ഈ നട്സ് ദിവസവും കഴിക്കൂ, ചീത്ത കൊളസ്ട്രോൾ കുറയ്ക്കാം

Published : Jun 16, 2023, 09:52 AM IST
ഈ നട്സ് ദിവസവും കഴിക്കൂ, ചീത്ത കൊളസ്ട്രോൾ കുറയ്ക്കാം

Synopsis

ആരോഗ്യകരമായ ഭക്ഷണത്തിന്റെ ഭാഗമായി ഒരു ദിവസം 2 മുതൽ 3 ഔൺസ് വരെ വാൾനട്ട് കഴിക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനുമുള്ള ഒരു നല്ല മാർഗമാണെന്ന് ​ഗവേഷകർ പറയുന്നു.  

നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ് നട്സുകൾ. പ്രത്യേകിച്ച് ഹൃദയം, തലച്ചോറ്, കുടൽ എന്നിവയ്ക്ക് മികച്ചൊരു സൂപ്പർഫുഡാണെന്ന് വിദ​ഗ്ധർ പറയുന്നു. ഹൃദയാരോഗ്യത്തിന്റെ കാര്യത്തിൽ വാൾനട്ടിൽ ധാരാളം പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് പൂരിത കൊഴുപ്പുകളേക്കാൾ ആരോഗ്യകരമാണ്. ആൻറി-ഇൻഫ്ലമേറ്ററി ആയ ആൽഫ-ലിനോലെനിക്, ലിനോലെയിക് ആസിഡുകൾ ഇവയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. 

വാൾനട്ട് സമ്പുഷ്ടമായ ഭക്ഷണക്രമം ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എൽഡിഎൽ) കൊളസ്ട്രോളിന്റെ (ചീത്ത കൊളസ്ട്രോളായി കണക്കാക്കപ്പെടുന്നു) അളവ് കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു. ദിവസവും ഏകദേശം അര കപ്പ് വാൾനട്ട് കഴിക്കുന്നത് എൽഡിഎൽ കൊളസ്ട്രോൾ ഗണ്യമായി കുറയ്ക്കുമെന്ന് ഗവേഷകർ കണ്ടെത്തി.

കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡുകൾ (രക്തത്തിലെ ഒരു തരം കൊഴുപ്പ്), രക്തസമ്മർദ്ദം, ഭാരം എന്നിവയുൾപ്പെടെ ഹൃദയ സംബന്ധമായ അപകട ഘടകങ്ങളിൽ വാൾ‌നട്ട് ഉപഭോഗത്തിന്റെ തെളിവുകൾ പരിശോധിച്ചു. 

പഠനത്തിൽ പങ്കെടുക്കുന്നവർക്ക് ഉയർന്ന കൊളസ്ട്രോൾ, ടൈപ്പ് 2 പ്രമേഹം,  അമിതവണ്ണം എന്നിവയുള്ളതായി കണ്ടെത്തി. വാൾനട്ടിൽ കാണപ്പെടുന്ന ഒരു കൂട്ടം അപൂരിത കൊഴുപ്പ്, ഒമേഗ-3 ഫാറ്റി ആസിഡുകൾ, ക്രമരഹിതമായ ഹൃദയ താളം വികസിപ്പിക്കുന്നത് തടയുന്നതായി കണ്ടെത്തി.

 

 

ആരോഗ്യകരമായ ഭക്ഷണത്തിന്റെ ഭാഗമായി ഒരു ദിവസം 2 മുതൽ 3 ഔൺസ് വരെ വാൾനട്ട് കഴിക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനുമുള്ള ഒരു നല്ല മാർഗമാണെന്ന് ​ഗവേഷകർ പറയുന്നു.

ഒമേഗ-3 ഫാറ്റി ആസിഡുകളുടെ സമ്പന്നമായ ഉറവിടമാണ് വാൾനട്ട്. പ്രത്യേകിച്ച് ആൽഫ-ലിനോലെനിക് ആസിഡ്. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഗുണം ചെയ്യും. അവ രക്തസമ്മർദ്ദം കുറയ്ക്കുകയും ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നതായി ​ആരോ​ഗ്യവിദ​ഗ്ധർ പറയുന്നു.

Read more ദിവസവും ഒരു നേരം ഓട്സ് കഴിക്കാം, ​ഗുണങ്ങൾ പലതാണ്

 

 


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രകൃതിദത്തമായി ബ്ലഡ് പ്രഷർ കുറയ്ക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന 7 പഴങ്ങൾ