കറൻസി നോട്ടുകൾ കൈമാറുന്നത് വഴി കൊറോണ വൈറസ് പകരുമോ...?

By Web TeamFirst Published Mar 13, 2020, 9:01 AM IST
Highlights

കറൻസി നോട്ടുകൾ വഴി കൊറോണ പടരാനുള്ള സാധ്യത കുറവാണെന്ന് ഡോ. ജിനേഷ് പറയുന്നത്. ഈ വൈറസിന് ശരീരത്തിന് പുറത്ത് കുറച്ചു സമയം സർവൈവ് ചെയ്യാൻ സാധിക്കും. നിർദേശിക്കുന്നത് പോലുള്ള വ്യക്തിശുചിത്വ രീതികൾ പാലിച്ചാൽ മതിയാവും.

 കറൻസി നോട്ടുകൾ കൈമാറുന്നത് വഴി കൊറോണ വൈറസ് പകരാനുള്ള സാധ്യത ഉണ്ടോയെന്നത് പലർക്കുമുള്ള സംശയമാണ്.  ഈ സംശയത്തിനുള്ള ഉത്തരം ഇൻഫോ ക്ലിനിക്കിലെ ഡോ. ജിനേഷ് പി..എസ് പങ്കുവയ്ക്കുന്നു. കറൻസി നോട്ടുകൾ വഴി കൊറോണ പകരാനുള്ള സാധ്യത കുറവാണെന്നാണ് ഡോ. ജിനേഷ് പറയുന്നത്.

ഈ വൈറസിന് ശരീരത്തിന് പുറത്ത് കുറച്ചു സമയം സർവൈവ് ചെയ്യാൻ സാധിക്കും. നിർദേശിക്കുന്നത് പോലുള്ള വ്യക്തിശുചിത്വ രീതികൾ പാലിച്ചാൽ മതിയാവും. വ്യക്തി ശുചിത്വം പാലിക്കുക എന്നതാണ് നമ്മൾ ചെയ്യേണ്ടത്. ഇടയ്ക്കിടെ കൈകൾ നന്നായി കഴുകുക. കൈകൾ കൊണ്ട് മുഖത്ത് പിടിക്കാതിരിക്കുക. നമ്മൾ സ്പർശിക്കുന്ന വസ്തുക്കളിൽ വൈറസിന്റെ സാന്നിധ്യം ഉണ്ടെങ്കിൽ പോലും നമ്മുടെ ശരീരത്തിൽ കയറാൻ പാടില്ല.

കറൻസി മാത്രമല്ല, എടിഎം കാർഡുകൾ കൈ മാറുമ്പോഴും എടിഎം മെഷീനിൽ നിന്ന് പണം പിൻവലിക്കുമ്പോഴും ഒക്കെ അവസ്ഥ ഇതുതന്നെ. കൈകൾ വൃത്തിയായി സൂക്ഷിക്കുക. സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക...ടോയ്‌ലറ്റ് ഉപയോഗിക്കുമ്പോഴും ഇതു തന്നെ ചെയ്യണം. ഉപയോഗിക്കുന്നതിന് മുൻപും ശേഷവും കൈകൾ വൃത്തിയായി കഴുകണമെന്നും ഡോക്ടർ പറയുന്നു.

click me!