
500 രൂപ നല്‍കി രജിസ്റ്റര്‍ ചെയ്താൽ കൊവിഡ് വാക്സിൻ നൽകാമെന്ന് പറഞ്ഞ് ഫോൺ കോൾ വന്നാൽ കണ്ണടച്ച് അത് വിശ്വസിക്കരുത്. കാരണം, വാക്‌സിന്‍ വളരെ ഗേവത്തിൽ ലഭിക്കാനായി രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടുള്ള തട്ടിപ്പ് ഫോൺ കോളുകള്‍ പെരുകുന്നതായാണ് റിപ്പോർട്ടുകൾ.
ഭോപ്പാല്‍ സ്വദേശിയായ ഒരാള്‍ക്ക് തിങ്കളാഴ്ചയാണ് വാക്‌സിന്‍ ലഭിക്കാനായി രജിസ്റ്റര്‍ ചെയ്യൂ എന്ന് ആവശ്യപ്പെട്ട് കോള്‍ എത്തിയത്. നിരവധി പരാതികളാണ് ഇതുസംബന്ധിച്ച് സൈബര്‍ പൊലീസിന് ലഭിച്ച് കഴിഞ്ഞു.
കേന്ദ്രസർക്കാർ അംഗീകരിച്ച കൊറോണ വൈറസ് വാക്സിൻ നൽകണമെങ്കിൽ അക്കൗണ്ട് നമ്പറും ആധാർ വിവരങ്ങളും നൽകണമെന്നാണ് വിളിയാൾ പറഞ്ഞതെന്ന് ഭോപ്പാല്‍ സ്വദേശി പരാതിയിൽ പറയുന്നു.
കുടുംബത്തിന് മുഴുവന്‍ വേഗം വാക്‌സിന്‍ ലഭിക്കാന്‍ 500 രൂപ നല്‍കി പേര് രജിസ്റ്റര്‍ ചെയ്യണമെന്നും അയാൾ പറയുന്നുണ്ടായിരുന്നു. ഇത്തരം ഫോണ്‍കോളുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് മധ്യപ്രദേശ് സൈബർ സെൽ മുന്നറിയിപ്പ് നൽകി.
ഉയർന്ന രക്തസമ്മർദ്ദം തലച്ചോറിനെ ബാധിക്കുമ്പോൾ സംഭവിക്കുന്നത്; വിദഗ്ധർ പറയുന്നു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam