കൊതുകിനെ തുരത്താന്‍ വീട്ടിൽ ഈ ചെടികൾ വളർത്താം

By Web TeamFirst Published Jul 13, 2020, 3:24 PM IST
Highlights

വെള്ളം കെട്ടിനില്‍ക്കാതെയും പരിസരശുചിത്വവും പാലിച്ചാൽ കൊതുകിനെ വീട്ടില്‍ നിന്ന് അകറ്റി നിർത്താവുന്നതാണ്. കൊതുകിനെ  തുരത്താന്‍ വീട്ടിൽ വളർത്താവുന്ന നാല് ചെടികൾ ഏതൊക്കെയാണെന്ന് അറിയാം...

മഴക്കാലമായാല്‍ എല്ലാ വീടുകളെയും അലട്ടുന്ന പ്രശ്‌നമാണ് കൊതുക് ശല്യം. ഏറ്റവും കൂടുതല്‍ കൊതുകുകള്‍ വരുന്നത് വൈകുന്നേരങ്ങളിലും പുലര്‍ച്ചെയുമാണ്. കൊതുക് കടിയേറ്റാൽ പലതരത്തിലുള്ള അസുഖങ്ങൾ ഉണ്ടാകുന്നതിന് 
‌കാരണമാകും. വെള്ളം കെട്ടിനില്‍ക്കാതെയും പരിസരശുചിത്വവും പാലിച്ചാൽ കൊതുകിനെ വീട്ടില്‍ നിന്ന് അകറ്റി നിർത്താവുന്നതാണ്. കൊതുകിനെ അകറ്റി നിര്‍ത്താന്‍ വീട്ടിൽ വളർത്താവുന്ന നാല് ചെടികൾ ഏതൊക്കെയാണെന്ന് അറിയാം....

ഇഞ്ചിപ്പുല്ല്  (lemon grass)...

‌കൊതുകിനെ അകറ്റാന്‍ 'ഇഞ്ചിപ്പുല്ല്'‌ (lemon grass) വളരെ ഫലപ്രദമാണ്‌. ഇഞ്ചിപ്പുല്ലില്‍ നിന്നെടുക്കുന്ന സുഗന്ധദ്രവ്യം വിവിധ ഔഷധ ഉത്‌പന്നങ്ങളിൽ ഉപയോഗിക്കാറുണ്ട്‌. ഡെങ്കിപ്പനി ഉണ്ടാക്കുന്ന കൊതുകുകളെ നശിപ്പിക്കാന്‍ ഇഞ്ചിപ്പുല്ല്‌ നല്ലതാണ്‌.

 

 

ചെണ്ടുമല്ലി (marigold) ...

'ചെണ്ടുമല്ലി' യുടെ മണം പല ജീവികള്‍ക്കും ഇഷ്ടമല്ല‌. പച്ചക്കറികൾക്കൊപ്പം ചെണ്ടുമല്ലി വളർത്തുന്നത് പുഴുക്കൾ, ചെറുപ്രാണികൾ എന്നിവ അകറ്റാന്‍ സഹായിക്കും. മഞ്ഞ തൊട്ട്‌ കടും ഓറഞ്ച്‌, ചുവപ്പ്‌ വരെയുള്ള വിവിധ നിറങ്ങളിലുള്ള പൂക്കള്‍ ഇവയിലുണ്ടാകും. കൊതുകിനെ നിയന്ത്രിക്കാന്‍ ചെണ്ടുമല്ലി ചെടികള്‍ മുറ്റത്ത് നടുന്നതാണ് കൂടുതൽ നല്ലത്. 

 

 

വേപ്പ്  (neem)...

 ചെറുപ്രാണികളെ അകറ്റാന്‍ ശേഷിയുള്ള 'വേപ്പ്'‌ ശക്തമായൊരു കൊതുക്‌ നാശിനിയാണ്‌. വേപ്പ്‌ അടങ്ങിയിട്ടുള്ള നിരവധി കൊതുക്‌ നാശിനികളും ബാമുകളും വിപണിയില്‍ ലഭ്യമാണ്‌. കൊതുകുകളെ അകറ്റാന്‍ വേപ്പ്‌ വെറുതെ മുറ്റത്ത്‌ വളര്‍ത്തിയാല്‍ മതിയാകും. 

 

 

തുളസി (tulsi)...

കൊതുകുകളെ അകറ്റുന്ന മറ്റൊരു ചെടിയാണ് 'തുളസി'‌. ഇലകള്‍ ചതയ്‌ക്കാതെ തന്നെ സുഗന്ധം പരത്തുന്ന സസ്യമാണ്‌ തുളസി. കൊതുകുകളെ നിയന്ത്രിക്കുന്നതിന്‌ തുളസി മുറ്റത്ത്‌ നടുന്ന‌താണ്‌ കൂടുതൽ നല്ലത്. തുളസിയില ചതച്ചെടുത്ത വെള്ളം വീടിന് പുറത്തും അകത്തുമായി തളിക്കുന്നത് കൊതുക് വരാതിരിക്കാൻ സഹായിക്കും.

 



അകാല നര അകറ്റാനും തലമുടി വളരാനും കറിവേപ്പില മാജിക്...

click me!