കടുത്ത വയറുവേദന; വയറുകീറി നോക്കിയപ്പോള്‍ ഡോക്ടര്‍മാര്‍ക്ക് കിട്ടിയത്...

Published : Aug 02, 2019, 11:29 PM IST
കടുത്ത വയറുവേദന; വയറുകീറി നോക്കിയപ്പോള്‍ ഡോക്ടര്‍മാര്‍ക്ക് കിട്ടിയത്...

Synopsis

വയറിനെ ബാധിച്ച അസുഖമെന്തെന്ന് മനസിലാക്കാനാണ് സ്‌കാനിംഗ് നടത്തിയത്. എന്നാല്‍ കുടലിനകത്ത് എന്തോ ഒരു വിചിത്ര സാധനം കിടക്കുന്നതാണ് സ്‌കാനിംഗിലൂടെ തെളിഞ്ഞത്. സംഗതി എന്താണെന്ന് വ്യക്തമാകാതെ തുടര്‍ചികിത്സയുമായി മുന്നോട്ടുപോകാനാകില്ലല്ലോ!

കടുത്ത വയറുവേദനയെത്തുടര്‍ന്ന് ബെയിജിംഗിലെ ഒരാശുപത്രിയില്‍ ചികിത്സ തേടിയെത്തിയതാണ് അമ്പത്തിയൊന്നുകാരനായ ലീ. വേദന കൊണ്ട് പുളയുകയായിരുന്ന ലീയെ വൈകാതെ സ്‌കാനിംഗിന് വിധേയനാക്കി. 

വയറിനെ ബാധിച്ച അസുഖമെന്തെന്ന് മനസിലാക്കാനാണ് സ്‌കാനിംഗ് നടത്തിയത്. എന്നാല്‍ കുടലിനകത്ത് എന്തോ ഒരു വിചിത്ര സാധനം കിടക്കുന്നതാണ് സ്‌കാനിംഗിലൂടെ തെളിഞ്ഞത്. സംഗതി എന്താണെന്ന് വ്യക്തമാകാതെ തുടര്‍ചികിത്സയുമായി മുന്നോട്ടുപോകാനാകില്ലല്ലോ!

അങ്ങനെയാണ് ലീയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. വയറുകീറി തുറന്നുനോക്കിയപ്പോള്‍ ഡോക്ടര്‍മാര്‍ ആകെ അമ്പരന്നു. എന്തെന്നോ? 14 ഇഞ്ചോളം നീളം വരുന്ന പ്ലാസ്റ്റിക് ടൂത്ത് ബ്രഷായിരുന്നു അകത്തുണ്ടായിരുന്നത്. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ശാരീരിക പ്രശ്‌നങ്ങളെത്തുടര്‍ന്ന് നിരാശനായ ലീ, ആത്മഹത്യക്ക് ശ്രമിച്ചതായിരുന്നുവത്രേ. 

എന്നാല്‍ ടൂത്ത് ബ്രഷ് വിഴുങ്ങിയിട്ടും പ്രത്യേകിച്ച് കുഴപ്പമൊന്നും സംഭവിച്ചില്ല. അത്യാഹിതമൊന്നും സംഭവിക്കാഞ്ഞതിനാല്‍ത്തന്നെ ബ്രഷ് മലത്തിനൊപ്പം അല്‍പാല്‍പമായി പുറത്തുപോയിരിക്കുമെന്നാണത്രേ അന്നെല്ലാം കരുതിയിരുന്നത്. പിന്നീട് അതെപ്പറ്റി പാടെ മറന്നുപോയി. വിവാഹിതനായി, രണ്ട് കുഞ്ഞുങ്ങളുടെ പിതാവുമായി. 

ഈ ഇരുപത് വര്‍ഷവും വലിയ പ്രശ്‌നങ്ങളില്ലാതെ കടന്നുപോയി. എന്നാല്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കടുത്ത വയറുവേദന അനുഭവപ്പെടുകയായിരുന്നു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സംഭവമാണെന്നാണ് ഡോക്ടര്‍മാര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. ഇത്രയും വലിയൊരു സാധനം, ഇത്രനാളും മറ്റ് അപകടങ്ങളുണ്ടാക്കാതെ വയറിനകത്ത് കിടന്നത് ഭാഗ്യം കൊണ്ടാണെന്നും, ആന്തരീകാവയവങ്ങളെല്ലാം സുരക്ഷിതമാണെന്നും ശസ്ത്രക്രിയയ്ക്ക് ശേഷം ഡോക്ടര്‍മാര്‍ അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫാറ്റി ലിവര്‍ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
സൂക്ഷിച്ചാൽ ദു:ഖിക്കണ്ട; ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണത്തിന് കാരണം ഈ 7 'നിശബ്ദ കൊലയാളി' രോഗങ്ങൾ