പ്രമുഖ ഫാഷന്‍ ഡിസൈനർ രോഹിത് ബാലിന്റെ ആരോ​ഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്

Published : Nov 28, 2023, 12:48 PM IST
പ്രമുഖ ഫാഷന്‍ ഡിസൈനർ  രോഹിത് ബാലിന്റെ ആരോ​ഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്

Synopsis

62കാരനായ രോഹിതിനെ കുറച്ചുനാളുകളായി ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ട്. അമിത മദ്യപാനവും അതുമായി ബന്ധപ്പെട്ട ശാരീരിക പ്രശ്‌നങ്ങള്‍ക്കും ചികിത്സയിലായിരുന്നു. ഈ മാസം അവസാനമാണ് അദ്ദേഹത്തെ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.   

ഇന്ത്യൻ ഫാഷൻ ഡിസൈനറായ രോഹിത് ബാൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലാണെന്ന് റിപ്പോർട്ട്. ദില്ലിയിലെ മെദാന്ത ആശുപത്രിയിൽ രോഹിത് വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിലാണ്. അദ്ദേഹം ഗുരുതരാവസ്ഥയിലാണെന്നും അടുത്ത വൃത്തങ്ങൾ അറിയിച്ചു.

62കാരനായ രോഹിതിനെ കുറച്ചുനാളുകളായി ആരോഗ്യപ്രശ്‌നങ്ങൾ അലട്ടുന്നുണ്ട്. അമിത മദ്യപാനവും അതുമായി ബന്ധപ്പെട്ട ശാരീരിക പ്രശ്‌നങ്ങൾക്കും ചികിത്സയിലായിരുന്നു. ഈ മാസം അവസാനമാണ് അദ്ദേഹത്തെ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

2010 ഫെബ്രുവരി മാസം രോഹിതിന് ആൻജിയോപ്ലാസ്റ്റി ചെയ്തിരുന്നതായും റിപ്പോർട്ടുകൾ പറയുന്നു. 2006 ലെ ഇന്ത്യൻ ഫാഷൻ അവാർഡുകളിലും 2001 ലെ കിംഗ്ഫിഷർ ഫാഷൻ അച്ചീവ്‌മെന്റ് അവാർഡുകളിലും അദ്ദേഹം ഇടം നേടി. ശ്രീനഗറിൽ ജനിച്ച രോഹിത് ബാൽ 1986ൽ തന്റെ കരിയർ ആരംഭിച്ചു. രാജ്യത്തെ ഏറ്റവും പ്രശസ്തമായ ഫാഷൻ ഡിസൈനർമാരിൽ ഒരാളാണ്.

പ്രമേഹം വൃക്കകളുടെ ആരോ​ഗ്യത്തെ ബാധിക്കുമോ? വിദ​ഗ്ധർ പറയുന്നു

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹെൽത്തി മഖാന സാലഡ് എളുപ്പം തയ്യാറാക്കാം
കരളിനെ നശിപ്പിക്കുന്ന ഏഴ് ഭക്ഷണങ്ങൾ