
കോവിഷീൽഡ് രോഗബാധ 93 ശതമാനവും മരണനിരക്ക് 98 ശതമാനവും കുറയ്ക്കുന്നതായി പഠനം. ആംഡ് ഫോഴ്‌സ് മെഡിക്കൽ സർവീസസ് (എ.എഫ്.എം.എസ്) നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലെന്ന് പ്രതിരോധ മന്ത്രാലയം
വ്യക്തമാക്കി.
ഇന്ത്യൻ സായുധ സേനയിലെ കോവിഷീൽഡ് വാക്സിൻ നൽകിയ 15.95 ലക്ഷം ആരോഗ്യ പ്രവർത്തകരുടെയും മുൻനിര കോവിഡ് പോരാളികളെയും മുൻനിർത്തിയാണ് പഠനം നടത്തിയതെന്ന് മന്ത്രാലയം അഭിപ്രായപ്പെട്ടു. ജനുവരി 16 നാണ് വാക്സിനേഷൻ ആരംഭിച്ചത്. മുകളിൽ പറഞ്ഞ 15.95 ലക്ഷം പേരാണ് കോവിഷീൽഡ് വാക്സിൻ ആദ്യമായി സ്വീകരിച്ചത്.
പുതിയ അണുബാധകളിൽ 93 ശതമാനം കുറവുണ്ടായതായും മരണങ്ങൾ 98 ശതമാനം കുറഞ്ഞതായും പഠനത്തിൽ പറയുന്നു. കൊവിഡ് -19 വാക്സിൻ ഫലപ്രാപ്തിയെക്കുറിച്ച് ലോകമെമ്പാടുമുള്ള ഏറ്റവും വലിയ പഠനമാണിത്, പ്രതിരോധ മന്ത്രാലയത്തിന്റെ വാർത്ത കുറിപ്പിൽ അറിയിച്ചു. രാജ്യം അതിഭീകരമായ രണ്ടാം കൊവിഡ് തരംഗത്തെ നേരിടുന്ന വേളയിലായിരുന്നു പഠനം നടത്തിയത്.
കൊവിഡ് -19 നിരീക്ഷിക്കുന്നതിനായി സായുധ സേനയുടെ ആരോഗ്യ നിരീക്ഷണ സംവിധാനത്തിൽ നിന്നുള്ള ഡാറ്റയെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയതെന്ന് എ.എഫ്.എം.എസ് ഡയറക്ടർ ജനറൽ വൈസ് അഡ്മിറൽ രജത് ദത്ത പറഞ്ഞു. 15.95 ലക്ഷത്തിൽ 82 ശതമാനം രണ്ട് ഡോസ് വാക്സിൻ എടുത്തവരിൽ ഏഴ് പേർ മാത്രമാണ് മരിച്ചതെന്ന് പഠനത്തിൽ പറയുന്നു.
വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് കൊവിഡ് പിടിപെടുമ്പോള്‍ കണ്ടേക്കാവുന്ന ലക്ഷണങ്ങള്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam