
കറികൾക്ക് മണവും രുചിയും നൽകാൻ മാത്രമല്ല വിവിധ രോഗങ്ങൾ അകറ്റുന്നതിനും ഉലുവ മികച്ചതാണ്. ഫൈബർ, ഇരുമ്പ്, മഗ്നീഷ്യം, എന്നിവയുൾപ്പെടെയുള്ള ധാതുക്കൾ ഉലുവയിൽ അടങ്ങിയിട്ടുണ്ട്. രാവിലെ വെറും വയറ്റിൽ ഉലുവയിട്ട വെള്ളം കുടിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും.
ഉയർന്ന നാരുകൾ ഉള്ളതിനാൽ ദഹന പ്രശ്‌നങ്ങളായ ദഹനക്കേട്, വയറിളക്കം, മലബന്ധം എന്നിവ ഇല്ലാതാക്കാൻ ഉലുവ വെള്ളത്തിന് കഴിയും. വിശപ്പ് കുറയ്ക്കുക, ഉപാപചയ നിരക്ക് വർദ്ധിപ്പിക്കുക, കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുക എന്നിവയിലൂടെ ശരീരഭാരം കുറയ്ക്കാൻ ഉലുവ വെള്ളത്തിന് കഴിയും.
വെറും വയറ്റിൽ ഉലുവ വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കുന്ന പ്രക്രിയയെ ത്വരിതപ്പെടുത്തുകയും ശരീരഭാരം തടയുകയും ചെയ്യുന്നു. ഉലുവയിൽ ഫൈബർ അടങ്ങിയിരിക്കുന്നതിനാൽ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കുന്നു. ഉലുവയിൽ നാരുകളും ധാതുക്കളും മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഒരു ടേബിൾസ്പൂൺ ഉലുവ 20 ശതമാനം ഇരുമ്പ്, 7 ശതമാനം മാംഗനീസ്, 5 ശതമാനം മഗ്നീഷ്യം എന്നിവ നൽകുന്നു.
രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം മെച്ചപ്പെടുത്തുന്നതിനും ദഹനത്തിൻ്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും ഉലുവ സഹായകമാണെന്ന് നാനാവതി മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ന്യൂട്രീഷൻ ഉഷാകിരൺ സിസോദിയ പറഞ്ഞു.
ദിവസവും ഉലുവ വെള്ളം കുടിച്ചാൽ ദഹനക്കേട് സംബന്ധമായ പ്രശ്‌നങ്ങൾക്ക് പരിഹാരമാകും. ഇതിലടങ്ങിയിരിക്കുന്ന നാരുകൾക്ക് ദഹനക്കേട്, മലബന്ധം, വായുവിൻറെ പ്രശ്നങ്ങൾ എന്നിവ പരിഹരിക്കാൻ കഴിയും. മറ്റൊന്ന്, ഉലുവയിൽ ധാരാളം ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും അണുബാധകളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.
ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാൻ വീട്ടിലുണ്ട് നാല് പ്രതിവിധികൾ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam