Latest Videos

'ഉയർന്ന കൊളസ്ട്രോൾ' പ്രശ്നക്കാരനാണ് ; കുറയ്ക്കാനായി ചെയ്യേണ്ടത്...

By Web TeamFirst Published Jan 13, 2023, 9:37 PM IST
Highlights

ശരീരത്തിലെ കോശങ്ങളിൽ അടങ്ങിയിരിക്കുന്ന മെഴുക് പോലെയുള്ള പദാർത്ഥമാണ് കൊളസ്ട്രോൾ. അമിതമായ കൊളസ്ട്രോൾ നമ്മുടെ ധമനികളിൽ  കൊഴുപ്പ് അടിഞ്ഞുകൂടുന്നതിലേക്ക് നയിക്കുകയും ഹൃദയസംബന്ധമായ തകരാറുകൾ ഉണ്ടാക്കുകയും ചെയ്യും. 

തണുപ്പുകാലത്ത് നിരവധി അസുഖങ്ങളും ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഉദാസീനമായ ജീവിതശൈലിയും ഉയർന്ന കലോറിയുള്ള ഭക്ഷണം കൂടുതൽ തവണ കഴിക്കുന്നതും ഇതിന് ഒരു കാരണമാണ്. കൊഴുപ്പുള്ള ഭക്ഷണങ്ങൾ സ്ഥിരമായി കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോളിന്റെ അളവ് അല്ലെങ്കിൽ എൽഡിഎൽ (ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ) വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. 

ശരീരത്തിലെ കോശങ്ങളിൽ അടങ്ങിയിരിക്കുന്ന മെഴുക് പോലെയുള്ള പദാർത്ഥമാണ് കൊളസ്ട്രോൾ. അമിതമായ കൊളസ്ട്രോൾ നമ്മുടെ ധമനികളിൽ  കൊഴുപ്പ് അടിഞ്ഞുകൂടുന്നതിലേക്ക് നയിക്കുകയും ഹൃദയസംബന്ധമായ തകരാറുകൾ ഉണ്ടാക്കുകയും ചെയ്യും. 

'ശരിയായി പ്രവർത്തിക്കാൻ ശരീരത്തിന് കൊളസ്ട്രോൾ ആവശ്യമാണ്. എന്നാൽ ഉയർന്ന അളവിലുള്ള കൊളസ്ട്രോൾ ഫാറ്റി ഡിപ്പോസിറ്റുകളുടെ വികാസത്തിന് കാരണമാകും. ധമനികൾക്കുള്ളിൽ, ഹൃദയസ്തംഭനത്തിനും പക്ഷാഘാതത്തിനും സാധ്യത വർദ്ധിപ്പിക്കുന്നു. അനാരോഗ്യകരമോ അനിയന്ത്രിതമോ ആയ കൊളസ്‌ട്രോളിന്റെ അളവ് വിട്ടുമാറാത്ത വൃക്കരോഗങ്ങൾ, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ മറ്റ് പല രോഗാവസ്ഥകൾക്കും കാരണമാകും...'- മാക്സ് ഹോസ്പിറ്റലിലെ മെഡിക്കൽ അഡ്വൈസറും സീനിയർ ഡയറക്ടറുമായ ഡോ. അശുതോഷ് ശുക്ല പറയുന്നു.

അമിതവണ്ണമുള്ള ആളുകൾക്ക് ചീത്ത കൊളസ്ട്രോൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ശരീരഭാരം കുറയ്ക്കേണ്ടത് പ്രധാനമാണ്. വ്യായാമം ചെയ്യുന്നത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ആഴ്ചയിൽ അഞ്ച് തവണ കുറഞ്ഞത് 30 മിനിറ്റ് വരെ വ്യായാമം ചെയ്യുക അല്ലെങ്കിൽ ആഴ്‌ചയിൽ മൂന്ന് തവണ 20 മിനിറ്റ് എയ്‌റോബിക് വ്യായാമം ചെയ്യുക.

അമിതമായി വറുത്ത/ഉയർന്ന പഞ്ചസാര അടങ്ങിയ ഭക്ഷണം ഒഴിവാക്കുക. പകരം പഴങ്ങളും പച്ചക്കറികളും പ്രതിദിനം കഴിക്കുക. റാഡിഷ്, കാരറ്റ് തുടങ്ങിയവ ലഘുഭക്ഷണമായി കഴിക്കുക. ഇലക്കറികൾ, വഴുതന, ഓട്സ്, ബാർലി ധാന്യങ്ങൾ, മുഴുവൻ പയർവർഗങ്ങൾ എന്നിവയും ലയിക്കുന്ന നാരുകൾ ചേർക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.

ദിവസവും ഒരു പിടി നട്‌സ് കഴിക്കുന്നത് ഹൃദയാരോഗ്യ ഘടകങ്ങൾക്ക് പുറമേ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുന്നതിനും സഹായിക്കും. പൂരിത കൊഴുപ്പുകളോ ട്രാൻസ് ഫാറ്റുകളോ കഴിക്കുന്നത് കുറയ്ക്കുക. മോശം കൊളസ്‌ട്രോളിന്റെ ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്ന് നമ്മൾ കഴിക്കുന്ന ഭക്ഷണമാണ്. പൂരിത കൊഴുപ്പിന്റെ അളവ് കുറയ്ക്കുന്നത്  കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നതിന് വളരെയധികം സഹായിക്കും.

ഇഞ്ചി ചേർത്ത ചായ കുടിക്കുന്നത് ശീലമാക്കൂ, ഗുണങ്ങൾ ഇതൊക്കെയാണ്

 

click me!