പ്രസവവേദനയെക്കാള്‍ ഭീകരം, ഭക്ഷണമിറക്കാന്‍ കഴിയുന്നില്ല; പരിശോധനയില്‍ കണ്ടെത്തിയത്...

By Web TeamFirst Published Nov 8, 2019, 9:31 AM IST
Highlights

അതിഭയങ്കരമായ അടിവയറുവേദനയും ഭക്ഷണം പോലും കഴിക്കാന്‍ പറ്റാത്ത അവസ്ഥയെയും തുടര്‍ന്നാണ് നാല്‍പത്തിമൂന്നുകാരി ഇമ കോര്‍കോറണ്‍ ഡോക്ടറെ കാണാന്‍ തീരുമാനിച്ചത്. 
 

അതിഭയങ്കരമായ അടിവയറുവേദനയും ഭക്ഷണം പോലും കഴിക്കാന്‍ പറ്റാത്ത അവസ്ഥയെയും തുടര്‍ന്നാണ് നാല്‍പത്തിമൂന്നുകാരി ഇമ കോര്‍കോറണ്‍ ഡോക്ടറെ കാണാന്‍ തീരുമാനിച്ചത്. 

ബ്രിട്ടീഷ് വനിതയായ ഇമയ്ക്ക് ഉത്കണ്ഠയാണെന്നാണ് ഡോക്ടര്‍മാര്‍ ആദ്യം പറഞ്ഞത്. ഇമയില്‍ തെറ്റായ രോഗനിര്‍ണ്ണയം പല തവണ നടത്തി. ഒടുവില്‍ നടത്തിയ പരിശോധനയിലാണ് ഇമയുടെ അണ്ഡാശയത്തനകത്ത് ഭീമാകാരിയായ ഒരു മുഴ വളരുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. ഒരു ഫുഡ് ബോളിന്‍റെ അത്രയും വലുപ്പത്തിലുളള മുഴയാണ് ഇമയുടെ വയറിനുളളില്‍ ഉണ്ടായിരുന്നത്. വേദന കാരണം ഇമയ്ക്ക് ഭക്ഷണം പോലും കഴിക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. 

 

പ്രസവവേദനയെക്കാള്‍ ഭീകരമായ അവസ്ഥയായിരുന്നും എന്നും ഇമ പറയുന്നു. വയറിന് കുറുകെ ചെറിയ വീക്കം തന്‍റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. വേദന ഒട്ടും സഹിക്കാന്‍ പറ്റാത്ത സാഹചര്യമായപ്പോഴാണ് ഡോക്ടറെ കാണാന്‍ തീരുമാനിച്ചതെന്നും ഇമ പറയുന്നു. തുടര്‍ന്നാണ് അണ്ഡാശയത്തനകത്ത്  ഒരു മുഴ കണ്ടെത്തിയത്. കോശങ്ങള്‍ ഉളള മുഴയായിരുന്നു അത്.  ഭ്രൂണാവസ്ഥയിലുള്ളതായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ ഇമയെ അറിയിച്ചു. തുടര്‍ത്ത് ശസ്ത്രക്രിയയിലൂടെയാണ് ഇവ നീക്കം ചെയ്തത്. 

 


 

click me!