Latest Videos

‌‌പൊണ്ണത്തടി കുറയ്ക്കണോ; ഈ 5 കാര്യങ്ങൾ ഒഴിവാക്കിയാൽ മതിയാകും

By Web TeamFirst Published Sep 12, 2019, 5:09 PM IST
Highlights

പൊണ്ണത്തടി ഉണ്ടായാൽ‌ ഓർമ്മക്കുറവ് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് ജേണൽ ഓഫ് ന്യൂസയിൻസ് പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്. പൊണ്ണത്തടി പ്രതിരോധശേഷി കുറയ്ക്കാമെന്നും പഠനങ്ങൾ പറയുന്നു. 

പൊണ്ണത്തടി ഇന്ന് മിക്കവരേയും അലട്ടുന്ന പ്രശ്നമാണ്. പൊണ്ണത്തടി പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കാം. പൊണ്ണത്തടി ഉണ്ടായാൽ വൃക്കകൾക്ക് തകരാർ, പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദ്ദം, ഓർമ്മക്കുറവ് പോലുള്ള പ്രശ്നങ്ങളുണ്ടാകാം. 

പൊണ്ണത്തടി ഉണ്ടായാൽ‌ ഓർമ്മക്കുറവ് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് ജേണൽ ഓഫ് ന്യൂസയിൻസ് പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്. പൊണ്ണത്തടി പ്രതിരോധശേഷി കുറയ്ക്കാമെന്നും പഠനങ്ങൾ പറയുന്നു. പൊണ്ണത്തടി കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങളെ പറ്റി ന്യൂറോസയിന്റിസ്റ്റായ എം. സ്റ്റ്രോഹാൻ പറയുന്നു...

ഒന്ന്...

മധുരപാനീയങ്ങൾ സ്ഥിരമായി കഴിക്കുന്നത് പൊണ്ണത്തടി ഉണ്ടാക്കാം. ശരീരത്തിൽ അനാവശ്യ കൊഴുപ്പ് കൂടാനുള്ള സാധ്യതയും കൂടുതലാണെന്നാണ് പഠനങ്ങൾ പറയുന്നത്. മധുര പാനീയങ്ങൾ, സോഡ എന്നിവ കുടിക്കുന്നതിലൂടെ കരൾ രോ​ഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

രണ്ട്...

എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ഒഴിവാക്കിയാൽ പൊണ്ണത്തടി കുറയ്ക്കാം. മധുരപലഹാരങ്ങളും പരമാവധി ഒഴിവാക്കിയാൽ പൊണ്ണത്തടി കുറയ്ക്കാനാകുമെന്ന് ന്യൂറോസയിന്റിസ്റ്റായ എം. സ്റ്റ്രോഹാൻ പറയുന്നു.

മൂന്ന്...
 
റെഡ് മീറ്റ് കഴിക്കുന്നത് പൊതുവേ ആരോ​ഗ്യത്തിന് നല്ലതല്ല. റെഡ് മീറ്റ് സ്ഥിരമായി കഴിച്ചാൽ ശരീരഭാരം വളരെ പെട്ടെന്ന് കൂടാമെന്നാണ് പഠനങ്ങൾ പറയുന്നത്. 

നാല്....

ജങ്ക് ഫുഡും മധുരപാനീയങ്ങളും ഒഴിവാക്കിയാൽ പൊണ്ണത്തടി കുറയ്ക്കാം. ജങ്ക് ഫുഡ് കഴിക്കുന്നതിലൂടെ ടെെപ്പ് 2 പ്രമേഹം പിടിപെടാമെന്നാണ് പഠനങ്ങൾ പറയുന്നത്. സോഡിയം, ഷു​ഗർ, ഫാറ്റ് എന്നിവ ധാരാളമായി ജങ്ക് ഫുഡിൽ അടങ്ങിയിരിക്കുന്നു. മിക്ക ജങ്ക് ഫുഡുകളിലും കാർബോ​ഹെെഡ്രേറ്റ് അമിതമായി അടങ്ങിയിട്ടുണ്ടെന്നും അതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാനുള്ള സാധ്യതയും കൂടുതലാണെന്നും വി​ദ​ഗ്ധർ അഭിപ്രായപ്പെടുന്നു. ‌

അഞ്ച്...

പഞ്ചസാര സ്ഥിരമായി കഴിച്ചാൽ പൊണ്ണത്തടി ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. പഞ്ചസാര അമിതമായാല്‍, ഹൃദയപേശികളുടെ ആരോഗ്യത്തിന് ഉത്തമമായ പ്രോട്ടീനെ നശിപ്പിക്കുന്ന ഗ്ലൂക്കോസ് 6-ഫോസ്‌ഫേറ്റിന്റെ അളവ് കൂടാനും അതുവഴി ഹൃദ്രോഗം ഉണ്ടാകുകയും ചെയ്യും. ഭക്ഷണത്തില്‍  പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.
 

click me!