മില്ലറ്റുകൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ?

Published : Feb 14, 2025, 09:36 PM IST
മില്ലറ്റുകൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ?

Synopsis

മില്ലറ്റിൽ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നു. മില്ലറ്റ് നാരുകളാൽ സമ്പന്നമാണെന്നും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതായും പഠനങ്ങൾ പറയുന്നു. 

ചെറുധാന്യങ്ങൾ അഥവാ മില്ലെറ്റുകളിൽ നിരവധി പോഷക​ഗുണങ്ങളാണ് അടങ്ങിയിട്ടുള്ളത്. ബജ്‌റ, ചോളം, റാഗി, ചാമ, തിന, എന്നിവ നമുക്ക് പരിചിതമായ ചെറുധാന്യങ്ങളാണ്. സൂപ്പർഫുഡ് എന്നറിയപ്പെടുന്ന മില്ലറ്റുകളിൽ അവശ്യ വിറ്റാമിനുകൾ, കാൽസ്യം, ഇരുമ്പ് , സിങ്ക്, പൊട്ടാസ്യം തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. 

പ്രധാനമായും ഏഷ്യയിലും ആഫ്രിക്കയിലും കൃഷി ചെയ്യുന്ന പുരാതന, പോഷക സാന്ദ്രമായ ധാന്യങ്ങളുടെ ഒരു കൂട്ടമാണ് മില്ലറ്റുകൾ. ശുദ്ധീകരിച്ച ധാന്യങ്ങളിൽ നിന്ന് വ്യത്യസ്തമായി അവ ഗ്ലൂറ്റൻ രഹിതവും നാരുകളാൽ സമ്പുഷ്ടവും അവശ്യ വിറ്റാമിനുകളും ധാതുക്കളും നിറഞ്ഞതുമാണെന്ന് ഡയറ്റീഷ്യൻ ഗരിമ ഗോയൽ പറയുന്നു. 

വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഏറ്റവും ഫലപ്രദമായ ഭക്ഷണമാണ് മില്ലറ്റുകൾ. ഇവ പോഷകങ്ങൾ അടങ്ങിയതും നാരുകൾ അടങ്ങിയതുമായ ഭക്ഷണങ്ങളാണ്. ഉയർന്ന ഫൈബറും ഉയർന്ന അളവിലുള്ള പ്രോട്ടീനും കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സും (ജിഐ) വിസറൽ ഫാറ്റ് അല്ലെങ്കിൽ വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് അവയെ ഫലപ്രദമാക്കുന്നു. മില്ലറ്റുകൾ പതിവായി കഴിക്കുന്നത് ശരീരഭാരം, ബിഎംഐ എന്നിവയിൽ ഗണ്യമായ കുറവുണ്ടാക്കുമെന്ന് ​ഗവേഷകർ പറയുന്നു.

മില്ലറ്റിൽ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നു. മില്ലറ്റ് നാരുകളാൽ സമ്പന്നമാണെന്നും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതായും പഠനങ്ങൾ പറയുന്നു. ഡയറ്ററി ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ  വിശപ്പ് കുറയ്ക്കുകയും കലോറി ഉപഭോഗം കുറയ്ക്കുകയും ചെയ്യുന്നു. 

രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാൻ സഹായിക്കുന്നതിനാൽ വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിനുള്ള ഒരു പ്രധാന ഭക്ഷണമാണ് മില്ലറ്റ്സ്. സ്ഥിരമായി മില്ലറ്റ് കഴിക്കുവരിൽ ഹൃദ്രോഗ സാധ്യത കുറവായിരിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ചെറുകുടലിലെ അൾസർ, മലബന്ധം എന്നിവ കുറവായും കാണപ്പെടുന്നു. കൂടാതെ, കാൽസ്യം അടങ്ങിയതിനാൽ എല്ലുകളെ ബലപ്പെടുത്തുന്നതിനും മില്ലറ്റ് സഹായിക്കുന്നു. 

ആരോ​ഗ്യമുള്ള ഹൃദയത്തിനായി ശീലമാക്കാം ഈ അഞ്ച് ഭക്ഷണങ്ങൾ

 

PREV
Read more Articles on
click me!

Recommended Stories

Health Tips : ശൈത്യകാലത്ത് ഹൃദയാഘാതം വർദ്ധിക്കുന്നതിന് പിന്നിലെ നാല് കാരണങ്ങൾ
ഈ പഴം പതിവാക്കൂ, പ്രതിരോധശേഷി കൂട്ടാനും ഹൃദയാരോ​ഗ്യത്തിനും സഹായിക്കും