
കൊവിഡ് വ്യാപനം രൂക്ഷമായതോടെ രക്തത്തിലെ ഓക്‌സിജന്‍ നില അറിയാന്‍ ആളുകൾ സ്വന്തമായി പള്‍സ് ഓക്‌സിമീറ്റര്‍ ഉപയോഗിക്കുന്നത് വ്യാപകമായിട്ടുണ്ട്. പൾസ് ഓക്സിമീറ്റർ ശരിയായ രീതിയിൽ എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന് നടി പൂജ ഹെഗ്ഡെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു.
കൊവിഡ് പോസിറ്റീവാണെന്ന് അറിഞ്ഞപ്പോൾ പൾസ് ഓക്സിമീറ്റർ എന്താണെന്നോ ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്നതിനെ കുറിച്ചോ തനിക്ക് അറിയില്ലായിരുന്നുവെന്ന് പൂജ പറയുന്നു.
നിങ്ങളുടെ നഖങ്ങളിലെ നെയിൽ പോളിഷ് പൂർണമായും നീക്കി കളയുകയാണ് ആദ്യം ചെയ്യേണ്ടത്. പൾസ് ഓക്സിമീറ്റർ ഉപയോഗിക്കുന്നതിന് അഞ്ചു മിനിറ്റ് മുമ്പ് വിശ്രമിക്കുക. ചൂണ്ടുവിരലോ നടുവിരലോ ഘടിപ്പിച്ചശേഷം നെഞ്ചോടു ചേർത്ത് ഒരു മിനിറ്റോളം വച്ച് ഓക്സിജൻ ലെവൽ പരിശോധിക്കണമെന്ന് പൂജ പറയുന്നു. ഓക്സിജൻ പരിശോധിക്കുന്നതിന്റെ ഓരോ ഘട്ടവും പൂജ വീഡിയോയിൽ കാണിച്ചതരുന്നുണ്ട്.
കഴിഞ്ഞ മാസമാണ് പൂജയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. മെയ് അഞ്ചിനാണ് പൂജയ്ക്ക് കൊവിഡ് നെഗറ്റീവായത്. കൊവിഡ് ബാധിച്ച സമയത്ത് തനിക്കുണ്ടായ അനുഭവത്തെ കുറിച്ചും പൂജ പങ്കുവച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam