രോഗങ്ങളെ തടയാം; പ്രതിരോധ ശേഷി കൂട്ടാന്‍ ശീലമാക്കേണ്ടതും ഒഴിവാക്കേണ്ടതും...

By Web TeamFirst Published Mar 22, 2020, 4:44 PM IST
Highlights

ആരോഗ്യ കാര്യത്തില്‍ വളരെ അധികം ശ്രദ്ധിക്കേണ്ട സമയമാണിത്. ജീവിത രീതിയിൽ അൽപ്പമൊന്ന് ശ്രദ്ധിച്ചാൽ മതി രോഗങ്ങളെ ചെറുക്കാം.  സ്വന്തം ശരീരത്തെ കൂടുതൽ ശ്രദ്ധിക്കുകയാണ് ഇപ്പോള്‍ ചെയ്യേണ്ടത്.

ആരോഗ്യ കാര്യത്തില്‍ വളരെ അധികം ശ്രദ്ധിക്കേണ്ട സമയമാണിത്. ജീവിത രീതിയിൽ അൽപ്പമൊന്ന് ശ്രദ്ധിച്ചാൽ മതി രോഗങ്ങളെ ചെറുക്കാം.  സ്വന്തം ശരീരത്തെ കൂടുതൽ ശ്രദ്ധിക്കുകയാണ് ഇപ്പോള്‍ ചെയ്യേണ്ടത്. രോഗങ്ങളെ തടയാൻ ഏറ്റവും നല്ല വഴി രോഗാണുക്കൾക്ക് വഴി തുറക്കുന്ന ശീലങ്ങൾ ഒഴിവാക്കുക എന്നത് തന്നെയാണ്. 

1. പുകവലി ആരോഗ്യത്തിന് ഹാനീകരമാണെന്ന് പറയേണ്ടതില്ലല്ലോ. ഒരു സാധാരണ മലയാളിയുടെ ജീവിതത്തിൽ നിത്യേന കേൾക്കുന്ന വാക്കുകളാണിത്. നിങ്ങളെ വലിയൊരു രോഗിയാക്കാൻ ഈ പുകവലിക്ക് കഴിയും എന്ന് ഓര്‍ക്കുക, പുകവലി ഉപേക്ഷിക്കുക. 

2. ഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും കൂടുതൽ ഉൾപ്പെടുത്താം. ഇവയിലടങ്ങിയിരിക്കുന്ന വിറ്റാമിനുകൾ ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടുന്നതാണ്. മാംസാഹാരങ്ങൾ പാകം ചെയ്യുമ്പോൾ നന്നായി വേവിച്ച് വേണം കഴിക്കാൻ ശ്രമിക്കുക. 

3. വ്യക്തി ശുചിത്വം വളരെ അത്യാവിശ്യമാണ്. കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ചോ സാനിറ്റൈസര്‍ ഉപയോഗിച്ചോ എപ്പോഴും വൃത്തിയായി സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക. 

4. വ്യായാമം ഒരാളുടെ ആരോഗ്യത്തിന് മുഖ്യമാണ്. രാവിലെയുള്ള നടത്തം നമ്മുടെ ഒരു ദിവസം മാത്രമല്ല, ജീവിത കാലം തന്നെ പോസിറ്റീവാക്കും. 

5. മദ്യപിക്കുന്നത് നിയന്ത്രിക്കുന്നത് നല്ലതാണ്. കുപ്പി കണ്ടാൽ കരളിനെ മറക്കരുത്. മറന്നാൾ കരൾ തിരിച്ചു പണി തരും എന്ന് ഓര്‍ക്കുക. 

6. ആരോഗ്യമുള്ള മനുഷ്യന്‍ ഒരു ഒരു ദിവസം 8 മണിക്കൂറെങ്കിലും ഉറങ്ങണം.

click me!