മുഖത്തെ കരുവാളിപ്പ് അകറ്റാൻ തെെര് ഇങ്ങനെ ഉപയോ​ഗിക്കൂ

Published : May 14, 2024, 04:09 PM ISTUpdated : May 14, 2024, 04:23 PM IST
മുഖത്തെ കരുവാളിപ്പ് അകറ്റാൻ തെെര് ഇങ്ങനെ ഉപയോ​ഗിക്കൂ

Synopsis

ഒരു ടേബിൾ സ്പൂൺ കടല മാവ്, 2 ടേബിൾസ്പൂൺ തൈര് എന്നിവ യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. ഉണങ്ങിയതിനുശേഷം കഴുകിക്കളയുക. മുഖത്തെ കരുവാളിപ്പ് മാറാൻ ഈ പാക്ക് ഫലപ്രദമാണ്.

ചർമ്മസംരക്ഷണത്തിന് എപ്പോഴും പ്രകൃതിദത്ത മാർ​ഗങ്ങൾ പരീക്ഷിക്കുന്നതാണ് കൂടുതൽ സുരക്ഷിതം. മുഖത്തെ കരുവാളിപ്പ്, മുഖക്കുരു, കണ്ണിന് ചുറ്റുമുള്ള കറുപ്പ് എന്നിവ മാറാൻ ഏറ്റവും നല്ലതാണ് തെെര്. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ തെെര് കൊണ്ടുള്ള പാക്കുകൾ പരീ​ക്ഷിക്കുന്നത് ഇവ മാറികിട്ടാൻ ഫലപ്രദമാണ്. 

തൈരിൽ വൈറ്റമിൻ ഡി, പ്രോബയോട്ടിക്സ്, പ്രോട്ടീൻ, ധാതുക്കൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് ചർമ്മത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് അനുയോജ്യമാണ്. ഈ പോഷകങ്ങൾ ചർമ്മത്തെ ജലാംശം നിലനിർത്തുകയും ആരോഗ്യം നിലനിർത്താൻ ആവശ്യമായ പോഷണം നൽകുകയും ചെയ്യുന്നു. മുഖത്ത് തൈര് പതിവായി ഉപയോഗിക്കുന്നത് ചർമ്മത്തിൻ്റെ നിറം വർദ്ധിപ്പിക്കുകയും ചർമ്മത്തിന് തിളക്കം നൽകുകയും ചെയ്യുന്നു.

മുഖകാന്തി കൂട്ടാൻ തെെര് ഈ രീതിയിൽ ഉപയോ​ഗിച്ച് നോക്കാം

ഒരു ടേബിൾ സ്പൂൺ കടല മാവ്, 2 ടേബിൾസ്പൂൺ തൈര് എന്നിവ യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. ഉണങ്ങിയതിനുശേഷം കഴുകിക്കളയുക. മുഖത്തെ കരുവാളിപ്പ് മാറാൻ ഈ പാക്ക് ഫലപ്രദമാണ്.

ഒരു ടേബിൽ സ്പൂൺ തെെരും അൽപം കറ്റാർവാഴ ജെല്ലും നന്നായി യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. ഈ പാക്ക് മുഖത്തെ കറുപ്പകറ്റാൻ മികച്ച പാക്കാണ്. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്. മുഖത്ത് കറ്റാർവാഴ ഉപയോഗിക്കുന്നത് വരൾച്ച മൂലമുണ്ടാകുന്ന വീക്കവും ചുവപ്പും കുറയ്ക്കാനും കൊളാജൻ ഉത്പാദനം വേഗത്തിലാക്കാനും സഹായിക്കുന്നു.

മഞ്ഞപ്പിത്തം പടരുന്നു ; ഈ ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ വൈകരുത്

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജിമ്മിൽ പോകാൻ സമയമില്ലേ? സാരമില്ല, വെറും 10 മിനിറ്റ് മതി! ഇതാ 'ഷോർട്ട് വർക്കൗട്ടി'ന്റെ അത്ഭുതങ്ങൾ
ആർത്തവത്തിന് മുൻപ് അമിതമായ വിശപ്പ് തോന്നാറുണ്ടോ? കാരണവും പരിഹാരവും ഇതാ!