
ഇത് ഡിജിറ്റല്‍ യുഗമാണ്. ഇക്കാലത്ത് ഗാഡ്ഗെറ്റുകള്‍ ഉപയോഗിക്കാത്തവര്‍ തന്നെ വിരളമാണ്. അതില്‍ തന്നെ വലിയൊരു വിഭാഗം പേരും ഇന്ന് സ്മാര്‍ട് ഫോണ്‍ ഉപയോക്താക്കളായി മാറിയിരിക്കുന്നു. സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ ഭൂരിഭാഗം പേരും ഇതില്‍ 'അഡിക്സ്' ആണുതാനും. എന്നുവച്ചാല്‍ ഫോണില്ലാതെ കഴിഞ്ഞുകൂടാൻ സാധിക്കാത്ത വിധം ഫോണുമായി അപകടകരമായ രീതിയില്‍ അടുപ്പത്തിലാകുന്ന അവസ്ഥ.
ഈയൊരു സാഹചര്യത്തില്‍ നിന്ന് ഒരു പ്രായക്കാരും ഇന്ന് മുക്തരല്ല. ചെറിയ കുട്ടികല്‍ മുതല്‍ 80ഉം 90ഉം വയസ് പ്രായമുള്ളവര്‍ വരെ സ്മാര്‍ട് ഫോണ്‍ അഡിക്ഷൻ നേരിടുന്നുണ്ട്.
എന്തായാലും ഫോണ്‍ അഡിക്ഷനും ഫോണിന്‍റെ അമിതോപയോഗവും കൗമാരക്കാരിലുണ്ടാക്കാവുന്നൊരു പ്രശ്നത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഫോണ്‍ അഡിക്ഷൻ ഉള്ള കൗമാരക്കാരെല്ലാം തന്നെ മുഴുവൻ സമയവും ഹെഡ്സെറ്റോ, ഹെഡ്ഫോണോ വച്ച് നടക്കുന്നത് കാണാറില്ലേ?
ഫോണില്‍ സംസാരിക്കാൻ മാത്രമല്ല. പാട്ട് കേക്കാനും വീഡിയോ കാണാനും ഗെയിം കളിക്കാനുമെല്ലാം ഇവര്‍ക്ക് ഹെഡ്സെറ്റും ഹെഡ്ഫോണും വേണം. ഇങ്ങനെ അധികസമയം ഇവ ചെവിയില്‍ വച്ചുനടക്കുന്നത് കേള്‍വിത്തകരാറിലേക്ക് നയിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ധാരാളം കേസുകള്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായും ഇവര്‍ പറയുന്നു.
'ഉയര്‍ന്ന ശബ്ദമാണ് ഇവര്‍ ഹെഡ്ഫോണിലൂടെ കേള്‍ക്കുക. ഇത് കൗമാരക്കാരുടെ ഒരു സ്വഭാവമാണ്. ഇത് ചെവിക്കകത്തെ മൃദുലമായ ഭാഗങ്ങളെ തകര്‍ക്കാൻ അധികസമയമൊന്നും എടുക്കില്ല. പ്രത്യേകിച്ച് കൗമാരക്കാരില്‍ വളര്‍ച്ചയുടെ ഘട്ടമായിരിക്കും. ഈ സമയത്ത് നമ്മള്‍ ഏറെ ശ്രദ്ധ ആരോഗ്യത്തിന് നല്‍കേണ്ടതാണ്. അപ്പോഴാണ് ഈ വിപത്തുകള്‍ സംഭവിക്കുന്നത്. ഇങ്ങനെ കേള്‍വിത്തകരാര്‍ സംഭവിച്ചാല്‍ അത് ചികിത്സയിലൂടെ ശരിപ്പെടുത്തിയെടുക്കാൻ സാധിക്കുമെന്നും ചിന്തിക്കരുത്. എല്ലാ കേസുകളില്‍ അങ്ങനെ സാധിക്കണമെന്നില്ല...'- പുണെയില്‍ ഇഎൻടി സ്പെഷ്യലിസ്റ്റ് ആയ ഡോ. മുരാര്‍ജി ഗഡ്ജെ പറയുന്നു.
ചെവിക്കകത്തെ നേരിയ രോമങ്ങളിലൂടെയാണ് ശബ്ദത്തിന്‍റെ സന്ദേശം തലച്ചോറിലെത്തുന്നത്. എപ്പോഴും ഉയര്‍ന്ന ശബ്ദത്തില്‍ ഹെഡ്സെറ്റോ ഹെഡ്ഫോണോ ഉപയോഗിക്കുന്നവരില്‍ ഈ രോമങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റുന്നു. ഇതോടെ കേള്‍വിയും തകരാറിലാകുന്നു. കൗമാരക്കാരിലാകുമ്പോള്‍ ഇതിനെല്ലാം സാധ്യത ഏറുന്നു.
ഫോണില്‍ അധികസമയം ചിലവിടുന്ന കുട്ടികളില്‍ കായികാധ്വാനമോ, സാമൂഹികമായ പ്രവര്‍ത്തനങ്ങളോ മറ്റ് ക്രിയാത്മക പ്രവര്‍ത്തനങ്ങളോ ഒന്നുമുണ്ടാകില്ല. ഇതെല്ലാം കുട്ടികളുടെ ആകെ ആരോഗ്യത്തെ തന്നെ മോശമായി ബാധിക്കുന്നു. കേള്‍വിത്തകരാര്‍ പോലുള്ള പ്രശ്നങ്ങള്‍ക്ക് ഈ ദൗര്‍ബല്യങ്ങളും ആക്കം കൂട്ടുന്നു.
Also Read:- മുടി പെട്ടെന്ന് നരയ്ക്കുന്നതിന് കാരണമാകുന്നത് ഇക്കാര്യങ്ങള്‍; പരിഹാരം തേടാം...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-