രക്തസമ്മര്‍ദ്ദം ഉയരുന്നതിന് പ്രധാന കാരണം; പഠനം പറയുന്നത്

By Web TeamFirst Published May 17, 2019, 5:41 PM IST
Highlights

ശരീരത്തില്‍ സിങ്കിന്റെ അളവില്‍ വരുന്ന കുറവാണ് രക്തസമ്മര്‍ദ്ദം ഉയരുന്നതിന് ഒരു കാരണമായി പറയുന്നത്. നമുക്കറിയാം, വൃക്കയാണ് ശരീരത്തിലെത്തുന്ന സോഡിയത്തെ (ഉപ്പ്) വേണ്ട രീതിയില്‍ കൈകാര്യം ചെയ്യുന്നത്. അമിതമാകുന്ന സോഡിയത്തെ മൂത്രത്തിലൂടെയാണ് വൃക്ക പുറന്തള്ളുന്നത്. എന്നാല്‍ സിങ്കിന്റെ അളവ് കുറയുമ്പോള്‍ മൂത്രത്തിലൂടെ പുറന്തള്ളുന്ന സോഡിയത്തിന്റെ അളവ് കുറയുന്നു. ഇത് രക്തസമ്മര്‍ദ്ദം ഉയരുന്നതിന് ഇടയാക്കുന്നുവെന്നാണ് പഠനം പറയുന്നത്.

രക്തസമ്മർദ്ദം മിക്കവരേയും അലട്ടുന്ന പ്രശ്നമാണ്. ജീവിതരീതികളിലെ പ്രശ്‌നം കൊണ്ടോ മറ്റെന്തെങ്കിലും അസുഖം കാരണമോ ആണ് രക്തസമ്മർദ്ദം കൂടുന്നതും കുറയുന്നതും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് വഴിവയ്ക്കുന്ന ഒരു കാരണത്തെ കുറിച്ചാണ് ഇനി പറയുന്നത്. ശരീരത്തില്‍ സിങ്കിന്റെ അളവില്‍ വരുന്ന കുറവാണ് രക്തസമ്മര്‍ദ്ദം ഉയരുന്നതിന് ഒരു കാരണമായി പറയുന്നത്. 

നമുക്കറിയാം, വൃക്കയാണ് ശരീരത്തിലെത്തുന്ന സോഡിയത്തെ (ഉപ്പ്) വേണ്ട രീതിയില്‍ കൈകാര്യം ചെയ്യുന്നത്. അമിതമാകുന്ന സോഡിയത്തെ മൂത്രത്തിലൂടെയാണ് വൃക്ക പുറന്തള്ളുന്നത്. എന്നാല്‍ സിങ്കിന്റെ അളവ് കുറയുമ്പോള്‍ മൂത്രത്തിലൂടെ പുറന്തള്ളുന്ന സോഡിയത്തിന്റെ അളവ് കുറയുന്നു. ഇത് രക്തസമ്മര്‍ദ്ദം ഉയരുന്നതിന് ഇടയാക്കുന്നുവെന്നാണ് പഠനം പറയുന്നത്.

എലികളെ ഉപയോഗിച്ച് ഒരുകൂട്ടം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.  'അമേരിക്കന്‍ ജേണല്‍ ഓഫ് ഫിസിയോളജി' എന്ന ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു. സിങ്കിന്റെ കുറവ് പരിഹരിക്കാന്‍ പ്രധാനമായി ശ്രദ്ധിക്കേണ്ടത് ഭക്ഷണം തന്നെയാണ്.  ജീരകം, കടല്‍ ഭക്ഷണങ്ങള്‍,നട്ട്സ്, ഗോതമ്പ്,പയർ, മുട്ട പോലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് സിങ്കിന്റെ കുറവ് പരിഹരിക്കാൻ സഹായിക്കും.

click me!