ഫാസ്റ്റ് ഫുഡ് പതിവായി കഴിക്കുന്നവരാണോ? എങ്കിൽ ശ്രദ്ധിക്കൂ

By Web TeamFirst Published Jan 19, 2023, 2:13 PM IST
Highlights

ഫാസ്റ്റ് ഫുഡിൽ നിന്ന് ദിവസേനയുള്ള കലോറിയുടെ 20% അല്ലെങ്കിൽ അതിൽ കൂടുതൽ കഴിക്കുന്നത് സ്റ്റീറ്റോസിസ് എന്നറിയപ്പെടുന്ന ഫാറ്റി ലിവർ രോഗത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് ഗവേഷകർ കണ്ടെത്തി.
 

ഫാസ്റ്റ് ഫുഡ് പതിവായി കഴിക്കുന്നത് കരൾ രോഗത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതയി പഠനം. ഇത് കരളിൽ അമിതമായി കൊഴുപ്പ് അടിയുന്ന നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ എന്ന രോ​ഗത്തിന് കാരണമാകുന്നതായി ​​ഗവേഷകർ പറയുന്നു. ഫാസ്റ്റ് ഫുഡിൽ നിന്ന് ദിവസേനയുള്ള കലോറിയുടെ 20% അല്ലെങ്കിൽ അതിൽ കൂടുതൽ കഴിക്കുന്നത് സ്റ്റീറ്റോസിസ് എന്നറിയപ്പെടുന്ന ഫാറ്റി ലിവർ രോഗത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് ഗവേഷകർ കണ്ടെത്തി.

ഫാസ്റ്റ് ഫുഡ് ഭക്ഷണങ്ങളിൽ കൊഴുപ്പും കലോറിയും പഞ്ചസാരയും കൂടുതലാണെങ്കിലും പോഷകങ്ങളും നാരുകളും കുറവാണ്. ഇടയ്ക്കിടെ ഫാസ്റ്റ് ഫുഡ് ഭക്ഷണം കഴിക്കുന്നത് ഒരു പ്രശ്‌നമല്ലെങ്കിലും, ഇത് പതിവായി കഴിക്കുന്നത് അമിതവണ്ണം, ഹൃദയാഘാതം, ആൽക്കഹോളിക് ഇതര ഫാറ്റി ലിവർ രോഗം, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

അമേരിക്കയിലെ 2017-18ലെ നാഷണൽ ഹെൽത്ത് ആൻഡ് ന്യൂട്രീഷൻ എക്സാമിനേഷൻ സർവേയിലെ വിവരങ്ങളാണ് പഠനത്തിനായി ഉപയോ​ഗിച്ചത്. നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ രോഗമുള്ള ആളുകൾക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ, കരൾ അർബുദം അല്ലെങ്കിൽ അവസാന ഘട്ട കരൾ രോഗം എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണെന്നും ​ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

'ഫാസ്റ്റ് ഫുഡിൽ നിന്നുള്ള മൊത്തം ദൈനംദിന കലോറിയുടെ അഞ്ചിലൊന്നെങ്കിലും കഴിക്കുന്നത് ഫാറ്റി ലിവറിന്റെ അപകടസാധ്യത വർദ്ധിപ്പിക്കും. ഇത് സിറോസിസിലേക്കും കരൾ അർബുദവും ഉൾപ്പെടെയുള്ള സങ്കീർണതകൾക്കും ഇടയാക്കും...'- യുഎസ്സിയിലെ കെക്ക് മെഡിസിനിലെ ഹെപ്പറ്റോളജിസ്റ്റായ ഡോ. അനി കർദാഷിയാൻ പറയുന്നു.
കൊഴുപ്പിൻറെ തോത് ചെറുതായി വർധിച്ചാൽ പോലും നോൺ ആൽക്കഹോളിക് ഫാറ്റി ലിവറിനു സാധ്യതയുണ്ടെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ഡോ. അനി ചൂണ്ടിക്കാട്ടി.

ഒമിക്രോണ്‍ ഉപവകഭേദം XBB.1.5 ; മുന്നറിയിപ്പുമായി ​ഗവേഷകർ

 

 

click me!