ഗർഭധാരണ സാധ്യത; കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ

By Web TeamFirst Published Apr 28, 2021, 12:01 PM IST
Highlights

വിറ്റാമിൻ സി, ഇ, ഫോളേറ്റ്, ബീറ്റാ കരോട്ടിൻ, ല്യൂട്ടിൻ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ ഗർഭധാരണ സാധ്യത വർദ്ധിപ്പിക്കുന്നു. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, നട്സുകൾ എന്നിവയിൽ ഇവ ധാരാളമായി അടങ്ങിയിട്ടുണ്ട്. 

ഗര്‍ഭധാരണത്തിന് സഹായിക്കുന്ന ഘടകങ്ങള്‍ പലതാണ്. ഇതില്‍ ഭക്ഷണവും ജീവിതശൈലിയും എല്ലാം ഉൾപ്പെടും.ഗര്‍ഭധാരണത്തിന് ഭക്ഷണം വഹിക്കുന്ന പങ്ക് വളരെ പ്രധാനപ്പെട്ടതാണ്. തെറ്റായ ഭക്ഷണക്രമവും ജീവിതശൈലിയിലെ മാറ്റങ്ങളുമെല്ലാം പലപ്പോഴും ഗര്‍ഭധാരണത്തിനുള്ള ബുദ്ധിമുട്ടിന് കാരണമാകുന്നു.

ഓവുലേഷനും പ്രജനനപ്രക്രിയയും സാധാരണ ഗതിയിലാകാന്‍ ശരിയായ ഭക്ഷണക്രമം സഹായിക്കും. ഗര്‍ഭധാരണം ആഗ്രഹിക്കുന്ന ദമ്പതികള്‍ ഭക്ഷണകാര്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് മുംബൈയിലെ ലീലാവതി ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റും വന്ധ്യതാ വിദഗ്ധനുമാണ് ഡോ. നന്ദിത പാൽഷെത്കർ പറയുന്നു.

ഒന്ന്...

വിറ്റാമിൻ സി, ഇ, ഫോളേറ്റ്, ബീറ്റാ കരോട്ടിൻ, ല്യൂട്ടിൻ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ ഗർഭധാരണ സാധ്യത വർദ്ധിപ്പിക്കുന്നു. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, നട്സുകൾ എന്നിവയിൽ ഇവ ധാരാളമായി അടങ്ങിയിട്ടുണ്ട്. 

രണ്ട്...

കാപ്പി അമിതമായി കുടിക്കുന്നത് വന്ധ്യതയ്ക്ക് കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നു. ദൈനംദിന കഫീൻ ഉപഭോഗം പ്രതിദിനം 400 മി.ഗ്രാം കവിയുന്നുവെങ്കിൽ, ഇത് വന്ധ്യത സാധ്യത വർദ്ധിപ്പിക്കുക മാത്രമല്ല, ഗർഭം അലസാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് ​ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

 

 

മൂന്ന്...

ഉറക്കക്കുറവ് ശരീരഭാരം വർദ്ധിപ്പിക്കാനും കാരണമാവുകയും പ്രമേഹം, രക്താതിമർദ്ദം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങൾക്ക് കാരണമാവുകയും ഇത് വന്ധ്യതയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഭാരം കൂടുതലുള്ള പുരുഷന്മാരിൽ വന്ധ്യതയുടെ നിരക്ക് കൂടുതലാണെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

നാല്...

പല ഫെർട്ടിലിറ്റി വിദ​ഗ്ധരും പി‌സി‌ഒ‌എസ് ഉള്ള സ്ത്രീകൾക്ക് കുറഞ്ഞ കാർബ് ഉപഭോഗ ഭക്ഷണമാണ് ശുപാർശ ചെയ്യുന്നത്.  കാർബ് ഉപഭോഗം നിയന്ത്രിക്കുന്നത് പി‌സി‌ഒ‌എസിന്റെ ചില വശങ്ങളിൽ ഗുണം ചെയ്യുമെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. കുറഞ്ഞ കാർബ് ഭക്ഷണക്രമം ആരോഗ്യകരമായ ഭാരം നിലനിർത്താനും ഇൻസുലിൻ അളവ് കുറയ്ക്കാനും കൊഴുപ്പ് കുറയ്ക്കാൻ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. ഇത് ആർത്തവ ക്രമത്തെ സഹായിക്കുന്നു.

 

 

അഞ്ച്...

സംസ്കരിച്ച ധാന്യങ്ങളായ അരി, വൈറ്റ് പാസ്ത, ബ്രെഡ് എന്നിവ ആരോ​ഗ്യത്തിന് കൂടുതൽ ദോഷം ചെയ്യും. ശുദ്ധീകരിച്ച കാർബണുകൾ വേഗത്തിൽ ആഗിരണം ചെയ്യപ്പെടുകയും ഇൻസുലിൻ അളവും രക്തത്തിലെ പഞ്ചസാരയും അപ്രതീക്ഷിതമായി വർദ്ധിക്കുകയും ചെയ്യുന്നു. ഇൻസുലിൻ അളവ് തുടർച്ചയായി ഉയരുന്നത് പ്രത്യുൽപാദന ഹോർമോണുകളുടെ ഉത്പാദനം കുറയ്ക്കും.

ആറ്...

പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ ബീജത്തിന്റെ ​ഗുണനിലവാരം വർദ്ധിപ്പിക്കാൻ സഹായിക്കും. മാത്രമല്ല ഭാരം കുറയ്ക്കാനും രോ​ഗപ്രതിരോധവ്യവസ്ഥ മെച്ചപ്പെടുത്താനും പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾക്ക് സാധിക്കുമെന്നാണ് വിദ​ഗ്ധർ പറയുന്നത്.

ഏഴ്...

ഡാല്‍ഡ തുടങ്ങിയ ട്രാന്‍സ്ഫാറ്റ് ഉപയോഗിച്ചുള്ള ഭക്ഷണങ്ങൾ ​ഗർഭധാരണ സാധ്യത കുറയ്ക്കാം. എണ്ണയില്‍ വറുത്ത ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. ഇതില്‍ ട്രാന്‍സ്ഫാറ്റ് ധാരാളമായി അടങ്ങിയിരിക്കുന്നു. ട്രാന്‍സ്ഫാറ്റില്‍ നിന്നു ഉളവാക്കപ്പെടുന്ന രണ്ട് ശതമാനം കലോറി പോലും പ്രത്യുല്‍പ്പാദനശേഷിയെ പ്രതികൂലമായി ബാധിച്ചേക്കാം.

മഹ്‍സൂസ്‌ ‌നറുക്കെടുപ്പില്‍‌ ‌മൂന്ന്‌ ‌ഭാഗ്യവാന്മാര്‍‌ ‌ഒരു‌ ‌മില്യന്‍‌ ‌ദിര്‍ഹം‌ ‌പങ്കിട്ടെടുത്തു‌

click me!