Health Tips : മുട്ട അധികം കഴിക്കുന്നത് ഹൃദയത്തിന് ദോഷമോ? അറിയാം...

Published : Aug 28, 2023, 08:32 AM IST
Health Tips :  മുട്ട അധികം കഴിക്കുന്നത് ഹൃദയത്തിന് ദോഷമോ? അറിയാം...

Synopsis

തയ്യാറാക്കാൻ സൗകര്യപ്രദമാണ് എന്നതുകൊണ്ടാണ് പലപ്പോഴും ആളുകള്‍ മുട്ട തന്നെ കഴിക്കാമെന്ന തീരുമാനത്തിലേക്ക് എത്തുന്നത്. മാത്രമല്ല, ആദ്യമേ സൂചിപ്പിച്ചത് പോലെ മുട്ട, നമുക്ക് ഏറ്റവും വിലക്കുറവില്‍ കിട്ടുന്ന പോഷകസമൃദ്ധമായ ഭക്ഷണമാണ്.

ഏറ്റവും ആരോഗ്യകരമായൊരു ഭക്ഷണമായിട്ടാണ് നാം മുട്ടയെ കരുതുന്നത്. പുഴുങ്ങിയോ, ഓംലെറ്റ് ആക്കിയോ ബുള്‍സ്-ഐ ആക്കിയോ കറി വച്ചോ എല്ലാം മിക്ക വീടുകളിലും എല്ലാ ദിവസമെന്ന പോലെ തന്നെ തയ്യാറാക്കുന്ന വിഭവം കൂടിയാണ് മുട്ട.

തയ്യാറാക്കാൻ സൗകര്യപ്രദമാണ് എന്നതുകൊണ്ടാണ് പലപ്പോഴും ആളുകള്‍ മുട്ട തന്നെ കഴിക്കാമെന്ന തീരുമാനത്തിലേക്ക് എത്തുന്നത്. മാത്രമല്ല, ആദ്യമേ സൂചിപ്പിച്ചത് പോലെ മുട്ട, നമുക്ക് ഏറ്റവും വിലക്കുറവില്‍ കിട്ടുന്ന പോഷകസമൃദ്ധമായ ഭക്ഷണമാണ്.

എന്നിട്ടും മുട്ട അധികം കഴിക്കുന്നത് ആരോഗ്യത്തിന് ദോഷകരമാണെന്ന വാദവും നിങ്ങള്‍ കേട്ടിരിക്കാം. ഇത് എത്രമാത്രം ശരിയാണ്? ഈ വിഷയത്തിലേക്കാണിനി നമ്മള്‍ കടക്കുന്നത്. 

മുട്ട അധികമായാല്‍ അപകടമോ?

നമ്മുടെ ശരീരത്തിന് അവശ്യം വേണ്ടുന്ന പോഷകങ്ങളെല്ലാം തന്നെ മുട്ടയിലടങ്ങിയിരിക്കുന്നു. പ്രോട്ടീൻ, ഫൈബര്‍, വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിവയെല്ലാം ഇതിലുള്‍പ്പെടുന്നു. ഉന്മേഷം പകരാനും വിശപ്പിനെ ശമിപ്പിക്കാനും എല്ലാം മുട്ട നമ്മെ സഹായിക്കുന്നു. ഇങ്ങനെ പല രീതിയിലും മുട്ട നമുക്ക് നല്ലതാണ്.

എന്നാല്‍ ഇങ്ങനെ മുട്ടയില്‍ നിന്ന് കിട്ടുന്ന 'എനര്‍ജി' പലരും ചെലവിടുന്നില്ല. അത് സൂക്ഷിച്ചുവയ്ക്കുകയാണ് ചെയ്യുന്നത്. കാര്‍ബ് ആയാലും കലോറി ആയാലുമെല്ലാം ഇങ്ങനെ തന്നെ. ഇവ കഴിക്കേണ്ടത് നിര്‍ബന്ധമാണ്. അതുപോലെ തന്നെ ഇവ എരിച്ചുകളയുകയും വേണം. ഇതുതന്നെയാണ് മുട്ടയുടെ കാര്യത്തിലും പ്രധാനമായി വരുന്നത്. അതായത് മുട്ട കഴിച്ചാല്‍ മാത്രം പോര. എത്ര കഴിക്കുന്നു എന്നതിന് അനുസരിച്ച് അതില്‍ നിന്ന് കിട്ടുന്ന ഊര്‍ജ്ജത്തെ ചെലവഴിക്കുകയും വേണം. 

ഇക്കാരണം കൊണ്ടാണ് മുട്ട അധികമാകുന്നത് അപകടമാണെന്ന് പറയുന്നത്. കായികാധ്വാനമേതുമില്ലാതെ കാര്യമായ അളവില്‍ മുട്ട കഴിക്കുമ്പോള്‍ അത് അമിതമായി കൊളസ്ട്രോള്‍ അകത്തെത്തുന്നതിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ പലരിലും വണ്ണം കൂടുന്നതിലേക്കും ദഹനപ്രശ്നങ്ങളിലേക്കുമെല്ലാം ഇത് നയിക്കുന്നു. 

ഹൃദയത്തിന് അപകടമോ?

നിങ്ങള്‍ കേട്ടിരിക്കാൻ സാധ്യതയുള്ള മറ്റൊരു വാദമാണ്, മുട്ട അധികമായാല്‍ അത് ഹൃദയത്തിന് ദോഷമാണ് എന്നത്. ഈ വാദവും പൂര്‍ണമായി തള്ളിക്കളയാൻ സാധിക്കില്ലെന്നാണ് പല പഠനങ്ങളും പറയുന്നത്. 

ഓരോ വ്യക്തിയും അവരവരുടെ പ്രായം, ആരോഗ്യാവസ്ഥ, കായികാധ്വാനത്തിന്‍റെ രീതി, കഴിക്കുന്ന മറ്റ് ഭക്ഷണങ്ങള്‍, ഭക്ഷണത്തിന്‍റെ അളവ് എന്നീ ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയേ മുട്ട കഴിക്കാവൂ എന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു. അല്ലാത്തപക്ഷം അത് ഹൃദയത്തിന് ദോഷരകമായി വരാനുള്ള സാധ്യതകളുണ്ടാക്കുന്നു.

എന്തായാലും ദിവസം, ഒരു മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് വെല്ലുവിളിയല്ല കെട്ടോ. എന്നാല്‍ അതിലും കൂടുതലാകുമ്പോള്‍ മുകളില്‍ സൂചിപ്പിച്ച എല്ലാ ഘടകങ്ങളും കൂടി കണക്കിലെടുക്കുക. 

Also Read:- എല്ലിന്‍റെ ബലം കൂട്ടാം, ഈ ചെറിയ മാറ്റങ്ങള്‍ ജീവിതത്തില്‍ വരുത്തിനോക്കൂ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
click me!

Recommended Stories

നിങ്ങൾ സോക്സ് ധരിച്ച് ഉറങ്ങാറുണ്ടോ? എങ്കിൽ ശ്രദ്ധിക്കൂ
മൂത്രത്തിൽ രക്തം കണ്ടാൽ നിസാരമായി കാണരുത്, കാരണം ഇതാണ്