വേനൽക്കാലത്ത് മുഖം തിളങ്ങാൻ തെെര് കൊണ്ട് 3 തരം ഫേസ് പാക്കുകൾ ഇതാ....

Published : Apr 13, 2019, 12:42 PM IST
വേനൽക്കാലത്ത് മുഖം തിളങ്ങാൻ തെെര് കൊണ്ട് 3 തരം ഫേസ് പാക്കുകൾ ഇതാ....

Synopsis

തൈര്, മുട്ടയുടെ വെള്ള എന്നിവ ശരീരത്തിന് മാത്രമല്ല ചര്‍മ്മത്തിനും ഉത്തമമാണ്. വിറ്റാമിനുകളും മിനറലുകളും ധാരാളമായി അടങ്ങിയിരിക്കുന്ന മുട്ട ചര്‍മ്മത്തിന് ഏറെ അനുയോജ്യമാണ്. ഒരു മുട്ടയുടെ വെള്ള അല്പം തൈരുമായി ചേര്‍ക്കുക. ഇത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടാം. 15-20 മിനിറ്റിന് ശേഷം ഇത് കഴുകിക്കളയാം. 

വേനൽക്കാലത്ത് മുഖം തിളങ്ങാൻ ഏറ്റവും നല്ലതാണ് തെെര്. മുഖക്കുരു, കണ്ണിന് ചുറ്റുമുള്ള കറുത്തപാട്, ചർമ്മം വരണ്ട് പൊട്ടുക എന്നിവയ്ക്ക് ദിവസവും തെെര് പുരട്ടുന്നത് ​ഗുണം ചെയ്യും. തെെരിലെ ആന്‍റി മൈക്രോബയല്‍ ഘടകങ്ങള്‍ ചര്‍മ്മത്തിലുണ്ടാകുന്ന കുരുക്കള്‍ക്ക് മികച്ച പരിഹാരം നൽകും.വീട്ടിൽ പരീക്ഷിക്കാവുന്ന തെെര് കൊണ്ടുള്ള ഫേസ് പാക്കുകൾ ഏതൊക്കെയാണെന്ന് അറിയേണ്ടേ...

കുക്കുമ്പർ തെെര് ഫേസ് പാക്ക്...

വെള്ളരിക്കയും തെെരും ഉപയോ​ഗിച്ചും ഫേസ്പാക്ക് ഉണ്ടാക്കാം. വെള്ളരിക്കയും തൈരും ചേര്‍ന്ന ഫേസ്പാക്കിനേക്കാള്‍ ഊര്‍ജ്ജദായകമായ മറ്റൊരു ഫേസ്പാക്കില്ല. തൈരിലെ ലാക്ടിക് ആസിഡ് ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യുകയും കുരുക്കളെ അകറ്റുകയും, ചര്‍മ്മത്തിന്‍റെ നിറം മാറ്റത്തെ തടയുകയും ചെയ്യും. ആദ്യം വെള്ളരിക്ക പേസ്റ്റ് പരുവത്തിൽ അരയ്ക്കുക. ശേഷം തൈരും ചേര്‍ത്ത് മുഖത്ത് പുരട്ടാം. ദിവസവും 15 മിനിറ്റ് ഇത് പുരട്ടാം.നല്ല പോലെ ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. കണ്ണിന് മുകളില്‍ ഫേസ്പാക്കിനൊപ്പം രണ്ട് വെള്ളരിക്ക കഷ്ണങ്ങള്‍ കൂടി വയ്ക്കുന്നത് കണ്ണിന് തണുപ്പ് കിട്ടാൻ സഹായിക്കും.

ഓട്സും തേനും...

ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യുന്നതിനൊപ്പം നനവ് നല്കാനും മികച്ച മാര്‍ഗ്ഗമാണിത്. കളങ്കങ്ങളില്ലാത്ത തിളക്കമാര്‍ന്ന ചര്‍മ്മത്തിന് ഈ ഫേസ്പാക്ക് ഉത്തമമാണ്. നന്നായി പൊടിച്ച ഓട്സ് തൈരുമായി ചേര്‍ത്ത് ഏതാനും തുള്ളി തേനും ചേര്‍ത്ത് ഫേസ്പാക്ക് തയ്യാറാക്കാം. മുഖം നല്ല പോലെ കഴുകിയ ശേഷം ഈ പാക്ക് ഇടാം. 15 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം. 

മുട്ടയുടെ വെള്ളയും തെെരും...

  തൈര്, മുട്ടയുടെ വെള്ള എന്നിവ ശരീരത്തിന് മാത്രമല്ല ചര്‍മ്മത്തിനും ഉത്തമമാണ്. വിറ്റാമിനുകളും മിനറലുകളും ധാരാളമായി അടങ്ങിയിരിക്കുന്ന മുട്ട ചര്‍മ്മത്തിന് ഏറെ അനുയോജ്യമാണ്. ഒരു മുട്ടയുടെ വെള്ള അല്പം തൈരുമായി ചേര്‍ക്കുക. ഇത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടാം. 15-20 മിനിറ്റിന് ശേഷം ഇത് കഴുകിക്കളയാം. ശേഷം ഒരു മോയ്ചറൈസറും പുരട്ടാം. 


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

വെള്ളരിക്കയുടെ തൊലി കളയരുത്, ​ഇങ്ങനെയൊക്കെ ഉപയോ​ഗിക്കാം
രാത്രി കിടക്കുന്നതിന് മൂന്ന് മണിക്കൂർ മുമ്പ് അത്താഴം കഴിക്കുന്നത് ശീലമാക്കൂ, പഠനം പറയുന്നത്