
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി (ഐസിഎംആർ) സഹകരിച്ച് ഭാരത് ബയോടെക് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന കൊവിഡ് സാധ്യത വാക്സീനായ കൊവാക്സിന് മൂന്നാംഘട്ട മനുഷ്യ പരീക്ഷണത്തിന് അനുമതി ലഭിച്ചു.
ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ.) വാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്കിന് പരീക്ഷണാനുമതി നല്‍കി. ഒക്ടോബര്‍ രണ്ടിനാണ് നിര്‍മാതാക്കള്‍ മൂന്നാം ഘട്ട പരീക്ഷണത്തിന് അനുമതി തേടിയത്.
ഐ.സി.എം.ആര്‍., നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി തുടങ്ങിയവയുമായി സഹകരിച്ച് ഭാരത് ബയോടെക് എന്ന ഹൈദരാബാദ് ആസ്ഥാനമായ കമ്പനിയാണ് കൊവാക്സിന്‍ പരീക്ഷണം നടത്തുന്നത്.
10 സംസ്ഥാനങ്ങളിലായി ദില്ലി, മുംബൈ, പട്‌ന, ലഖ്‌നൗ ഉൾപ്പെടെ 19 ഇടങ്ങളിൽ പരിശോധനകൾ നടത്തിയതിന്റെ പഠനറിപ്പോർട്ട് ഉൾപ്പെടെയാണ് ഭാരത് ബയോടെക് അപേക്ഷ നൽകിയത്. സൈഡസ് കാഡിലയുടെ തദ്ദേശീയ വാക്സീനും രണ്ടാം ഘട്ട ക്ലീനിക്കൽ പരീക്ഷണത്തിലാണ്. കൊവാക്‌സിന്റെ മൃഗങ്ങളിലെ പരീക്ഷണം വിജയകരമെന്ന് നിർമ്മാതാക്കളായ ഭാരത് ബയോടെക് നേരത്തെ അറിയിച്ചിരുന്നു.
ഇന്ത്യയിലെ ഒന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിൽ കൊവാക്‌സിൻ മൃഗങ്ങളിൽ രോഗപ്രതിരോധ ശേഷി പ്രകടമാക്കി. കൊവാക്‌സിന്റെ മൃഗങ്ങളിലെ പരീക്ഷണ ഫലങ്ങള്‍ ഫലപ്രാപ്തിയില്‍ എത്തിയതില്‍ അഭിമാനിക്കുന്നുവെന്ന് ഭാരത് ബയോടെക് ട്വീറ്റ് ചെയ്തിരുന്നു.
'കൊറോണയുടെ ഇരുണ്ട ഘട്ടം അടുത്ത മൂന്ന് മാസത്തില്‍ കാണാം'; യുഎസ് വിദഗ്ധൻ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam