സ്ട്രെസ് കൂടുമ്പോൾ അമിതമായി ഭക്ഷണം കഴിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യം അറിഞ്ഞിരിക്കണം

Published : Nov 05, 2023, 05:11 PM ISTUpdated : Nov 05, 2023, 05:42 PM IST
സ്ട്രെസ് കൂടുമ്പോൾ അമിതമായി ഭക്ഷണം കഴിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യം അറിഞ്ഞിരിക്കണം

Synopsis

സ്ട്രെസ് ഈറ്റിം​ഗ് മൂലം ഉണ്ടാകാവുന്ന ആരോ​ഗ്യപ്രശ്നങ്ങളെ കുറിച്ച് ഗാസിയാബാദ് മണിപ്പാൽ ഹോസ്പിറ്റലിലെ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. മനീഷ് കാക്ക് പറയുന്നു.

സ്ട്രെസ് ഈറ്റിംഗിനെ (stress eating) കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും.  സമ്മർദ്ദം വരുമ്പോൾ അമിതമായി ഭക്ഷണം കഴിക്കുന്ന ചിലരുണ്ട്. നീണ്ടുനിൽക്കുന്ന സമ്മർദ്ദം കോർട്ടിസോൾ എന്ന് ഹോർമോൺ പുറത്ത് വിടുന്നതിന് കാരണമാകുന്നു. കോർട്ടിസോൾ ഭക്ഷണശീലങ്ങളെ വളരെയധികം സ്വാധീനിക്കുന്നു. കോർട്ടിസോളിന്റെ അളവ് കൂടുമ്പോൾ ആളുകൾ മധുരപലഹാരങ്ങൾക്കും കൊഴുപ്പുള്ളതും ഉയർന്ന കലോറിയുള്ളതുമായ ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നതിന് പ്രേരിപ്പിക്കുന്നു.

മാനസികസമ്മർദ്ദങ്ങളെ മറികടക്കാൻ ഒരു വിനോദമെന്ന നിലക്കാണ് പലരും അമിത ഭക്ഷണം കഴിക്കുന്നത്. എന്നാൽ അതുണ്ടാക്കുന്ന പ്രത്യാഘാതം (After Effects) വളരെ വലുതാണ്. കോർട്ടിസോൾ മൂലം നീണ്ടുനിൽക്കുന്ന സമ്മർദ്ദവും വിശപ്പും ഒരു വ്യക്തിയുടെ ശരീരത്തിന് ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാക്കും. സ്ട്രെസ് ഈറ്റിം​ഗ് മൂലം ഉണ്ടാകാവുന്ന ആരോ​ഗ്യപ്രശ്നങ്ങളെ കുറിച്ച് ഗാസിയാബാദ് മണിപ്പാൽ ഹോസ്പിറ്റലിലെ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. മനീഷ് കാക്ക് പറയുന്നു.

അമിതവണ്ണം...

വിട്ടുമാറാത്ത സമ്മർദ്ദം ഉയർന്ന കലോറിയും കൊഴുപ്പും അടങ്ങിയ ഭക്ഷണം കഴിക്കുന്നതിന് കാരണമാകുന്നു.  ഇത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും പൊണ്ണത്തടിക്കും കാരണമാകുന്നു. കൊഴുപ്പ്, പഞ്ചസാര, കലോറി അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ പതിവായി കഴിക്കുന്നതിലൂടെ ശരീരത്തിൽ അധിക കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന്റെ ഫലമായാണ് അമിതവണ്ണം ഉണ്ടാകുന്നത്. പൊണ്ണത്തടി ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, പ്രമേഹം, സന്ധി പ്രശ്നങ്ങൾ എന്നിവയ്ക്കും കാരണമാകും.

ഫാറ്റി ലിവർ രോ​ഗം...

സമ്മർദ്ദത്തിലായിരിക്കുമ്പോൾ ഒരാൾ വറുത്തതോ പഞ്ചസാരയോ പൂരിതമോ ആയ ജങ്ക് ഭക്ഷണങ്ങൾ കഴിക്കുകയാണെങ്കിൽ ഫാറ്റി ലിവർ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത് ഫാറ്റി ലിവർ രോഗം വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. കരൾ കോശങ്ങളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഫാറ്റി ലിവറിന് കാരണമാകുന്നു.  

നോൺ-ആൽക്കഹോളിക് സ്റ്റെറ്റോഹെപ്പറ്റൈറ്റിസ് (NASH)...

ഫാറ്റി ലിവർ രോഗത്തിൽ നിന്ന് പുരോഗമിക്കുന്ന മറ്റൊരു ഗുരുതരമായ അവസ്ഥയാണ് നാഷ്. നാഷ് ഒരു തരം ഹെപ്പറ്റൈറ്റിസ് ആണ്. ഇത് വീക്കം ഉണ്ടാക്കുകയും കരൾ കോശങ്ങളെ ദോഷകരമായി ബാധിക്കുന്നതും ആരോഗ്യത്തിന് കാര്യമായ അപകടസാധ്യതകൾ ഉണ്ടാക്കുന്നു. 

ലിവർ സിറോസിസ്...

സ്ട്രെസ് മൂലം അമിതമായി കഴിക്കുന്നത്  ലിവർ സിറോസിസിന് കാരണമാകും. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്കും കരൾ മൂലമുണ്ടാകുന്ന മരണങ്ങൾക്കും ഇപ്പോൾ പ്രധാന കാരണം ലിവർ സിറോസിസ് ആണ്. സമ്മർദം മൂലമുള്ള അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ ലിവർ സിറോസിസ് വർദ്ധിപ്പിക്കും. 

ദൈനംദിന ഭക്ഷണത്തില്‍ ഈന്തപ്പഴം ഉള്‍പ്പെടുത്തണമെന്ന് പറയുന്നതിന്റെ കാരണമറിയാം

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

Weight Loss Stories : നാല് മാസം കൊണ്ട് കുറച്ചത് 27 കിലോ ; വണ്ണം കുറയ്ക്കാൻ സഹായിച്ച ചില കാര്യങ്ങളുമായി അനന്തു തമ്പി
Health Tips : പുരുഷന്മാരിൽ ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്ന അഞ്ച് ദൈനംദിന ശീലങ്ങൾ