ഭക്ഷണത്തിൽ ഉപ്പ് അധികം വേണ്ട, കാരണം ഇതാണ്

Published : Jan 10, 2024, 12:47 PM IST
ഭക്ഷണത്തിൽ ഉപ്പ് അധികം വേണ്ട, കാരണം ഇതാണ്

Synopsis

ഉപ്പ് പരിമിതപ്പെടുത്തുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങളും ഉയർന്ന രക്തസമ്മർദ്ദവും കുറയ്ക്കും. മാത്രമല്ല, ഉപ്പ് ഒഴിവാക്കുന്നത് ടൈപ്പ് -2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുന്നതായും പഠനത്തിൽ പറയുന്നു.   

ഉപ്പിന്റെ അളവ് കൂടിയാൽ രുചിയെ മാത്രമല്ല ആരോ​ഗ്യത്തെയും സാരമായി ബാധിക്കും. ഉപ്പ് അമിതമായി കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദം, ഹൃദയസ്തംഭനം, വൃക്കരോഗം തുടങ്ങിയ വിവിധ ആരോഗ്യപ്രശ്നങ്ങളുമായി  ബന്ധപ്പെട്ടിരിക്കുന്നു. ഉപ്പ് അമിതമായി കഴിക്കുന്നത് വിട്ടുമാറാത്ത വൃക്കരോ​ഗത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി അമേരിക്കൻ മെഡിക്കൽ അസോസിയേഷന്റെ ജേണലിൽ (JAMA) അടുത്തിടെ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. 

തുലെയ്ൻ യൂണിവേഴ്‌സിറ്റിയിലെ എപ്പിഡെമിയോളജി പ്രൊഫസറായ ഡോ. ലു ക്വിയുടെയും സംഘത്തിന്റെയും നേതൃത്വത്തിലാണ് പഠനം നടത്തിയത്. 465,000-ലധികം ആളുകളിൽ നിന്നുള്ള വിവരങ്ങളുടെ ഒരു സമഗ്ര ബയോമെഡിക്കൽ ഡാറ്റാബേസായ യുകെ ബയോബാങ്കിൽ നിന്നുള്ള ഡാറ്റ പഠനത്തിനായി ഉപയോഗിച്ചു. 

ഉപ്പ് കഴിക്കുന്നതും വിട്ടുമാറാത്ത വൃക്കരോഗത്തിന്റെ വികാസവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പഠനത്തിൽ പറയുന്നു. വിട്ടുമാറാത്ത വൃക്കരോഗം മാത്രമല്ല ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയവയ്ക്കുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നതായി പഠനത്തിൽ പറയുന്നു. ഉപ്പ് അമിതമായി കഴിക്കുന്നവരിൽ വിട്ടുമാറാത്ത വൃക്കരോഗം വരാനുള്ള സാധ്യത 29 ശതമാനം കൂടുതലാണെന്നും ​ഗവേഷകർ പറയുന്നു.

ഉപ്പിലെ പ്രധാന ധാതുക്കളിലൊന്നായ സോഡിയം പേശികളുടെ സങ്കോചം, ദ്രാവകം നിലനിർത്തൽ എന്നിവയിൽ നിർണായക പങ്ക് വഹിക്കുന്നു. എന്നിരുന്നാലും, അമിതമായ ഉപ്പ് കഴിക്കുന്നതുമായി ബന്ധപ്പെട്ട അപകടസാധ്യതകളെക്കുറിച്ച് പഠനം ഉയർത്തിക്കാട്ടുന്നു. മുതിർന്നവർക്ക് പ്രതിദിനം 2,300 മില്ലിഗ്രാമിൽ താഴെ സോഡിയം കഴിക്കാൻ യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) വ്യക്തമാക്കുന്നു. 

മുതിർന്നവർ പ്രതിദിനം 6 ഗ്രാമിൽ കൂടുതൽ ഉപ്പ് കഴിക്കരുതെന്ന് ശുപാർശ ചെയ്യുന്നു. എന്നാൽ മിക്ക ആളുകളും പതിവായി 9 ഗ്രാം ഉപ്പ് അമിതമായി കഴിക്കുന്നു. ഇത് ഉയർന്ന രക്തസമ്മർദ്ദത്തിനും വാസ്കുലർ ഡിമെൻഷ്യ എന്നിവയുടെ അപകടസാധ്യത വർദ്ധിപ്പിക്കുന്നു.

ഉപ്പ് പരിമിതപ്പെടുത്തുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങളും ഉയർന്ന രക്തസമ്മർദ്ദവും കുറയ്ക്കും. മാത്രമല്ല, ഉപ്പ് ഒഴിവാക്കുന്നത് ടൈപ്പ് -2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുന്നതായും പഠനത്തിൽ പറയുന്നു. 

കറുവപ്പട്ടയുടെ ഈ ​ആരോ​ഗ്യ​ഗുണങ്ങൾ അറിയാതെ പോകരുത്


 

PREV
Read more Articles on
click me!

Recommended Stories

സോഷ്യൽ മീഡിയ ഉപയോഗം കുട്ടികളിൽ ശ്രദ്ധക്കുറവും ഈ രോഗവും ഉണ്ടാക്കുന്നുവെന്ന് പഠനം
Health Tips: വൃക്കയിലെ കല്ലുകളെ തടയാൻ ചെയ്യേണ്ട കാര്യങ്ങള്‍