പാരസെറ്റാമോള്‍ കഴിക്കുമ്പോള്‍ ശ്രദ്ധിക്കുക...

By Web TeamFirst Published Jun 17, 2019, 11:16 PM IST
Highlights

പാരസെറ്റാമോളിന്റെ അളവു കൂടിയാല്‍ ദഹനക്കുറവിനും വയറുവീര്‍ക്കുന്നതിനും കാരണമായേക്കാം. ഇങ്ങനെ തോന്നുന്നുവെങ്കില്‍ ഉടന്‍ ഡോക്ടറെ കാണുക.ശരീരത്തില്‍ പലയിടത്തായി ചുവന്നു തുടുത്ത പാടുകളുണ്ടായേക്കാം.  

ഡോക്ടറോട് ചോദിക്കാതെ പാരസെറ്റാമോള്‍ വാങ്ങി കഴിക്കുന്ന നിരവധി പേരുണ്ട്. മുന്‍പിന്‍ നോക്കാതെയുള്ള പാരസെറ്റാമോള്‍ ഉപയോഗം കടുത്ത ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നാണു ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നല്‍കുന്നത്.
അനാവശ്യമായി പാരസെറ്റാമോള്‍ കഴിച്ചാൽ ഉണ്ടാകുന്ന ആരോ​ഗ്യപ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

പാരസെറ്റാമോള്‍ ഗുളികകളുടെ കവറില്‍ത്തന്നെ അവ കരളിനു ദോഷകരമാണെന്ന് രേഖപ്പെടുത്താറുണ്ട്. മൂന്നു ഗ്രാമിലേറെ പാരസെറ്റാമോള്‍ ശരീരത്തിലെത്തിയാല്‍ കരളിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. അപകടം ഒഴിവാക്കാന്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം അതും നിര്‍ദേശിച്ച ഡോസില്‍ മാത്രമേ പാരസെറ്റാമോള്‍ കഴിക്കാൻ പാടുള്ളൂ..

രണ്ട്....

പാരസെറ്റാമോളിന്റെ അളവു കൂടിയാല്‍ ദഹനക്കുറവിനും വയറുവീര്‍ക്കുന്നതിനും കാരണമായേക്കാം. ഇങ്ങനെ തോന്നുന്നുവെങ്കില്‍ ഉടന്‍ ഡോക്ടറെ കാണുക.

മൂന്ന്...

ശരീരത്തില്‍ പലയിടത്തായി ചുവന്നു തുടുത്ത പാടുകളുണ്ടായേക്കാം.  

നാല്...

കരള്‍ അമിതാധ്വാനം ചെയ്യേണ്ടി വരുന്നതുകൊണ്ടുണ്ടാകുന്ന ക്ഷീണാവസ്ഥ. മറവി, അസ്വസ്ഥത തുടങ്ങിയ ലക്ഷണങ്ങളും കണ്ടേക്കാം..
 

click me!