Health Tips : അസിഡിറ്റിയെ ചെറുക്കാന്‍ ഇതാ ചില മാർ​ഗങ്ങൾ

Published : Apr 22, 2024, 09:44 AM ISTUpdated : Apr 22, 2024, 11:20 AM IST
Health Tips : അസിഡിറ്റിയെ ചെറുക്കാന്‍ ഇതാ ചില മാർ​ഗങ്ങൾ

Synopsis

കുതിർത്ത ഉണക്കമുന്തിരിയിട്ട വെള്ളം കുടിക്കുന്നത് വിവിധ ദഹനപ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നതായി പോഷകാഹാര വിദഗ്ധ റുജുത ദിവേകർ പറയുന്നു. ഇത് മലബന്ധം തടയുന്നതിനും മികച്ചൊരു പരിഹാരമാണ്.  

അസിഡിറ്റി ഇന്ന് പലരിലും കണ്ട് വരുന്ന ഒരു സാധാരണ ദഹന പ്രശ്നമാണ്. ആമാശയത്തിൽ ആസിഡുകളുടെ അധിക സ്രവണം ഉണ്ടാകുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഇത് വയറുവേദനയ്ക്ക് കാരണമാകും. അസിഡിറ്റി ഒരുപാട് അസ്വസ്ഥതകൾ ഉണ്ടാക്കുന്ന ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കുന്നു. ചില ഭക്ഷണങ്ങളും പ്രതിവിധികളും അസിഡിറ്റിയെ സ്വാഭാവികമായി നേരിടാൻ സഹായിക്കും. അസിഡിറ്റി ഫലപ്രദമായി കുറയ്ക്കാൻ ഇതാ ചില പരിഹാരങ്ങൾ...

ഒന്ന്...

കുതിർത്ത ഉണക്കമുന്തിരിയിട്ട വെള്ളം കുടിക്കുന്നത് വിവിധ ദഹനപ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നതായി പോഷകാഹാര വിദഗ്ധ റുജുത ദിവേകർ പറയുന്നു. ഇത് മലബന്ധം തടയുന്നതിനും മികച്ചൊരു പരിഹാരമാണ്.

രണ്ട്...

പ്രകൃതിദത്ത അസിഡിറ്റി മരുന്നുകളിൽ ഏറ്റവും മികച്ച ഒന്നാണ് ജീരക വെള്ളം. ഒരു ടേബിൾസ്പൂൺ ജീരകം രണ്ട് കപ്പ് വെള്ളത്തിൽ 15 മിനിറ്റ് നേരം തിളപ്പിക്കുക. ഇത് ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു. ജീരകത്തിൽ ആൽഡിഹൈഡ് അടങ്ങിയിട്ടുണ്ട്. ഇത് വായിലെ ഉമിനീർ ഗ്രന്ഥികളെ ഉത്തേജിപ്പിക്കുകയും ദഹനപ്രക്രിയ സജീവമാക്കുകയും ചെയ്യുന്നു.

മൂന്ന്...

പരമ്പരാഗത വൈദ്യശാസ്ത്രത്തിലും പാചകരീതിയിലും ഗ്രാമ്പു വളരെക്കാലമായി രുചി വർദ്ധിപ്പിക്കാൻ ഉപയോഗിക്കുന്നു. ഗ്രാമ്പുവിൽ കാണപ്പെടുന്ന യൂജെനോൾ എന്ന സജീവ സംയുക്തം നെഞ്ചെരിച്ചിൽ ലക്ഷണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു. ദിവസവും ഒരു ​ഗ്ലാസ് ​ഗ്രാമ്പുയിട്ട വെള്ളം കുടിക്കുന്നത് ദഹനപ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു.

നാല്...

തണ്ണിമത്തൻ ജ്യൂസ് അസിഡിറ്റി ഇല്ലാതാക്കാൻ ഫലപ്രദമാണ്. ദഹനത്തിനും നല്ലതാണ്. പ്രതിരോധശേഷി കൂട്ടാനും തണ്ണിമത്തൻ സഹായകമാണ്.

അഞ്ച്...

ബദാം പോഷകങ്ങളും നാരുകളും കൊണ്ട് സമ്പുഷ്ടമാണ്. ഇവ രണ്ടും നെഞ്ചെരിച്ചിൽ സാധ്യത കുറയ്ക്കാനും ആസിഡ് ആഗിരണം ചെയ്യാനും സഹായിക്കും. ദിവസവും നാലോ അഞ്ചോ ബദാം കുതിർത്ത് കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതാണ്. 

കറുവപ്പട്ട വെള്ളത്തിൽ അര ടീസ്പൂൺ തേൻ ചേർത്ത് കുടിക്കുന്നത് കൊണ്ടുള്ള ​ഗുണങ്ങൾ

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രാത്രി കിടക്കുന്നതിന് മൂന്ന് മണിക്കൂർ മുമ്പ് അത്താഴം കഴിക്കുന്നത് ശീലമാക്കൂ, പഠനം പറയുന്നത്
World Kidney Day 2026 : പെയിൻ കില്ലറിന്റെ ഉപയോഗം അമിതമായാൽ പണി കിട്ടും, കാരണം ഇതാണ്