
സമ്മർദ്ദത്തിലൂടെയാണ് നാം ഓരോ ആളുകളും കടന്നു പോകുന്നത്. സ്ട്രെസ് വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. സ്ട്രെസിനെ ചെറുക്കാൻ നിരവധി മാർഗങ്ങളുണ്ടെങ്കിലും ഫലപ്രദമായ ഒരു മാർഗ്ഗം ഭക്ഷണക്രമമാണ്. ചില ഭക്ഷണങ്ങൾ കഴിക്കുന്നത് സമ്മർദ്ദത്തെ ഒരു പിരിധി വരെ നിയന്ത്രിക്കാൻ സഹായിക്കുന്നു.
ആദ്യത്തെ ഭക്ഷണം എന്ന് പറയുന്നത് ഡാർക്ക് ചോക്ലേറ്റാണ്. സ്ട്രെസ് ഹോർമോണുകൾ കുറയ്ക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ഡാർക്ക് ചോക്ലേറ്റിൽ അടങ്ങിയിട്ടുണ്ട്. ഇത് പ്രകൃതിദത്തമായ മൂഡ് ബൂസ്റ്ററായ എൻഡോർഫിനുകളുടെ ഉത്പാദനത്തിനും കാരണമാകുന്നു. അതിനാൽ സ്ട്രെസുള്ള സമയങ്ങളിൽ അൽപം ചോക്ലേറ്റ് കഴിക്കുന്നത് നല്ലതാണ്. ഉത്കണ്ഠ ലക്ഷണങ്ങൾ കുറയ്ക്കുന്നതിന് ഡാർക്ക് ചോക്ലേറ്റ് ഗുണം ചെയ്യുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. 2014-ലെ ഒരു പഠനത്തിൽ, പ്രതിദിനം 40 ഗ്രാം കഴിക്കുന്നത് സമ്മർദ്ദം കുറയ്ക്കുന്നതായി കണ്ടെത്തി.
ബ്ലൂബെറിയാണ് രണ്ടാമത്തെ ഭക്ഷണം എന്ന് പറയുന്നത്. ബ്ലൂബെറിയിൽ ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. ഇത് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. അവയിൽ കോഗ്നിറ്റീവ് ഫംഗ്ഷൻ മെച്ചപ്പെടുത്താൻ സഹായിക്കുന്ന സംയുക്തങ്ങളും അടങ്ങിയിരിക്കുന്നു.റാസ്‌ബെറി, സ്‌ട്രോബെറി, ബ്ലാക്ക്‌ബെറി എന്നിവയുൾപ്പെടെയുള്ള ബെറിപ്പഴങ്ങൾ വിറ്റാമിൻ സിയുടെ നല്ല ഉറവിടമാണ്. ഇത് സമ്മർദ്ദത്തെ ഒരു പരിധിവരെ നേരിടാൻ സഹായിക്കും.
മൂന്നാമതായി വരുന്നത് അവാക്കാഡോയാണ്. ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ, പൊട്ടാസ്യം എന്നിവയാൽ സമ്പന്നമായ ഒരു സൂപ്പർഫുഡാണ് അവാക്കാഡോ. ഈ പോഷകങ്ങൾ രക്തസമ്മർദ്ദം കുറയ്ക്കാനും സ്ട്രെസ് ഹോർമോണുകൾ കുറയ്ക്കാനും സഹായിക്കും. പൊട്ടാസ്യം, ഒരു ഇലക്ട്രോലൈറ്റ്, ഹൈപ്പർടെൻഷൻ കുറയ്ക്കാനും സ്ട്രെസ് ഹോർമോണുകളുടെ ഫലങ്ങൾ കുറയ്ക്കാനും സഹായിക്കുന്നു. അവോക്കാഡോയിലെ ആരോഗ്യകരമായ കൊഴുപ്പും നാരുകളും സമ്മർദത്തെ ചെറുക്കുന്നതിനുള്ള മികച്ച ഭക്ഷണമാണ്.
ഏറെ പോഷകങ്ങൾ നിറഞ്ഞ നട്സമാണ് ബദാം. ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ, പ്രോട്ടീൻ എന്നിവയുടെ മികച്ച ഉറവിടമാണ് ബദാം. അവയിൽ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് പേശികളെ വിശ്രമിക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കും.
മറ്റൊന്ന് സാൽമൺ മത്സ്യമാണ്. ഒമേഗ-3 ഫാറ്റി ആസിഡുകളാൽ സമ്പന്നമായ ഒരു ഫാറ്റി ഫിഷ് ആണ് സാൽമൺ. ഈ ആരോഗ്യകരമായ കൊഴുപ്പുകൾ വീക്കം കുറയ്ക്കാനും സ്ട്രെസ് ഹോർമോണുകൾ കുറയ്ക്കാനും സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
Read more 'ഹെഡ് ആന്‍ഡ് നെക്ക്' ക്യാന്‍സര്‍; ഈ ലക്ഷണങ്ങൾ അവഗണിക്കരുതേ...