കൊവിഡ് 19; വ്യാപാര സ്ഥാപനങ്ങളിലെയും മാളുകളിലെയും ജീവനക്കാര്‍ എടുക്കേണ്ട മുന്‍കരുതലുകള്‍...

By Web TeamFirst Published Mar 22, 2020, 10:31 PM IST
Highlights

കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ പരമാവധി ജനസമ്പര്‍ക്കം കുറയ്ക്കുക എന്നതാണ് എല്ലാവരും ശ്രദ്ധിക്കേണ്ട ഒരു കാര്യം. 


കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ പരമാവധി ജനസമ്പര്‍ക്കം കുറയ്ക്കുക എന്നതാണ് എല്ലാവരും ശ്രദ്ധിക്കേണ്ട ഒരു കാര്യം. ഈ സാഹചര്യത്തില്‍ വ്യാപാര സ്ഥാപനങ്ങളിലെയും  ഷോപ്പിംഗ് മാളുകളിലെയും ജീവനക്കാര്‍ എടുക്കേണ്ട മുന്‍കരുതലുകള്‍ എന്തൊക്കെയാണെന്ന് നോക്കാം..

1. എല്ലാവിധ സ്ഥാപനങ്ങളിലും  കൈ കഴുകുന്നതിനുള്ള സൌകര്യം സ്ഥാപന ഉടമ ഉറപ്പുവരുത്തുക.

2. ജീവനക്കാര്‍ തമ്മിലും ഉപഭോക്താക്കളുമായും സാമൂഹിക അകലം (1മീറ്റര്‍) പാലിക്കുന്നതിന് ശ്രദ്ധിക്കുക. 

3. പരമാവധി ഓണ്‍ലൈന്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുക.

4. ഹസ്തദാനം ഒഴിവാക്കുക

5. കടകളുടെ പ്രവേശന കവാടത്തിലും കൌണ്ടറുകളിലും ആവശ്യത്തിന് ഹാന്‍ഡ് സാനിറ്റൈസര്‍ ലഭ്യമാക്കുകയും ജീവനക്കാരും ഉപഭോക്താക്കളും ശരിയായ  വിധത്തില്‍ ഉപയോഗിക്കുകയും ചെയ്യുക.

6. ഓരോ പണമിടപാടിന് ശേഷവും കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കേണ്ടതാണ്.

7. അവശ്യസാധനങ്ങൾ മിതമായ അളവുകളിൽ വാങ്ങുക എന്നത് ജനങ്ങള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്.

8. കഴിവതും വീട്ടില്‍നിന്ന് ഒരാള്‍ മാത്രം പുറത്തു പോയി സാധനം വാങ്ങുക.

9. കുട്ടികളുമായി ഷോപ്പിങിനു പോകുന്നത് നിർബന്ധമായും ഒഴിവാക്കണം.

click me!