ചര്‍മ്മത്തിലും തലയോട്ടിയിലും കാണുന്ന ഈ സൂചനകളെ നിസാരമായി കാണരുത്...

Published : Oct 11, 2023, 04:20 PM ISTUpdated : Oct 11, 2023, 10:18 PM IST
ചര്‍മ്മത്തിലും തലയോട്ടിയിലും കാണുന്ന ഈ സൂചനകളെ നിസാരമായി കാണരുത്...

Synopsis

നേരത്തെ കണ്ടെത്തിയാല്‍ പൂര്‍ണമായും ചികിത്സിച്ചു മാറ്റാന്‍ സാധിക്കുന്ന രോഗം കൂടിയാണ് ചര്‍മ്മത്തെ ബാധിക്കുന്ന അര്‍ബുദം. എന്നാല്‍ ലക്ഷണങ്ങളെ തിരിച്ചറിയാന്‍ സാധിക്കാത്തതാണ് പലപ്പോഴും കാര്യങ്ങള്‍ കൈവിട്ടു പോകുന്നത്. വിവിധ തരത്തിലുള്ള ക്യാൻസറിന് വിവിധ ലക്ഷണങ്ങൾ ഉണ്ടാകും.

ചർമ്മകോശങ്ങളുടെ അസാധാരണ വളർച്ചയാണ് സ്കിൻ ക്യാൻസർ അഥവാ ത്വക്കിലെ അര്‍ബുദം. ബേസൽ സെൽ കാർസിനോമ, സ്ക്വാമസ് സെൽ കാർസിനോമ, മെലനോമ എന്നിവയുൾപ്പെടെ വിവിധ തരത്തിലുള്ള ത്വക്ക് അർബുദങ്ങളുണ്ട്. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് വികിരണം ആണ് സ്കിന്‍ക്യാൻസറിനുള്ള പ്രധാന കാരണം. സൂര്യന്റെ അൾട്രാവയലറ്റ് രശ്മികൾ കോശത്തിന്റെ ഡിഎൻഎയെ നശിപ്പിക്കുന്നത് മൂലവും പ്രതിരോധശേഷി ദുര്‍ബലമാകുന്നതു മൂലവും സ്കിന്‍ ക്യാന്‍സര്‍ സാധ്യത കൂടാം. പുകയിലയുടെ അമിത ഉപയോഗം, റേഡിയേഷന്‍ മൂലവുമൊക്കെ സ്കിന്‍ ക്യാന്‍സര്‍ ഉണ്ടാകാം. നേരത്തെ കണ്ടെത്തിയാല്‍ പൂര്‍ണമായും ചികിത്സിച്ചു മാറ്റാന്‍ സാധിക്കുന്ന രോഗം കൂടിയാണ് ചര്‍മ്മത്തെ ബാധിക്കുന്ന അര്‍ബുദം. എന്നാല്‍ ലക്ഷണങ്ങളെ തിരിച്ചറിയാന്‍ സാധിക്കാത്തതാണ് പലപ്പോഴും കാര്യങ്ങള്‍ കൈവിട്ടു പോകുന്നത്. വിവിധ തരത്തിലുള്ള ക്യാൻസറിന് വിവിധ ലക്ഷണങ്ങൾ ഉണ്ടാകും. 

എന്നിരുന്നാലും പൊതുവേ ചര്‍മ്മത്തിലെ നിറമാറ്റം, രൂപമാറ്റം, ചര്‍മ്മത്തിലെ മുറിവുകൾ, ചെറിയ പുള്ളികൾ, ചർമ്മത്തിലെ വ്രണം തുടങ്ങിയവയെല്ലാം സ്കിന്‍ ക്യാന്‍സറുമായി ബന്ധപ്പെട്ട ലക്ഷണങ്ങളാണ്. ഒരു പുതിയ പാടോ ഒരു മറുകോ വന്നാലും നിസാരമായി കാണേണ്ട.  ചര്‍മ്മത്തിലെ ചില കറുത്ത പാടുകള്‍,  ചര്‍മ്മത്തിലെ ചൊറിച്ചില്‍ എന്നിവയെല്ലാം സ്കിന്‍ ക്യാന്‍സറുമായി ബന്ധപ്പെട്ടിരിക്കുന്നു. ചർമ്മത്തിലെ ആകൃതി, വലിവ്, ഘടന എന്നിവയിൽ  വ്യത്യാസം , നഖങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍, മുഖക്കുരു വന്നിട്ട് പോകാതിരിക്കുക, ഒരിക്കല്‍ വന്ന സ്ഥലത്തുതന്നെ വീണ്ടും വീണ്ടും മുഖക്കുരു വരുക, പെട്ടെന്ന് കാല്‍പാദത്തിലോ കൈവെള്ളയിലോ ഉണ്ടാകുന്ന മുറിവുകള്‍ തുടങ്ങിയവ കണ്ടാലും ഡോക്ടറെ കാണുക. ചിലര്‍ക്ക് തൊലിപ്പുറത്ത് ചൊറിച്ചില്‍, പുകച്ചില്‍, രക്തം പൊടിയല്‍ എന്നിവയൊക്കെയാകാം ലക്ഷണം. സ്കിന്‍ ക്യാന്‍സറെന്ന് പറയുമ്പോള്‍, പലരും ചിന്തിക്കുന്നത് ശരീരത്തിലെ ചർമ്മത്തില്‍ മാത്രം കാണുന്ന അര്‍ബുദം എന്നാണ്. എന്നാല്‍ തലയോട്ടിയിലെ ത്വക്കില്‍, കണ്ണിന്റെ പാളികളില്‍ , കാല്‍വിരലുകള്‍ക്കിടയില്‍ അങ്ങനെ എവിടെ വേണമെങ്കിലും സ്കിന്‍ ക്യാന്‍സര്‍ ഉണ്ടാകാം. 

തലയോട്ടിയിലെ ക്യാന്‍സറും സ്കിന്‍ ക്യാന്‍സറില്‍ ഉള്‍പ്പെടുന്നതാണ്. ശിരോചർമ്മത്തില്‍ ഉണങ്ങാത്തതോ വീണ്ടും വരുന്നതോ ആയ വ്രണങ്ങള്‍ ചിലപ്പോള്‍  തലയോട്ടിയിലെ ക്യാൻസറിന്‍റെ ഒരു ലക്ഷണമാകാം. തലയോട്ടിയിലെ ഒരു പ്രത്യേക ഭാഗത്ത് നിരന്തരമായ ചൊറിച്ചിൽ അല്ലെങ്കിൽ തടിപ്പ് തുടങ്ങിയവ മാറുന്നില്ലെങ്കില്‍, അതും നിസാരമായി കാണേണ്ട. ശിരോചർമ്മത്തിൽ ഒരു പുതിയ മുഴ, അല്ലെങ്കിൽ നീർവീക്കം എന്നിവ നിലനിൽക്കുന്നതും കാലക്രമേണ വളരുന്നതും തലയോട്ടിയിലെ ക്യാൻസറിന്‍റെ ലക്ഷണമാണ്.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also read: പ്രമേഹത്തെ നിയന്ത്രിക്കാന്‍ ഉച്ചയ്ക്ക് ചോറിനൊപ്പം കഴിക്കാം ഈ ഭക്ഷണങ്ങള്‍...

youtubevideo

PREV
click me!

Recommended Stories

വയറിലെ കൊഴുപ്പ് കുറയ്ക്കണോ? ഈ പ്രഭാത ശീലങ്ങൾ ശീലമാക്കൂ
അസിഡിറ്റി നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ അത്താഴത്തിന് ശേഷം ഇവ കഴിച്ചാൽ മതിയാകും