ആർത്രൈറ്റിസ് രോഗങ്ങൾ തടയാൻ സഹായിക്കുന്ന രണ്ട് തരം നട്സുകൾ

By Web TeamFirst Published Mar 13, 2019, 7:38 PM IST
Highlights

ഭക്ഷണം ശ്രദ്ധിച്ചാൽ തന്നെ ആർത്രൈറ്റിസ് രോഗങ്ങൾ ഒരു പരിധി വരെ ‌തടയാനാകും. ആർത്രൈറ്റിസ് തടയാൻ ഏറ്റവും നല്ലതാണ് നട്സുകൾ. ആർത്രൈറ്റിസ് തടയാൻ സഹായിക്കുന്ന രണ്ട് തരം നടസുകൾ ഏതൊക്കെയാണെന്ന് അറിയേണ്ടേ. 

ആർത്രൈറ്റിസ് അഥവാ വാതം ചികിത്സിച്ചു ഭേദമാക്കാൻ പറ്റാത്ത ഒന്നാണെന്നാണ് മിക്കവരുടെയും ധാരണ. തുടക്കത്തിലെ തിരിച്ചറിഞ്ഞാൽ മാറ്റാവുന്ന രോ​ഗ​മാണ് ആർത്രൈറ്റിസ്. സന്ധികളിലുണ്ടാകുന്ന വിവിധ പ്രശ്നങ്ങളെ സൂചിപ്പിക്കാനാണ് ആർത്രൈറ്റിസ് എന്ന പദം ഉപയോഗിക്കുന്നത്. ആർത്രൈറ്റിസ് എന്ന വാക്കിന്റെ അർഥം തന്നെ സന്ധികളിലെ വീക്കം എന്നാണ്. പനി പോലെ തന്നെ ആർത്രൈറ്റിസും ഒരു രോഗലക്ഷണമാണ്.

 വിവിധ സന്ധിരോഗങ്ങളിലേക്കുള്ള ചൂണ്ടുപലകയാണിത്. ഏതാണ്ട്, 200 —ഓളം രോഗങ്ങളുടെ ലക്ഷണമാണ് ആർത്രൈറ്റിസ് എന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. കാൽമുട്ടിലോ ഇടുപ്പിലോ അനുഭവപ്പെടുന്ന അസ്വസ്ഥത, കുറച്ചുസമയം മുട്ടുകുത്തി നിന്നാലോ ഇരുന്നാലോ വീണ്ടും എഴുന്നേൽക്കാൻ പ്രയാസം, ടോയ്‌ലറ്റിലിരിക്കാൻ മുട്ടുമടക്കുമ്പോൾ വലിച്ചിലും വേദനയും അനുഭവപ്പെടുക ഇവയൊക്കെയാണ് ആർത്രൈറ്റിസിന്റെ പ്രധാന ലക്ഷണങ്ങൾ. 

ഭക്ഷണം ശ്രദ്ധിച്ചാൽ തന്നെ ആർത്രൈറ്റിസ് ഒരു പരിധി വരെ ‌തടയാനാകും. ആർത്രൈറ്റിസ് തടയാൻ ഏറ്റവും നല്ലതാണ് നട്സുകൾ. ആർത്രൈറ്റിസ് തടയാൻ സഹായിക്കുന്ന രണ്ട് തരം നടസുകൾ ഏതൊക്കെയാണെന്ന് അറിയേണ്ടേ. ആദ്യത്തേത് ബദാം മറ്റൊന്ന് വാൾനട്സ്. ഇവ രണ്ടും ആർത്രൈറ്റിസ് രോഗങ്ങൾ തടയാൻ സഹായിക്കുന്നമെന്ന് ആർത്രൈറ്റിസ് ഫൗണ്ടേഷൻ നടത്തിയ പഠനങ്ങളിൽ പറയുന്നത്. 

വാൾനട്സ്...

ആൽഫാ ലിനോലേക് ആസിഡും ഒമേഗ 3 ഫാറ്റി ആസിഡും വാൾനട്സിൽ ധാരാളം അടങ്ങിയിരിക്കുന്നു. സി-റിയാക്റ്റീവ് പ്രോട്ടീൻ കുറവുള്ളതിനാൽ വാതം തടയാൻ വാൾനട് കഴിക്കുന്നത് ഏറെ നല്ലതാണെന്ന് പഠനങ്ങൾ പറയുന്നു. വാൾനട്സ് ആർത്രൈറ്റിസിന് മാത്രമല്ല പ്രമേഹം, ഹൃദ്രോ​ഗങ്ങൾ എന്നിവ തടയാനും സഹായകമാണ്.

ബദാം...

വിറ്റാമിൻ ഇ, ആന്റിഓക്സിഡന്റ് എന്നിവ ധാരാളം അടങ്ങിയതാണ് ബദാം. ദിവസവും നാലോ അഞ്ചോ ബ​ദാം വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നത് ആർത്രൈറ്റിസ് രോഗങ്ങൾ തടയാൻ സഹായിക്കുമെന്നാണ് ആർത്രൈറ്റിസ് ഫൗണ്ടേഷൻ നടത്തിയ പഠനത്തിൽ പറയുന്നത്. കാൽ വേദന, സന്ധികളിൽ ഉണ്ടാകുന്ന വേദന, നീർവീക്കം എന്നിവ തടയാനും ബദാം കഴിക്കുന്നത് ​ഗുണം ചെയ്യുമെന്നാണ് ​വി​ദ​ഗ്ധർ പറയുന്നത്. ബദാം ആർത്രൈറ്റിസിന് മാത്രമല്ല ഉദരസംബന്ധമായ അസുഖങ്ങൾ, ഹൃദ്രോ​ഗങ്ങൾ എന്നിവ തടയാനും ​നല്ലതാണ്. 


 

click me!