പുരുഷന്മാര്‍ ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടുക...

Published : Jan 14, 2023, 07:41 PM ISTUpdated : Jan 14, 2023, 07:48 PM IST
പുരുഷന്മാര്‍ ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടുക...

Synopsis

മൂത്രസഞ്ചിയുടെ താഴെ, മലാശയത്തിനു മുന്നിലാണിത് സ്ഥിതിചെയ്യുന്നത്. സെമിനല്‍ ദ്രാവകം ഉത്പാദിപ്പിക്കുകയും പുരുഷ ബീജത്തിന്‍റെ ശരിയായ പ്രവര്‍ത്തനത്തിന് സഹായിക്കുകയും ചെയ്യുക എന്നതാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ പ്രധാന ധര്‍മം.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയിൽ പുരുഷന്മാരിൽ വർദ്ധിച്ചുവരുന്ന ക്യാൻസർ കേസുകളുടെ പ്രധാന ഘടകമായി മാറിയത് പ്രോസ്റ്റേറ്റ് സംബന്ധമായ പ്രശ്നങ്ങളാണ്. പുരുഷന്‍റെ പ്രത്യുത്പാദന വ്യൂഹത്തിലെ പ്രധാന അവയവമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി. മൂത്രസഞ്ചിയുടെ താഴെ, മലാശയത്തിനു മുന്നിലാണിത് സ്ഥിതിചെയ്യുന്നത്. സെമിനല്‍ ദ്രാവകം ഉത്പാദിപ്പിക്കുകയും പുരുഷ ബീജത്തിന്‍റെ ശരിയായ പ്രവര്‍ത്തനത്തിന് സഹായിക്കുകയും ചെയ്യുക എന്നതാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ പ്രധാന ധര്‍മം. 

പുരുഷന്മാരെ ബാധിക്കുന്ന ക്യാൻസറുകളിൽ പ്രധാനമായി മാറിയിരിക്കുകയാണ് പ്രോസ്റ്റേറ്റ് ക്യാൻസർ. പ്രായമായ പുരുഷന്മാർക്ക് മാത്രമല്ല ചെറുപ്പക്കാർക്കും പ്രോസ്റ്റേറ്റ് ക്യാൻസർ വരാം. 45 വയസ്സിന് താഴെയുള്ള പുരുഷന്മാരെയാണ് ഈ ക്യാൻസർ കൂടുതലും ബാധിക്കുന്നത്. പല കാരണങ്ങള്‍ കൊണ്ടും  പ്രോസ്റ്റേറ്റ് ക്യാൻസർ ഉണ്ടാകാം. പ്രായം കൂടുന്നതിനനുസരിച്ച് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ സാധ്യതയും കൂടുന്നു. 

അസ്ഥികളിൽ വേദന, ക്ഷീണം, ശരീരഭാരം കുറയൽ എന്നിവയാണ് പ്രോസ്റ്റേറ്റ് ക്യാൻസറിന്റെ സാധാരണ ലക്ഷണങ്ങൾ. പ്രോസ്റ്റേറ്റ് ക്യാന്‍സർ മൂര്‍ച്ഛിക്കുന്നതനുസരിച്ച് മൂത്ര തടസ്സം, എരിച്ചില്‍, മൂത്രം കൂടെക്കൂടെ പോകുക, അണുബാധ, എന്നിവയുണ്ടാവും. പ്രോസ്റ്റേറ്റ് ക്യാൻസർ പടരുന്നതിന്റെ ലക്ഷണങ്ങളിലൊന്ന് കാലിൽ വീക്കം ഉണ്ടാകുന്നതാണ്. ക്യാൻസർ ലിംഫ് നോഡുകളിലേക്ക് പടർന്നാൽ അത് കാലുകളിൽ വലിയ രീതിയിൽ വീക്കം ഉണ്ടാകുന്നതിന് കാരണമാകും.

പ്രാരംഭ ഘട്ടത്തിൽ രോഗനിർണയം നടത്തുകയും പ്രാരംഭ ഘട്ടത്തിൽ ചികിത്സിക്കുകയും ചെയ്താൽ രോ​ഗം മാറ്റാനാകും. എന്നാൽ ഈ അവസ്ഥയെ കുറിച്ചുള്ള അവബോധമില്ലായ്മ മിക്ക കേസുകളിലും ഇത് മാരകമായ രോഗമായി മാറുന്നു. കാരണം രോഗികൾ വളരെ വൈകിയാകും രോ​ഗം കണ്ടെത്തുന്നത്.

പ്രധാനപ്പെട്ട ലക്ഷണങ്ങൾ...

  • ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കൽ
  • മൂത്രമൊഴിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ
  • മൂത്രത്തിലോ ശുക്ലത്തിലോ രക്തം
  • മലാശയത്തിലെ സമ്മർദ്ദം 
  • ഇടുപ്പ്, പെൽവിക് അല്ലെങ്കിൽ മലാശയ ഭാ​ഗത്ത് വേദന.
  • നട്ടെല്ലിനും മറ്റ് അസ്ഥികള്‍ക്കും വേദന, എല്ല് പൊട്ടുക, വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാവുക തുടങ്ങിയവയൊക്കെ പ്രോസ്റ്റേറ്റ് ക്യാന്‍സറിന്‍റെ ലക്ഷണങ്ങള്‍ ആകാം.

ചിലയിനം പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ പ്രത്യേകിച്ച് ലക്ഷണങ്ങള്‍ ഒന്നും കാണിക്കാതെ നിലനില്‍ക്കാം. ഭൂരിഭാഗം പ്രോസ്റ്റേറ്റ് ക്യാന്‍സറും ഗ്രന്ഥിയുടെ ബാഹ്യഭാഗത്ത് വരുന്നതിനാല്‍ തുടക്കത്തില്‍ ലക്ഷണങ്ങള്‍ കാണിക്കണമെന്നില്ല. 

മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ഉള്ളവര്‍ രോഗം പിടിപെട്ടതായി കണക്കാക്കേണ്ടതില്ല. എന്നാല്‍ ഈ ലക്ഷണങ്ങളുള്ളവര്‍ വൈദ്യസഹായം തേടുകയും ആവശ്യമായ പരിശോധനകള്‍ നടത്താനും തയ്യാറാകണം. 

Also Read: ഒരു മാസത്തിനിടെ 60,000 മരണം; ഒടുവില്‍ കൊവിഡ് കണക്ക് പുറത്തുവിട്ട് ചൈന

PREV
Read more Articles on
click me!

Recommended Stories

മുഖകാന്തി കൂട്ടാൻ കറ്റാർവാഴ ; ഈ രീതിയി‍ൽ ഉപയോ​ഗിക്കൂ
മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ