Latest Videos

സ്തനാര്‍ബുദം; അറിയാം പ്രാരംഭ ലക്ഷണങ്ങള്‍

By Web TeamFirst Published Nov 15, 2019, 9:43 PM IST
Highlights

സ്ത്രീകളില്‍ ഏറ്റവും അധികം കണ്ടുവരുന്ന ക്യാന്‍സര്‍ രോഗമാണ് ബ്രസ്റ്റ് ക്യാന്‍സര്‍ അഥവാ സ്തനാര്‍ബുദം. മുലഞെട്ടുകളിലെ മാറ്റം അല്ലെങ്കില്‍ സ്തനങ്ങളില്‍ കണ്ടുവരുന്ന മുഴകള്‍, തടിപ്പ്, വീക്കം എന്നാണ് ബ്രസ്റ്റ് ക്യാന്‍സറിന്‍റെ പ്രാരംഭ ലക്ഷണങ്ങള്‍.

സ്ത്രീകളില്‍ ഏറ്റവും അധികം കണ്ടുവരുന്ന ക്യാന്‍സര്‍ രോഗമാണ് ബ്രസ്റ്റ് ക്യാന്‍സര്‍ അഥവാ സ്തനാര്‍ബുദം. ലോകാരോഗ്യ സംഘടന പ്രകാരം സ്തനാര്‍ബുദത്തിന്‍റെ ചില പ്രാരംഭ ലക്ഷണങ്ങള്‍ നോക്കാം.

മുലഞെട്ടുകളിലെ മാറ്റം അല്ലെങ്കില്‍ സ്തനങ്ങളില്‍ കണ്ടുവരുന്ന മുഴകള്‍, തടിപ്പ്, വീക്കം എന്നിവയാണ് ബ്രസ്റ്റ് ക്യാന്‍സറിന്‍റെ പ്രാരംഭ ലക്ഷണങ്ങള്‍. സ്തനങ്ങളിലെ ചെറിയ നിറമാറ്റം പോലും ക്യാന്‍സറിന്‍റെ ലക്ഷണങ്ങളാവാം എന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. 

ഒരു സ്തനത്തിന്  മാത്രമായി വലിപ്പം വെയ്ക്കുകയും, ഞരമ്പുകള്‍ തെളിഞ്ഞു കാണുകയും,  സ്തന ചര്‍മ്മത്തിന് മാറ്റമുണ്ടാവുകയും ചെയ്യുകയാണെങ്കില്‍ ഉടന്‍ ഡോക്ടറെ കാണുക. മുലഞെട്ടുകളിലെ മാറ്റവും സ്തനാര്‍ബുദ ലക്ഷണങ്ങളില്‍ പ്രധാനമാണ്. ഉള്ളിലേക്ക് നിപ്പിള്‍ തള്ളിയിരിക്കുകയോ വലിയുകയോ ചെയ്യുന്നതും ശ്രദ്ധിക്കണം. മുലഞെട്ടിന് ചുറ്റുമുളള നിറമാറ്റം ശ്രദ്ധിക്കണം.

 

മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ഉള്ളവര്‍ രോഗം പിടിപെട്ടതായി കണക്കാക്കേണ്ടതില്ല. എന്നാല്‍ ഈ ലക്ഷണങ്ങളുള്ളവര്‍ വൈദ്യ സഹായം തേടുകയും ആവശ്യമായ പരിശോധനകള്‍ നടത്തുകയും വേണം. 
 

click me!