ഭാവിയില്‍ അച്ഛനില്ലാതെ കുഞ്ഞുങ്ങള്‍ സാധ്യമാണെന്ന് ചൈനീസ് ശാസ്ത്രജ്ഞർ

Web Desk   | Asianet News
Published : Apr 12, 2022, 01:15 PM ISTUpdated : Apr 12, 2022, 01:19 PM IST
ഭാവിയില്‍ അച്ഛനില്ലാതെ കുഞ്ഞുങ്ങള്‍ സാധ്യമാണെന്ന് ചൈനീസ് ശാസ്ത്രജ്ഞർ

Synopsis

ചൈനയിലെ ലബോറട്ടറിയിലാണ് പരീക്ഷണം നടത്തിയത്. നാഷണൽ അക്കാദമി ഓഫ് സയൻസസിന്റെ പ്രൊസീഡിംഗ്സ് ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു. പക്ഷികൾ, പല്ലികൾ, പാമ്പുകൾ, സ്രാവുകൾ, മറ്റ് മത്സ്യങ്ങൾ എന്നിവയിൽ പാർഥെനോജെനിസിസ് എന്നും അറിയപ്പെടുന്ന കന്യക ജനനങ്ങൾ മുമ്പ് സ്വാഭാവികമായി കണ്ടിട്ടുണ്ട്. 

ഭാവിയിൽ അച്ഛനില്ലാത്ത കുഞ്ഞുങ്ങൾ സാധ്യമാണെന്ന കണ്ടെത്തലുമായി ​ചൈനീസ് ശാസ്ത്രജ്ഞർ. ആദ്യ പടിയായി പിതാവില്ലാത്ത എലിക്കുഞ്ഞുങ്ങളെ ജനിപ്പിക്കുന്നതിൽ വിജയിച്ചിരിക്കുകയാണെന്ന് ശാസ്ത്രജ്ഞർ വെളിപ്പെടുത്തി. 
പ്രകൃതിയിൽ പക്ഷികളിലും മറ്റും പാർഥെനോജെനിസിസിലൂടെ അച്ഛന്റെ സഹായമില്ലാതെ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാറുണ്ട്. ഇത് ആദ്യമായാണ് പരീക്ഷണശാലയിൽ സംഭവിക്കുന്നത് ‘കന്യാ ജനനം’ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.  

ചൈനയിലെ ലബോറട്ടറിയിലാണ് പരീക്ഷണം നടത്തിയത്. 'നാഷണൽ അക്കാദമി ഓഫ് സയൻസസിന്റെ പ്രൊസീഡിംഗ്സ്' ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു. പക്ഷികൾ, പല്ലികൾ, പാമ്പുകൾ, സ്രാവുകൾ, മറ്റ് മത്സ്യങ്ങൾ എന്നിവയിൽ പാർഥെനോജെനിസിസ് എന്നും അറിയപ്പെടുന്ന കന്യ ജനനങ്ങൾ മുമ്പ് സ്വാഭാവികമായി കണ്ടിട്ടുണ്ട്. 

പുരുഷ ജനിതക ഡിഎൻഎ ഇല്ലാതെ എലികളിൽ പാർഥെനോജെനിസിസ് നേടിയെന്നാണ് ചൈനയിലെ ശാസ്ത്രജ്ഞർ സൂചിപ്പിക്കുന്നത്. സസ്തനികളിലും സമാനമായ രീതിയിൽ പിതാവില്ലാതെ കുട്ടികളെ ജനിപ്പിക്കാമെന്നാണ് ഷാങ്‌ഹോയ് ജിയാവോ തോങ് സർവ്വകലാശാലയിലെ ​ഗവേഷകർ പറയുന്നു.‌‌ ഭ്രൂണത്തിന് ഒരു വ്യക്തിയിൽ നിന്ന് മാത്രം ജനിതക വസ്തുക്കൾ ലഭിക്കുന്നതിനാൽ മാതാപിതാക്കളുടെ 'ക്ലോണുകൾ' രൂപപ്പെടുത്തുന്ന ഒരു പ്രക്രിയയാണ് 'പാർഥെനോജെനിസിസ്'. 

ഡിഎൻഎ മെത്തിലേഷൻ ചെയ്‌ത സാങ്കേതികതയിലൂടെ സസ്തനികളിൽ പാർഥെനോജെനിസിസ് സാധ്യമാണെന്ന് ​ഗവേഷകൻ യാഞ്ചാങ് വെ പറഞ്ഞു. സസ്തനികളിൽ നടത്തിയ ഈ പരീക്ഷണം ഭാവിയിൽ കൃഷി, വൈദ്യശാസ്ത്രം മേഖലകളിൽ കൂടുതൽ സഹായകമാകുമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. 

ഞെട്ടിക്കുന്ന പഠനം; കൊവിഡ് അണുബാധ പുരുഷന്മാരിൽ പ്രത്യുൽപാദനക്ഷമതയെ ബാധിക്കാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫാറ്റി ലിവര്‍ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
സൂക്ഷിച്ചാൽ ദു:ഖിക്കണ്ട; ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണത്തിന് കാരണം ഈ 7 'നിശബ്ദ കൊലയാളി' രോഗങ്ങൾ