കൊവിഡ് 19; റാപിഡ് ടെസ്റ്റുകൾ കൺഫ്യൂഷൻ ആയോ ?

By Web TeamFirst Published Mar 28, 2020, 2:58 PM IST
Highlights

കൊവിഡ് സ്ഥിരീകരിക്കുന്നതിനുള്ള ടെസ്റ്റുകളെ കുറിച്ച് പലര്‍ക്കും സംശയങ്ങള്‍ ഉണ്ടാകാം. ആ സംശങ്ങള്‍ക്കുളള മറുപടിയാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) വൈസ് പ്രസിഡന്‍റ് ഡോ. സുല്‍ഫി നൂഹുവിന്‍റെ ഈ കുറിപ്പ്. 

കൊവിഡ് സ്ഥിരീകരിക്കുന്നതിനുള്ള ടെസ്റ്റുകളെ കുറിച്ച് പലര്‍ക്കും സംശയങ്ങള്‍ ഉണ്ടാകാം. ആ സംശങ്ങള്‍ക്കുളള മറുപടിയാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) വൈസ് പ്രസിഡന്‍റ് ഡോ. സുല്‍ഫി നൂഹുവിന്‍റെ ഈ കുറിപ്പ്. അദ്ദേഹം തന്‍റെ ഫേസിബുക്കില്‍ കുറിച്ച പോസ്റ്റ് വായിക്കാം. 

റാപിഡ് ടെസ്റ്റുകൾ കൺഫ്യൂഷൻ ആയോ ?

കോവിഡ് റെസ്റ്റുകൾ ഒന്നിലേറെ തരം. റാപിഡ് ടെസ്റ്റുകൾ ഇന്നലെ മുഖ്യമന്ത്രി പറഞ്ഞത് മുതൽ തുടങ്ങിയതാണ് എപ്പോൾ എങ്ങനെ എനിക്ക് ചെയ്യാൻ കഴിയുമോ എൻറെ മകന്‌ ചെയ്യാൻ കഴിയുമോ എന്നൊക്കെ തുടങ്ങിയുള്ള അന്വേഷണം.

വളരെ ലളിതമായി പറഞ്ഞാൽ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന ആർ ടി പി സി ആർ തന്നെയാണ് രോഗം കൺഫോം ചെയ്യുന്നതിനുള്ള ടെസ്റ്റ്. ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്ന ഈ ടെസ്റ്റ് വളരെ സ്പെസിഫിക് ആയി രോഗം കണ്ടുപിടിക്കുന്നു. എന്നാൽ ചില രോഗികളിൽ ഫാൾസ് നെഗറ്റീവ് അതായത് അസുഖം ഉണ്ടെങ്കിലും നെഗറ്റീവായ റിസൾട്ട് അപൂർവമായി കിട്ടാം.

അപ്പോൾ പിന്നെ എന്താ ഈ റാപിഡ് ടെസ്റ്റ്?

റാപിഡ് ടെസ്റ്റ് ആൻറി ബോഡികൾ അതായത് ശരീരത്തിൽ അണുക്കൾ പ്രവേശിക്കുമ്പോൾ പ്രതി പ്രവർത്തനത്തിന്‍റെ ഫലമായി ഉണ്ടാകുന്ന വസ്തുക്കൾ തിരിച്ചറിയുന്ന ടെസ്റ്റ് എന്ന് ചുരുക്കി പറയാം . ഇവയെ പരിശോധിച്ച് രോഗനിർണയം നടത്തുന്ന രീതിയാണ് ആൻറിബോഡി ഉപയോഗിച്ചിട്ടുള്ള റാപിഡ് ടെസ്റ്റ്.

ഇതിന്‍റെ ഉപയോഗം ഒരു സാംക്രമിക രോഗം പടർന്ന് പിടിക്കുമ്പോൾ സമൂഹത്തിൽ അതിൻറെ വ്യാപനം ഉണ്ടോ എന്ന് നിർണയിക്കുന്നതിന് വളരെയധികം സഹായകമാകും. അതുകൊണ്ടുതന്നെ രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ ഇതിന് നിർണായകമായ പങ്കുണ്ടെന്ന് ആരോഗ്യ വിദഗ്ധർ കരുതുന്നു.

അപ്പോൾ ആർക്കൊക്കെ ഈ റാപ്പിഡ് ടെസ്റ്റ് ചെയ്യുവാൻ കഴിയും. നിബന്ധനകൾ ഇപ്രകാരം:

1. എല്ലാവർക്കും സ്വമേധയാ കടന്നുവന്ന് ഈ ടെസ്റ്റ് ചെയ്യുവാൻ കഴിയില്ല . ഒരു ആധുനിക വൈദ്യശാഖ പ്രാക്ടീസ് ചെയ്യുന്ന ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്ത ഡോക്ടറുടെ കുറിപ്പടി പ്രകാരം മാത്രമേ ഈ ടെസ്റ്റ് ചെയ്യുവാൻ കഴിയുകയുള്ളൂ.

2. ഈ ടെസ്റ്റ് വിദേശരാജ്യങ്ങളിൽ നിന്നും വന്ന ആളിലോ ആ വ്യക്തിയുമായി അടുത്ത സമ്പർക്കം പുലർത്തിയ ആളിലോ ചെയ്യാവുന്നതാണ്.

3. രോഗലക്ഷണങ്ങൾ മൂലം കോവിഡ് 19 സംശയിക്കുന്ന രോഗികളിൽ, അല്ലെങ്കിൽ ആർ ടി പി സി ആർ ടെസ്റ്റ് നെഗറ്റീവായ ഹൈ റിസ്ക് ഉള്ള രോഗികളിൽ ചെയ്യാവുന്നതാണ്.

4. കോവിഡ് ചികിത്സനൽകുന്ന ആശുപത്രികളിലെ ആരോഗ്യപ്രവർത്തകർ , പ്രത്യേകിച്ച് കോവിഡ് 19 ചികിത്സയുമായി നേരിട്ട് ബന്ധപ്പെടുന്നവർ.

5. ഏതെങ്കിലും ഒരു പ്രദേശത്ത് പെട്ടെന്ന് ധാരാളം ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളുളള രോഗികൾ പ്രത്യക്ഷപ്പെടുന്ന സാഹചര്യത്തിൽ.

6. കടുത്ത ശ്വാസകോശസംബന്ധമായ രോഗത്തിൽ നിന്നും ഭേദമായ വ്യക്തികൾക്ക് പ്രത്യേകിച്ച് ഒരു രോഗ സ്ഥിരീകരണം ഉണ്ടായിട്ടില്ലെങ്കിൽ ,അവർക്ക്.

ടെസ്റ്റ് ചെയ്യാനായി ആശുപത്രികളിലേക്ക് ലാബുകളിലും ഒരിക്കലും ഓടി പോകരുത് കൃത്യമായ മാനദണ്ഡങ്ങൾ ഉപയോഗിച്ച് ചെയ്യേണ്ടത് മാത്രമാണ് ഈ ടെസ്റ്റുകൾ. ഈ ടെസ്റ്റ് കിറ്റുകൾ ധാരാളം മാർക്കറ്റിൽ ലഭ്യമല്ലാത്തതിനാൽ തന്നെ ഏറ്റവും പ്രയോജനം ചെയ്യുന്ന വ്യക്തികളിൽ മാത്രം ടെസ്റ്റുകൾ ഒതുക്കുന്നതാണ് രോഗനിയന്ത്രണത്തിന് ഏറ്റവും യുക്തം.

click me!