രാത്രിയിൽ ഉറങ്ങുന്നതിന് മുമ്പ് പാട്ട് കേൾക്കുന്ന ശീലമുണ്ടോ...?

By Web TeamFirst Published Jun 21, 2020, 12:29 PM IST
Highlights

' ഇഷ്ടമുള്ള പാട്ട് കേൾക്കുന്നത് ​ഗാഢനിദ്ര ലഭിക്കാൻ സഹായിക്കും. ബഹളങ്ങളില്ലാത്ത അന്തരീക്ഷവും നല്ല ഉറക്കത്തിന് അത്യാവശ്യമാണ്. കിടക്കുന്നതിന് മുമ്പായി നിങ്ങൾ പാട്ട്  കേൾക്കുകയാണെങ്കിൽ, ശാരീരികമായും മാനസികമായും നിങ്ങളുടെ ശരീരത്തെ സ്ലീപ്പ് മോഡിലേക്ക് കൊണ്ടെത്തിക്കാൻ സഹായിക്കുന്നു ' - കൻസാസ് സർവ്വകലാശാലയിലെ ഒരു സംഘം ​ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു.

ഇന്ന് ലോക 'സം​ഗീത ദിനം'. പാട്ട് കേൾക്കാൻ ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാകില്ല. പതിവായി പാട്ട് കേൾക്കുന്നത് ആരോ​ഗ്യകരമായ ചില ​ഗുണങ്ങൾ കൂടി നൽകുന്നുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. വൈകാരിക ആരോഗ്യം, ദൈനംദിന പ്രകടനം, ഉറക്കം എന്നിവയ്ക്കുള്ള ചികിത്സാ ഉപകരണമാണ് സംഗീതം. ‍

മനസ്സിനെയും ശരീരത്തെയും ഉത്തേജിപ്പിക്കാനും സംഗീതത്തിന് സാധിക്കും. സം​ഗീതം ശ്വസനത്തെയും ഹൃദയമിടിപ്പിനെയും സ്വാധീനിക്കുന്നു. രോഗപ്രതിരോധ ശേഷി ഉത്തേജിപ്പിക്കുന്നു, തലച്ചോറിന്റെ വൈജ്ഞാനികവും വൈകാരികവുമായ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുന്നു.  

' മനസ്സിനെയും ശരീരത്തെയും ഉത്തേജിപ്പിക്കാനും സംഗീതത്തിന് കഴിയും. ഇഷ്ടമുള്ള പാട്ട് കേൾക്കുന്നത് ​ഗാഢനിദ്ര ലഭിക്കാൻ സഹായിക്കും. ബഹളങ്ങളില്ലാത്ത അന്തരീക്ഷവും നല്ല ഉറക്കത്തിന് അത്യാവശ്യമാണ്. കിടക്കുന്നതിന് മുമ്പായി നിങ്ങൾ പാട്ട്  കേൾക്കുകയാണെങ്കിൽ, ശാരീരികമായും മാനസികമായും നിങ്ങളുടെ ശരീരത്തെ സ്ലീപ്പ് മോഡിലേക്ക് കൊണ്ടെത്തിക്കാൻ സഹായിക്കുന്നു ' - കൻസാസ് സർവ്വകലാശാലയിലെ ഒരു സംഘം ​ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു.

രാത്രിയിൽ പാട്ട് കേൾക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നുവെന്ന് നിരവധി പഠനങ്ങൾ വ്യക്തമാക്കുന്നു. രാത്രി മുഴുവൻ ഉണർന്നിരിക്കുന്നതും, ഉറങ്ങുന്നതിൽ ബുദ്ധിമുട്ടുള്ളതും അല്ലെങ്കിൽ വളരെ നേരത്തെ ഉറക്കമുണരുന്നതുമെല്ലാം ഉറക്കമില്ലായ്മയുടെ ചില ലക്ഷണങ്ങളാണ്. സംഗീതം നിങ്ങളെ വേഗത്തിൽ ഉറങ്ങാൻ സഹായിക്കുമെന്ന് ഗവേഷണങ്ങൾ പറയുന്നു. 

ഉറക്കമില്ലായ്മ സമ്മർദ്ദം, വിഷാദം, ഉത്കണ്ഠ, മറ്റ് വൈകാരികവും മാനസികവുമായ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. സം​ഗീതം സമ്മർദ്ദം കുറയ്ക്കുന്നതിന് സഹായിക്കുമെന്നും പഠനങ്ങൾ പറയുന്നു. ഉയർന്ന ഉത്കണ്ഠയുള്ള സാഹചര്യങ്ങളിൽ സമ്മർദ്ദം കുറയ്ക്കുന്നതിന് പാട്ട് കേൾക്കുന്നത് ഏറെ ​ഗുണം ചെയ്യുമെന്ന് ഗവേഷകർ പറയുന്നു. 

ഇന്ന് 'ഫാദേഴ്സ് ഡേ'; അച്ഛന്മാർക്കായി ഒരു ദിനം...
 

click me!