
സ്വന്തം മൂത്രം കുടിച്ച് ആരോഗ്യം നിലനിർത്തുന്ന കാര്യത്തിൽ പ്രസിദ്ധി നേടുകയാണ് 68കാരനായ സേജ്. എല്ലാ ദിവസവും രാവിലെ മൂത്രം കുടിച്ചാണ് ദിവസം തുടങ്ങുന്നതെന്ന് ബ്രദർ സേജ് പറയുന്നു. എല്ലാ രോഗങ്ങൾക്കും പ്രകൃതിദത്തമായൊരു മരുന്നാണ് മൂത്രമെന്ന് അദ്ദേഹം പറയുന്നു. മാത്രമല്ല പാദങ്ങളും കണ്ണുകൾ കഴുകാനും മൂത്രം ഉപയോഗിക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു.
ചിലർ മൂത്രചികിത്സ ചെയ്തതോടെ അവരുടെ ആരോഗ്യം തിരിച്ചുകിട്ടിയതായി കൊളറാഡോയിൽ നിന്നുള്ള സേജ് പറഞ്ഞു. തലേ ദിവസം തന്നെ മൂത്രം ശേഖരിച്ച് വയ്ക്കാറുണ്ടെന്നും ശേഷം അതിരാവിലെ കുടിക്കുന്നതാണ് പതിവെന്നു സേജ് പറഞ്ഞു. സ്വന്തം മൂത്രം കുടിക്കുക വഴി രോഗങ്ങൾ അകറ്റാനും മാനസികസമ്മർദ്ദം കുറയ്ക്കാനും കഴിയുമെന്ന് ഇയാൾ വാദിക്കുന്നു. മൂത്ര ചികിത്സ നടത്തിയ ആരോഗ്യത്തിന് വളരെയധികം മാറ്റങ്ങൾ സംഭവിച്ചു എന്നും ഇയാൾ പറയുന്നു.
മൂത്രം കുടിക്കുന്നത് ആരോഗ്യപരമായ ഗുണങ്ങൾ നൽകുമെന്നതിന് വ്യക്തമായ ശാസ്ത്രീയ തെളിവുകളൊന്നും അവശേഷിക്കുന്നില്ലെങ്കിലും വൈറസുകൾ മുതൽ സൂര്യാഘാതം വരെ എല്ലാം സുഖപ്പെടുത്തുകയും ചെയ്യുന്നതായി ബ്രദർ സേജ് പറഞ്ഞു. യുറിൻ തെറാപ്പിയെക്കുറിച്ച് വിശദമായി പഠിച്ച ശേഷമാണ് താൻ അത് ചെയ്യാനാരംഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. അനുഭവസ്ഥരുമായി സംസാരിച്ചും യൂറിൻ തെറാപ്പിയെക്കുറിച്ചും ശാസ്ത്രീയമായി പഠിച്ചും ധാരാളം പുസ്തകങ്ങൾ വായിച്ചുമാണ് ചെയ്യാൻ ആരംഭിച്ചത്.
ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന നാല് വ്യായാമങ്ങൾ
യൂറോതെറാപ്പി പ്രാക്ടീഷണർമാരുടെ ഒരു അന്താരാഷ്‌ട്ര കമ്മ്യൂണിറ്റി കെട്ടിപ്പടുക്കാൻ താൻ സഹായിച്ച് വരുന്നതായി സേജ് പറഞ്ഞു. പലരും ഇതിനെ കുറിച്ച് എതിർത്ത് സംസാരിച്ചിട്ടുണ്ട്. യൂറിൻ തെറാപ്പിയുടെ ഗുണങ്ങളെ കുറിച്ചറിയാത്തത് കൊണ്ടാണ് പലരും അങ്ങനെ സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 1994-ൽ മൂത്രചികിത്സ ആരംഭിച്ചുവെന്നും ധാരാളം ആരോഗ്യഗുണങ്ങൾ നൽകിയിട്ടുണ്ടെന്നും സേജ് പറഞ്ഞു.