കൊറോണ വൈറസ് ഉത്ഭവിച്ചത് വുഹാനിലെ ലാബിൽ നിന്ന്; തെളിവുണ്ടെന്ന് മൈക്ക് പോംപിയോ

By Web TeamFirst Published May 19, 2021, 2:42 PM IST
Highlights

കൊറോണ വൈറസിന്റെ ഉറവിടം വുഹാനിലെ ലാബിൽ നിന്നാണെന്ന് ഉറപ്പാണെന്ന് ട്രംപ് ഭരണകൂടത്തിൽ വിദേശകാര്യ സെക്രട്ടറിയായിരുന്ന മൈക്ക് പോംപിയോ പറഞ്ഞു. തെളിവുകൾ ഇതാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

കൊറോണ വൈറസിന്റെ ഉറവിടം വുഹാനിലെ ലാബിൽ നിന്നാണെന്ന് ഉറപ്പാണെന്ന് ട്രംപ് ഭരണകൂടത്തിൽ വിദേശകാര്യ സെക്രട്ടറിയായിരുന്ന മൈക്ക് പോംപിയോ പറഞ്ഞു. തെളിവുകൾ ഇതാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

വുഹാൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയിലേക്ക് പ്രവേശിക്കാൻ അന്താരാഷ്ട്ര സംഘത്തിന് അനുമതി നിഷേധിച്ചതും ഇതുകൊണ്ടാണെന്ന് മൈക്ക് പറഞ്ഞു. ഫോക്‌സ് ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.

ചൈനയിൽ നിന്നും സാദ്ധ്യമായ എല്ലാ തെളിവുകളും ശേഖരിക്കാനാണ് ശ്രമിച്ചിട്ടുളളതെന്നും ഭാവിയിലും ചൈനയിൽ നിന്നും ഇത്തരം നീക്കങ്ങൾ പ്രതീക്ഷിക്കാമെന്നും പോംപിയോ കൂട്ടിച്ചേർത്തു. 

സാർസ് കൊറോണ വൈറസിനെ ജൈവായുധമാക്കാൻ ചൈനയിലെ ശാസ്ത്രജ്ഞർ ആലോചിച്ചിരുന്നതായ റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. ഒരു ഓസ്‌ട്രേലിയൻ ദിനപത്രമാണ് വാർത്ത പുറത്തുവിട്ടത്. കൊറോണ വൈറസ് ചൈനയിലെ വുഹാനില്‍ ലാബില്‍ നിര്‍മ്മിക്കപ്പെട്ടതാണെന്ന് പറഞ്ഞ് ചൈനീസ് വൈറോളജിസ്റ്റായ ലി- മെങ് യാൻ രം​ഗത്തെത്തിയിരുന്നു. 

കൊവിഡ് 19; കുട്ടികളെ കൂടുതലായി ബാധിക്കുന്ന സിംഗപ്പൂര്‍ വൈറസിനെ ചൊല്ലി ജാഗ്രത

വൈറസ്, ലാബില്‍ നിര്‍മ്മിച്ചതാണെന്ന് തുറന്നുപറഞ്ഞതോടെ തന്നെയും കുടുംബത്തേയും അപമാനിച്ച് തകര്‍ക്കാനാണ് ചൈനീസ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും വലിയ തോതിലുള്ള സൈബര്‍ അറ്റാക്കുകളാണ് തങ്ങള്‍ക്കെതിരെ നടക്കുന്നതെന്നും അവര്‍ പറഞ്ഞിരുന്നു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

click me!