
2021 അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണുള്ളത്. എല്ലാ വർഷവും പോലെ ഫിറ്റ്നസിന് ഏറെ പ്രധാന്യം കൊടുത്ത വർഷം തന്നെയായിരുന്നു 2021. പല സെബ്രിറ്റികളും ശരീരഭാരം കുറച്ച വാർത്തകളും നമ്മൾ കണ്ടതാണ്. 2021ൽ വളരെ പെട്ടെന്ന് ഭാരം കുറച്ച് ചില താരങ്ങളെ പരിയപ്പെടാം...
ആദ്യമായി പറയേണ്ടത് ബോളിവുഡ് നടി സമീറ റെഡ്ഡിയെയാണ്. ബാഡ്മിന്റൺ, ബോക്‌സിംഗ്, ഓട്ടം, യോഗ എന്നിവയിലൂടെ സമീറ റെഡ്ഡി ഭാരം കുറച്ചു. 92-ൽ നിന്ന് 81 കിലോഗ്രാമിലേക്ക് പോയി 11 കിലോ കുറച്ചതായി അവർ ആരാധകരെ അറിയിച്ചിരുന്നു.
2021ൽ ഭാരം കുറച്ച മറ്റൊരു ടെലിവിഷൻ താരമാണ് ഭാരതി സിംഗ്. വ്യായാമവും ഡയറ്റിലൂടെയും പത്ത് മാസത്തിനുള്ളിൽ 16 കിലോഗ്രാം ഭാരം കുറച്ചുവെന്ന് അവർ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ശരീരഭാരം കുറയ്ക്കാൻ വേണ്ടി രാത്രി 7 മണിക്ക് ശേഷംകഴിക്കുന്നത് ഒഴിവാക്കിയെന്നും താരം വെളിപ്പെടുത്തിയിരുന്നു. ഇഷ്ടപ്പെട്ട വിഭവങ്ങളെല്ലാം ആസ്വദിച്ച് കഴിച്ചു കൊണ്ട് തന്നെ അവർ ഭാരം കുറയ്ക്കുകയായിരുന്നു.
കഠിനാധ്വാനവും അർപ്പണബോധവും കൊണ്ട് 20 കിലോ ഭാരമാണ് നടി ഖുശ്ബു കുറച്ചത്. ഏകദേശം 93 കിലോ ഭാരം ഉണ്ടായിരുന്നുവെന്ന് അവർ തന്നെ വെളിപ്പെടുത്തിയിരുന്നു. യോഗ, ഭക്ഷണ നിയന്ത്രണം എന്നിവ ഉൾപ്പെടെ കാര്യങ്ങളാണ് ഭാരം കുറയ്ക്കാൻ സഹായിച്ചത്.
പ്രശസ്ത കൊറിയോഗ്രാഫർ റെമോ ഡിസൂസയുടെ ഭാര്യ ലിസെല്ലെ റെമോ ഡിസൂസയ്ക്ക് രണ്ട് വർഷത്തിനുള്ളിൽ 40 കിലോയിലധികം ഭാരം കുറയ്ക്കാൻ കഴിഞ്ഞു. കീറ്റോ ഡയറ്റുകൾ, ജിമ്മിലെ പതിവ് വ്യായാമങ്ങൾ എന്നിവയിലൂടെയാണ് ലിസെല്ലെ ഭാരം കുറച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam