
ധാരാളം പോഷകഗുണങ്ങൾ ചിയ സീഡിൽ അടങ്ങിയിരിക്കുന്നു. ഫൈബറും കാത്സ്യവും സിങ്കും അയേണും മറ്റ് ആന്റി ഓക്‌സിഡന്റുകളും ധാരാളമടങ്ങിയ ഇവ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും. ഫൈബർ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ഇത് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റുകയും ചെയ്യും.
ദിവസവും വെറും വയറ്റിൽ ചിയ സീഡ് കുതിർത്ത വെള്ളം കുടിക്കുന്നത് ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നതായി ആരോഗ്യ വിദഗ്ധർ പറയുന്നു. ചിയ വിത്തുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് സുരക്ഷിതവും ആരോഗ്യകരവുമാണ്.
ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയ ചിയ വിത്തുകൾ ഓർമ്മശക്തി കൂട്ടുന്നതിനും തലച്ചോറിൻ്റെ പ്രവർത്തനത്തിനും സഹായിക്കുന്നു. ഹൃദയാരോഗ്യം, ശരീരത്തിലെ വീക്കം കുറയ്ക്കൽ എന്നിവയിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ പ്രധാന പങ്ക് വഹിക്കുന്നു. ഭക്ഷണത്തിൽ ഒമേഗ -3 ഉൾപ്പെടുത്തുന്നത് മൊത്തത്തിലുള്ള ക്ഷേമത്തെ പ്രോത്സാഹിപ്പിക്കുകയും ഹൃദയ, വൈജ്ഞാനിക പ്രവർത്തനങ്ങൾക്ക് ഗുണം ചെയ്യുകയും ചെയ്യുന്നു.
ചിയ വിത്തുകൾ ആൽഫ-ലിനോലെനിക് ആസിഡ് (ALA) എന്നറിയപ്പെടുന്ന ഒമേഗ -3 ഫാറ്റി ആസിഡിൽ സമ്പന്നമാണ്. ശരീരത്തിന് സ്വന്തമായി ALA ഉൽപ്പാദിപ്പിക്കാൻ കഴിയില്ല, അതിനാൽ അത് ഭക്ഷണത്തിലൂടെ വേണം. ALA കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.
ചിയ വിത്തുകൾ ടോക്കോഫെറോളുകൾ, ഫൈറ്റോസ്റ്റെറോളുകൾ, കരോട്ടിനോയിഡുകൾ, പോളിഫെനോളിക് സംയുക്തങ്ങൾ എന്നിവയുൾപ്പെടെയുള്ള ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ചിയ സീഡിൽ ഫൈബർ ധാരാളം അടങ്ങിയിട്ടുണ്ട്. സോല്യുബിൾ ഫൈബറും ഇൻസോല്യുബിൾ ഫൈബറും അടങ്ങിയതിനാൽ ദഹനത്തിന് സഹായിക്കുന്നു. പ്രമേഹരോഗികൾക്ക് ഇത് ഗുണകരമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ചിയ സീഡ് സഹായിക്കുന്നു.
രക്തദാനം ചെയ്യുമ്പോള്‍ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam