നിങ്ങൾ ധരിക്കുന്ന വസ്ത്രത്തിന്റെ നിറം കൊതുകുകളെ ആകർഷിക്കുമോ...?

By Web TeamFirst Published Feb 12, 2020, 6:48 PM IST
Highlights

 കൊതുക് കടിക്കുമ്പോള്‍ ഉമിനീരിന്റെ ചെറിയൊരു അംശം നമ്മുടെ രക്തത്തിലേക്ക് എത്തുന്നു. ഇത് രക്തം കട്ടിപിടിക്കാതെ ഈസിയായി രക്തം വലിച്ചെടുക്കാനായി കൊതുകിനെ സഹായിക്കുന്നുവെന്ന് ഡോ. രാജേഷ് പറയുന്നു. മറ്റ് ഗ്രൂപ്പുകളെക്കാള്‍ കൂടുതലായി 'O' ബ്ലഡ് ഗ്രൂപ്പുക്കാരെയാണ് കൊതുക് ആക്രമിക്കാമെന്നാണ് പഠനങ്ങള്‍ പറയുന്നത്. 

കൊതുക് കടി അനുഭവിക്കാത്തവരായി ആരും കാണില്ല. ഏത് വസ്ത്രം ധരിച്ചാലും കൊതുക് കടിക്കും. കൊതുക് എന്ത് കൊണ്ടാണ് ചിലരെ മാത്രം കടിക്കുന്നു എന്നതിനെ കുറിച്ച് ഹോമിയോ ഫിസിഷ്യൻ ഡോ. രാജേഷ് കുമാർ പറയുന്നു. 
കൊതുക് കടിക്കുമ്പോള്‍ അത് ലക്ഷ്യം വയ്ക്കുന്നത് രക്തത്തിലുള്ള പ്രോട്ടീനെയാണ്. കാരണം കൊതുകിന്റെ വളര്‍ച്ചയ്ക്ക് പ്രോട്ടീന്‍ വളരെ പ്രധാനപ്പെട്ടതാണ്.

 കൊതുക് കടിക്കുമ്പോള്‍ ഉമിനീരിന്റെ ചെറിയൊരു അംശം നമ്മുടെ രക്തത്തിലേക്ക് എത്തുന്നു. ഇത് രക്തം കട്ടിപിടിക്കാതെ ഈസിയായി രക്തം വലിച്ചെടുക്കാനായി കൊതുകിനെ സഹായിക്കുന്നുവെന്ന് ഡോ. രാജേഷ് പറയുന്നു. കൊതുക് എന്ത് കൊണ്ടാണ് ചിലരെ മാത്രം കടിക്കുന്നതെന്ന് അറിയാനായി നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. അതില്‍ ഒരു പഠനം പറയുന്നത്, നമ്മുടെ ബ്ലഡ് ഗ്രൂപ്പ് കൊതുകിനെ പ്രധാനമായി ആകര്‍ഷിക്കുന്നു എന്നതാണ്. 

അതായത് പഠനത്തില്‍ കണ്ടെത്തിയത് 'O' ബ്ലഡ് ഗ്രൂപ്പ് ഉള്ളവരെയാണ് കൊതുക് കൂടുതലായി ആക്രമിക്കുന്നതായി പഠനങ്ങള്‍ പറയുന്നു. മറ്റ് ഗ്രൂപ്പുകളെക്കാള്‍ കൂടുതലായി 'O' ബ്ലഡ് ഗ്രൂപ്പുക്കാരെയാണ് കൊതുക് ആക്രമിക്കാമെന്നാണ് പഠനങ്ങള്‍ പറയുന്നത്. രണ്ടാമത്തെ കാരണം എന്ന് പറയുന്നത്, പുറത്ത് വരുന്ന കാർബൺ ഡൈ ഓക്സൈഡിന്റെ അളവാണ്. 

നിങ്ങള്‍ മുറിയില്‍ കിടന്നുറങ്ങുന്ന സമയത്ത് മുറിയിലേക്ക് കൊതുക് ആകര്‍ഷിക്കപ്പെടുന്നത് നിങ്ങളുടെ മുറിയിലുള്ള കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് അനുസരിച്ചാണ്. ചിലര്‍ക്ക് അവരുടെ ശരീരത്തില്‍ നിന്ന് കാർബൺ ഡൈ ഓക്സൈഡിന്റെ വിസര്‍ജനം കൂടുതല്‍ ഉണ്ടാവുകയാണെങ്കില്‍ അവരെ കൊതുക് കൂടുതല്‍ ലക്ഷ്യം വയ്ക്കാമെന്നും ഡോ. രാജേഷ് പറയുന്നു.

 മൂന്നാമത്തെ കാര്യം എന്ന് പറയുന്നത് മുറിയിലെ താപനിലയാണ്. അതായത് തണുപ്പ് കാലത്തെ അപക്ഷേിച്ച് ഉഷ്ണകാലത്ത് കൊതുകിന്റെ ആക്രമണം കൂടുതലായിരിക്കും. നാലാമത്തെ കാരണം എന്ന് പറയുന്നത് ചര്‍മ്മത്തിലെ ലാക്റ്റിക്ക് ആസിഡിന്റെ അളവാണ്. ലാക്റ്റിക്ക് ആസിഡ് എന്ന് പറയുന്നത് നമ്മള്‍ വ്യായാമം ചെയ്യുന്ന സമയത്ത് മസിലുകളില്‍ ഉണ്ടാകുന്ന ബൈ പ്രോഡക്ടറാണ് ലാക്റ്റിക്ക് ആസിഡ്.

 അതായത്, വിയര്‍പ്പോടെയാണ് കൊതുകുള്ള ഒരു അന്തരീക്ഷത്തിലേക്ക് വരുന്നതെങ്കില്‍ നിങ്ങളെ കൊതുക് കൂടുതല്‍ ആക്രമിക്കും. കാരണം ലാക്ടിക്ക് ആസിഡിന്റെ സാന്നിധ്യം നമ്മുടെ ചര്‍മ്മത്തില്‍ ഉണ്ടെങ്കില്‍ ഇത് വളരെ ദൂരെ നിന്ന് തന്നെ കൊതുകുകളെ ആകര്‍ഷിക്കുന്നതായി കണ്ടിട്ടുണ്ട്. 

 മറ്റൊരു കാരണം എന്ന് പറയുന്നത് നിങ്ങള്‍ ധരിക്കുന്ന ഡ്രസിന്റെ കളര്‍ കൊതുകുകളെ ആകര്‍ഷിക്കാം. സാധാരണ കൊതുകുകളുടെ കാഴ്ചശക്തി എന്ന് പറയുന്നത് അവ കാണുന്നത് ഒന്നെങ്കില്‍ വെള്ള അല്ലെങ്കില്‍ കറുപ്പ് നിറത്തിലാകും കാണുക. നിങ്ങള്‍ ഇരുണ്ട നിറത്തിലുള്ള വസ്ത്രമാണ് ധരിക്കുന്നതെങ്കില്‍ അതായത്, കറുപ്പ്, നീല, ചുവപ്പ് ഇത്തരത്തില്‍ കടും നിറത്തിലുള്ള വസ്ത്രങ്ങള്‍ ഉപയോഗിച്ചാല്‍ കൊതുക് വളരെ പെട്ടെന്ന് തന്നെ നിങ്ങളെ തിരിച്ചറിയുകയും കൂടുതല്‍ ആക്രമിക്കാനും തുടങ്ങും. 

 ലൈറ്റ് കളര്‍ ഡ്രസ് ഉപയോഗിക്കുകയാണെങ്കില്‍ കൊതുകിന്റെ കടി കുറവായിരിക്കും. പെട്ടെന്ന് വിയര്‍ക്കുന്ന, രക്തയോട്ടം കൂടുതലുള്ള ഭാഗങ്ങളിലാണ് കൊതുക് പ്രധാനമായി കടിക്കാറുള്ളത്. മുഖം, കഴുത്തിന് പുറം, കഴുത്തിന്റെ മുന്‍വശം ഈ ഭാഗങ്ങളാണ് കൊതുക് കടിക്കാന്‍ സാധ്യതയുള്ളത്. കൊതുക് കടിയിൽ നിന്ന് രക്ഷനേടാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍....

1. വിയര്‍ക്കാന്‍ സാധ്യതയുള്ള ഭാഗങ്ങള്‍ തുണി കൊണ്ട് കവര്‍ ചെയ്ത് പോകാന്‍ ശ്രമിക്കുക.

2. ഉറങ്ങാന്‍ പോകുമ്പോഴോ അല്ലെങ്കില്‍ കൊതുക് കൂടുതലുള്ള ഭാഗങ്ങളിലേക്ക് പോകുമ്പോഴോ ലൈറ്റ് കളര്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുക. 

3. വെള്ളം ധാരാളം കുടിക്കുക. 

4. വിയര്‍പ്പോട് കൂടി കിടക്കരുത്. തണുത്ത വെള്ളത്തില്‍ ശരീരം ഒന്ന് തുടച്ചെടുക്കുകയോ പുറം കഴുകിയ ശേഷമോ മാത്രം കിടക്കുക. 

5. ശരീരത്തിലെ ദുര്‍ഗന്ധം കുറയ്ക്കുക എന്നതാണ് മറ്റൊരു കാര്യം. കുളിക്കുന്ന വെള്ളത്തില്‍ അല്‍പം ഉപ്പ് ചേര്‍ത്ത് കുളിക്കുന്നത് ശരീരത്തിലെ ദുര്‍ഗന്ധം അകറ്റാന്‍ സഹായിക്കും. 

click me!