
ഫിറ്റ്നസിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തവരാണ് മിക്കവാറും ബോളിവുഡ് താരങ്ങള്‍. വര്‍ക്കൗട്ട് വിശേഷങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കുന്ന കാര്യത്തിലും മുന്‍പന്തിയില്‍ തന്നെയാണ് ഇന്ന് ഒട്ടുമിക്ക താരങ്ങളും.
സിനിമയില്‍ സജീവമല്ലെങ്കിലും ഗ്ലാമറസ് താരമായിരുന്ന ബിപാഷ ബസുവും ഈ ലോക്ഡൗണ്‍ കാലത്ത് സമൂഹമാധ്യമങ്ങളിലൂടെ ഏറ്റവുമധികം പങ്കുവച്ചത് വര്‍ക്കൗട്ട് വിശേഷങ്ങള്‍ തന്നെയാണ്.
ലോക്ഡൗണ്‍ കാലം ശരീരത്തിന്റേയും മനസിന്റേയും ആരോഗ്യ പരിപാലനത്തിന് വേണ്ടിയും തന്നെത്തന്നെ സ്വയം തിരിച്ചറിയാനുമെല്ലാം വിനിയോഗിക്കുകയാണെന്നാണ് നാല്‍പത്തിയൊന്നുകാരിയായ ബിപാഷ പറയുന്നത്. ചിട്ടയായ വര്‍ക്കൗട്ട് സന്തോഷം പ്രദാനം ചെയ്യുമെന്നും ബിപാഷ പറയുന്നു.
ബിപാഷയുടെ വര്‍ക്കൗട്ട് വീഡിയോ...
Also Read:-വണ്ണം കൂടിവരുന്നോ? നിങ്ങള്‍ ചെയ്യേണ്ട അഞ്ച് കാര്യങ്ങള്‍...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam