കണ്ണിനുളളില്‍ ടാറ്റൂ ചെയ്തു; യുവതിക്ക് സംഭവിച്ചത്...

Published : Nov 05, 2019, 12:16 PM IST
കണ്ണിനുളളില്‍ ടാറ്റൂ ചെയ്തു; യുവതിക്ക് സംഭവിച്ചത്...

Synopsis

ശരീരത്ത് സൂചിമുനകൾ കുത്തിയിറങ്ങുന്ന വേദനകളൊന്നും കണക്കാകാതെ ടാറ്റൂ ചെയ്യുന്ന തലമുറയാണ് ഇന്നത്തേത്. ഓസ്ട്രേലിയക്കാരിയായ ആംബര്‍ ലൂക്കാണ് കണ്ണിലെ വെള്ളയില്‍  നീല നിറത്തില്‍ ടാറ്റൂ ചെയ്തത്. 

ശരീരത്ത് സൂചിമുനകൾ കുത്തിയിറങ്ങുന്ന വേദനകളൊന്നും കണക്കാകാതെ ടാറ്റൂ ചെയ്യുന്ന തലമുറയാണ് ഇന്നത്തേത്. അത്തരത്തില്‍ കണ്ണിനുളളില്‍ ടാറ്റൂ ചെയ്ത യുവതിക്ക് നഷ്ടമായത് അവളുടെ കാഴ്ചശക്തിയാണ്. 

ഓസ്ട്രേലിയക്കാരിയായ ആംബര്‍ ലൂക്കാണ് കണ്ണിലെ വെള്ളയില്‍  നീല നിറത്തില്‍ ടാറ്റൂ ചെയ്തത്. എന്നാല്‍ അതിന് ശേഷം ഏകദേശം മൂന്ന് ആഴ്ചയോളം ആംബറിന് കാഴ്ചയില്ലായിരുന്നു. മുഖത്തും ശരീരത്തിലുമായി നിരവധി ടാറ്റൂ ആംബറി ചെയ്തിട്ടുണ്ട്. തലമുടിയും കളര്‍ ചെയ്തിട്ടുണ്ട്. 

 

 

'കണ്ണിനുളളില്‍ ടാറ്റൂ ചെയ്ത നിമിഷത്തെ കുറിച്ച് എനിക്ക് ഓര്‍ക്കാന്‍ പോലും കഴിയുന്നില്ല.  മഷി കൊണ്ട്  കണ്ണിനുളളില്‍ തുളച്ചുകയറിയപ്പോള്‍ പത്ത് ഗ്ലാസ് കൊണ്ട് കണ്ണില്‍ ഉരസിയ പോലെയാണ് തോന്നിയത്. കണ്ണിനുളളില്‍ ആഴത്തില്‍ ടാറ്റൂ ചെയ്യുകയായിരുന്നു ആര്‍ട്ടിസ്റ്റ് ചെയ്തത്. നല്ല രീതിയില്‍ ചെയ്താല്‍ കാഴ്ചയ്ക്ക് ഒന്നും പറ്റില്ല. എനിക്ക് മൂന്ന് ആഴ്ചയോളം കാഴ്ച ഇല്ലായിരുന്നു'- ആംബര്‍ പറഞ്ഞു. എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പതിനാറാം വയസ്സിലാണ് ആംബര്‍ ആദ്യമായി ശരീരത്തില്‍ ടാറ്റൂ ചെയ്തത്. 


 

PREV
click me!

Recommended Stories

മ്യൂട്ടേഷൻ ബാധിച്ച ജീനുകൾ അടങ്ങിയ ബീജം, 197 കുട്ടികൾ ജനിച്ചത് കാൻസർ ബാധിതരായി
കിഡ്നി സ്റ്റോണ്‍ ; ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ