യുവാക്കളില്‍ കോളൻ ക്യാൻസർ കേസുകള്‍ കൂടുന്നു; ഈ ലക്ഷണങ്ങളെ അറിയാതെ പോകരുത്...

Published : Mar 04, 2024, 04:30 PM ISTUpdated : Mar 04, 2024, 04:31 PM IST
യുവാക്കളില്‍ കോളൻ ക്യാൻസർ കേസുകള്‍ കൂടുന്നു; ഈ ലക്ഷണങ്ങളെ അറിയാതെ പോകരുത്...

Synopsis

ജീവിത ശൈലിയിലെ മാറ്റങ്ങള്‍, മാറിയ ഭക്ഷണരീതി, അമിത വണ്ണം, മദ്യപാനം, വ്യായാമക്കുറവ് തുടങ്ങിയ പല ഘടകങ്ങളിലും ഇതിനെ സ്വാധീനിക്കുന്നു. 

വൻകുടലിലെ അര്‍ബുദ കോശങ്ങളുടെ വളര്‍ച്ചയാണ് കോളൻ ക്യാൻസർ എന്ന് പറയുന്നത്. വൻകുടലിൽ മലദ്വാരത്തോടു ചേർന്ന ഭാഗത്താണ് കോളൻ ക്യാന്‍സര്‍ കൂടുതലായി കണ്ടുവരുന്നത്. യുവാക്കളിലെ കോളൻ ക്യാൻസർ വർധിച്ചുവരുന്നതായാണ് പഠനങ്ങള്‍ പറയുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, 2020-ൽ 1.9 ദശലക്ഷത്തിലധികം പുതിയ വൻകുടൽ ക്യാൻസർ കേസുകളും വൻകുടൽ ക്യാൻസർ മൂലം 930,000-ത്തിലധികം മരണങ്ങളും ഉണ്ടായതായാണ് പറയുന്നത്. 

ജീവിത ശൈലിയിലെ മാറ്റങ്ങള്‍, മാറിയ ഭക്ഷണരീതി, അമിത വണ്ണം, മദ്യപാനം, വ്യായാമക്കുറവ് തുടങ്ങിയ പല ഘടകങ്ങളിലും ഇതിനെ സ്വാധീനിക്കുന്നു. അതിനാല്‍ രോഗത്തെ പ്രതിരോധിക്കാനായി പുകവലി, മദ്യപാനം തുടങ്ങിയവ ഒഴിവാക്കുക, അതുപോലെ ശരീര ഭാരം നിയന്ത്രിക്കുക, പഴങ്ങളും പച്ചക്കറികളും ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങളുമൊക്കെ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. 

കോളൻ ക്യാൻസറിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

മലം പോകുന്നതിലെ മാറ്റങ്ങള്‍ ആണ് കോളൻ ക്യാൻസറിന്‍റെ പ്രധാന ലക്ഷണം. മലത്തില്‍ രക്തം കാണുക,  മലം കറുത്ത് പോകുന്നത്, മലദ്വാരത്തില്‍ നിന്ന്‌ രക്തമൊഴുക്ക്‌,  മലബന്ധം, വയറിളക്കം, വയര്‍ വേദന, ഗ്യാസ്‌, വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥ, ക്ഷീണം, വിശപ്പിലായ്മ, ഛര്‍ദ്ദി,  ഭാരം കുറയുക തുടങ്ങിയവയൊക്കെ വൻകുടൽ ക്യാൻസറിന്‍റെ ലക്ഷണങ്ങളാണ്. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also read: ബ്ലഡ് ക്യാൻസർ; ഈ പ്രാരംഭ ലക്ഷണങ്ങളെ അവഗണിക്കരുതേ...

youtubevideo


 

PREV
click me!

Recommended Stories

അസിഡിറ്റി നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ അത്താഴത്തിന് ശേഷം ഇവ കഴിച്ചാൽ മതിയാകും
പ്രോസ്റ്റേറ്റ് വീക്കം ; പുരുഷന്മാർ ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്