ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ ഏറ്റവും നല്ല മരുന്നാണ് ഇഞ്ചി. ദിവസവും ഒരു കഷ്ണം ഇഞ്ചി കഴിക്കുകയോ അല്ലെങ്കിൽ ഇഞ്ചിയിട്ട ചായ കുടിക്കുകയോ ചെയ്യുന്നത് ഗ്യാസ് ട്രബിൾ അകറ്റാൻ സഹായിക്കും. ദഹനസംബന്ധമായ പ്രശ്നങ്ങൾ മാത്രമല്ല ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ഇഞ്ചി ഗുണപ്രദമാണ്.
ഇഞ്ചിയെ അത്ര നിസാരമായി കാണേണ്ട. എല്ലാവിധ ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് ഇഞ്ചി. വിറ്റാമിൻ എ, സി, ഇ, ധാതുക്കളായ മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം, കാത്സ്യം എന്നിവ ഇഞ്ചിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ആന്റിഓക്സിന്റായ ബീറ്റാ കരോട്ടിൻ തുടങ്ങിയ പോഷകങ്ങളും ഇഞ്ചിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ ഏറ്റവും നല്ല മരുന്നാണ് ഇഞ്ചി.
ദിവസവും ഒരു കഷ്ണം ഇഞ്ചി കഴിക്കുകയോ അല്ലെങ്കിൽ ഇഞ്ചിയിട്ട ചായ കുടിക്കുകയോ ചെയ്യുന്നത് ഗ്യാസ് ട്രബിൾ അകറ്റാൻ സഹായിക്കും. ദഹനസംബന്ധമായ പ്രശ്നങ്ങൾ മാത്രമല്ല ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ഇഞ്ചി ഗുണപ്രദമാണ്. അത് കൂടാതെ, രക്തസമ്മർദം നിയന്ത്രിക്കാനും സഹായിക്കുന്നു. ഹൃദയധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതു തടയുന്നു.
ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയ്ക്കുളള സാധ്യത കുറയ്ക്കുന്നു. ഇഞ്ചിയിൽ ധാരാളമായി അടങ്ങിയ പൊട്ടാസ്യം ഹൃദയാരോഗ്യത്തിന് ഉത്തമമാണ്. അതിൽ അടങ്ങിയ മാംഗനീസ് ഹൃദയം, രക്തക്കുഴലുകൾ എന്നിവയുടെ ആരോഗ്യം സംരക്ഷിക്കുന്നു. ഒരു ഗ്ലാസ് ചെറു ചൂടുവെളളത്തിൽ ഒരു ടീസ്പൂണ് ഇഞ്ചിനീര് ചേർത്ത് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ തോതു നിയന്ത്രിതമാക്കുന്നതിന് സഹായിക്കും.