നിങ്ങള്‍ 'ഓക്കെ' അല്ലെങ്കില്‍ ശരീരത്തില്‍ കാണുന്ന ചില സൂചനകള്‍

By Web TeamFirst Published Aug 7, 2022, 4:43 PM IST
Highlights

നമ്മള്‍ 'ഓക്കെ' അല്ല എന്നത് ശരീരം സൂചിപ്പിക്കുമ്പോള്‍ അതിനെ തിരിച്ചറിയാൻ സാധിക്കുന്നത് തന്നെയാണ് നല്ലത്. കൂടുതല്‍ സമ്മര്‍ദ്ദങ്ങളകറ്റാനും നല്ലരീതിയില്‍ മുന്നോട്ടുപോകാനും അതാണ് നല്ലത്. അങ്ങനെ ശ്രദ്ധിക്കാവുന്ന ചില സന്ദര്‍ഭങ്ങളും സൂചനകളുമാണിനി പങ്കുവയ്ക്കുന്നത്. 

നമ്മുടെ മനസും ശരീരവും ( Body and Mind ) എപ്പോഴും ഒരുപോലെ മുന്നോട്ട് പോകില്ല. പ്രായോഗികതലത്തിലുള്ള പല കാര്യങ്ങളും ശരീരത്തെ മനസിന്‍റെ സഞ്ചാരത്തിനൊപ്പമെത്താൻ ( Body and Mind ) അനുവദിക്കില്ല. ചില സന്ദര്‍ഭങ്ങളില്‍ മനസിലുള്ളത് അടക്കിവയ്ക്കുന്നത് മൂലം ശരീരം ചില അസ്വസ്ഥതകള്‍ നേരിടാം. ഇത് നമ്മള്‍ പ്രകടിപ്പിക്കുകയോ ( Body symptoms ) അനുഭവിക്കുകയോ ചെയ്തേക്കാം. 

എന്തായാലും ഇത്തരത്തില്‍ നമ്മള്‍ 'ഓക്കെ' അല്ല എന്നത് ശരീരം സൂചിപ്പിക്കുമ്പോള്‍ അതിനെ തിരിച്ചറിയാൻ സാധിക്കുന്നത് തന്നെയാണ് നല്ലത്. കൂടുതല്‍ സമ്മര്‍ദ്ദങ്ങളകറ്റാനും നല്ലരീതിയില്‍ മുന്നോട്ടുപോകാനും അതാണ് നല്ലത്. അങ്ങനെ ശ്രദ്ധിക്കാവുന്ന ചില സന്ദര്‍ഭങ്ങളും സൂചനകളുമാണിനി ( Body symptoms ) പങ്കുവയ്ക്കുന്നത്. 

ഒന്ന്...

ഒരുപാട് ഉത്തരവാദിത്തങ്ങളോ സമ്മര്‍ദ്ദങ്ങളോ നിങ്ങളെ അലട്ടുന്നുവെങ്കില്‍ ഇതിന്‍റെ ഭാഗമായി തലവേദനയുണ്ടാകാം. തലവേദന എല്ലായ്പോഴും ഇങ്ങനെ വരുന്നത് തന്നെ ആകണമെന്നില്ല, എങ്കിലും ഇക്കാര്യം ശ്രദ്ധിക്കാവുന്നതാണ്. 

രണ്ട്...

നമ്മുടെ ശരീരത്തിന്‍റെയും മനസിന്‍റെയും ആരോഗ്യത്തിന് വിശ്രമം ആവശ്യമാണ്. എന്നാല്‍ വേണ്ടത്ര വിശ്രമം കിട്ടിയിട്ടില്ല എങ്കില്‍ തളര്‍ച്ചയോ ക്ഷീണമോ ഒഴികെ വേറെയും ചില സൂചനകള്‍ ശരീരം കാണിക്കും. അതില്‍ പ്രധാനമാണ് തോള്‍ വേദന. തോളില്‍ പേശികളിലായാണ് ഇത്തരത്തില്‍ വേദന അനുഭവപ്പെടുക.

മൂന്ന്...

ബാല്യകാലത്തിലെ മോശം അനുഭവങ്ങള്‍ പിന്നീട് ആളുകളെ മാനസികമായി ബാധിക്കാറുണ്ട്. ഇങ്ങനെ 'ട്രോമ'യുള്ളവരെ സംബന്ധിച്ച് ബാല്യകാല ഓര്‍മ്മകളിലേക്ക് പോകുമ്പോള്‍ തന്നെ തൊണ്ടയില്‍ കനമുള്ള മുഴയുള്ളതായി തോന്നാം. ഇത് 'ട്രോമ'കളോട് ശരീരത്തിനുള്ള പ്രതികരണമാണ്. 

നാല്...

ഉത്കണ്ഠ അധികരിക്കുമ്പോള്‍ ഇതിന്‍റെ ഭാഗമായി വയറുവേദന അനുഭവപ്പെടാം. ചിലര്‍ക്ക് എപ്പോഴും ഉത്കണ്ഠയുണ്ടാകാം. അങ്ങനെയുള്ളവരില്‍ വയറുവേദനയും ഓക്കാനവും പതിവാകാം. 

അഞ്ച്...

ചിലര്‍ക്ക് പെട്ടെന്ന് ആളുകളുമായി ഒത്തുപോകാൻ സാധിക്കാതെ വരാം. ഒരുമിച്ച് മുറി പങ്കിടാനും മറ്റുമെല്ലാം ഇത്തരത്തില്‍ ബുദ്ധിമുട്ടുന്നവരുണ്ട്.  മറ്റുള്ളവരുടെ സാന്നിധ്യത്തില്‍ ഈ രീതിയില്‍ അസ്വസ്ഥത അനുഭവിക്കുമ്പോള്‍ ഇരുകൈകളും കെട്ടി നില്‍ക്കാൻ സാധ്യതയുണ്ട്. സ്വയം സുരക്ഷതരാകാൻ ശരീരം ശ്രമിക്കുന്നതിന്‍റെ ഭാഗമായാണിത്. 

Also Read:- 'സെക്സ്' ഒഴിവാക്കുന്ന മാനസികാവസ്ഥ; എന്താണ് 'സെക്ഷ്വല്‍ അനോറെക്സിയ'?

click me!