രാത്രി വഷളാകുന്ന ഈ ലക്ഷണങ്ങളെ ഒരിക്കലും അവഗണിക്കരുത്, അത് ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ സൂചനയാകാം

Published : May 04, 2024, 08:55 PM IST
രാത്രി വഷളാകുന്ന ഈ ലക്ഷണങ്ങളെ ഒരിക്കലും അവഗണിക്കരുത്, അത് ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ സൂചനയാകാം

Synopsis

പ്രമേഹരോഗികൾക്കിടയിലെ ഒരു സാധാരണ പരാതി രാത്രിയാകുമ്പോൾ രോഗലക്ഷണങ്ങളുടെ തീവ്രത കൂടുന്നു എന്നാണ്. അത്തരത്തില്‍ രാത്രിയിലെ പ്രമേഹ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. 

പ്രമേഹം ആഗോളതലത്തിൽ എണ്ണമറ്റ വ്യക്തികളെ ബാധിക്കുന്ന ഒരു രോഗമാണെന്ന് എല്ലാവര്‍ക്കും അറിയാം. പ്രമേഹരോഗികൾക്കിടയിലെ ഒരു സാധാരണ പരാതി രാത്രിയാകുമ്പോൾ രോഗലക്ഷണങ്ങളുടെ തീവ്രത കൂടുന്നു എന്നാണ്. അത്തരത്തില്‍ രാത്രിയിലെ പ്രമേഹ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. 

വർദ്ധിച്ച ദാഹം

അമിത ദാഹം പ്രമേഹരോഗികളെ രാത്രിയിൽ കൂടുതലാകും. രാത്രിയിൽ നിർത്താതെ വെള്ളം കുടിക്കുന്നത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുന്നതിനുള്ള സൂചനയാണ്. 

വർദ്ധിച്ച മൂത്രമൊഴിക്കൽ

പതിവിലും കൂടുതൽ തവണ രാത്രി മൂത്രമൊഴിക്കാന്‍ തോന്നുന്നതും പ്രമേഹത്തിന്‍റെ സൂചനയാണ്. ശരീരത്തിൽ അധികമുള്ള പഞ്ചസാര പുറന്തള്ളുന്നത് മൂത്രത്തിലൂടെയാണ്. 

കടുത്ത ക്ഷീണം

രാത്രി കടുത്ത ക്ഷീണം അനുഭവപ്പെടുന്നതും ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതിന്‍റെ സൂചനയാണ്. 

വിശ്രമമില്ലാത്ത കാലുകൾ സിൻഡ്രോം

റെസ്‌റ്റ്‌ലെസ് ലെഗ്‌സ് സിൻഡ്രോം (ആർഎൽഎസ് ) അഥവാ കാലുകൾ ചലിപ്പിക്കാനുള്ള ശക്തമായ പ്രേരണ കൂടാം. ഇത് ഉറക്കത്തെയും തടസപ്പെടുത്താം. 

കാലുകളിലെ മരവിപ്പ്

രാത്രികളില്‍ കാലിൽ മരവിപ്പ് അനുഭവപ്പെടുന്നതും പ്രമേഹത്തിന്‍റെ സൂചനയാകാം. 

രാത്രിയിൽ അമിതമായ വിയർപ്പ്

രാത്രിയില്‍ അമിതമായി വിയര്‍ക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കേണ്ടതിന്‍റെ സൂചനയാണ്. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also read: ഉയര്‍ന്ന കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ എട്ട് പഴങ്ങള്‍

youtubevideo

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

മൂത്രത്തിലെ ഈ മാറ്റങ്ങള്‍ വൃക്കകൾ അപകടത്തിലാണെന്നതിന്‍റെ സൂചനയാകാം
വിറ്റാമിൻ ബി12 അഭാവം; തിരിച്ചറിയേണ്ട ലക്ഷണങ്ങളും കഴിക്കേണ്ട ഭക്ഷണങ്ങളും