അസിഡിറ്റിയിലേക്ക് നയിക്കുന്ന അഞ്ച് ജീവിതശൈലി ഘടകങ്ങൾ

Published : Nov 07, 2022, 02:52 PM ISTUpdated : Nov 07, 2022, 03:43 PM IST
അസിഡിറ്റിയിലേക്ക് നയിക്കുന്ന അഞ്ച് ജീവിതശൈലി ഘടകങ്ങൾ

Synopsis

'ജീവിതത്തിൽ ഒരിക്കലെങ്കിലും നമ്മൾ ഓരോരുത്തരും അനുഭവിച്ചേക്കാവുന്ന ഏറ്റവും സാധാരണമായ രോഗങ്ങളിൽ ഒന്നാണ് അസിഡിറ്റി. ആമാശയ ഗ്രന്ഥികൾ ആമാശയത്തിൽ ആസിഡ് ഉൽപ്പാദിപ്പിക്കുന്നത് മൂലമാണ് അസിഡിറ്റി ഉണ്ടാകുന്നത്...' - ലോവ്നീത് ബത്ര തന്റെ സമീപകാല ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറയുന്നു. 

ഉദര ഗ്രന്ഥികൾ അമിതമായി ആസിഡ് ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് അസിഡിറ്റി. മിക്കപ്പോഴും അസിഡിറ്റി തെറ്റായ ജീവിതശൈലിയിൽ നിന്നാണ് ഉണ്ടാകുന്നത്. അത് കാലക്രമേണ ദഹനത്തെ ദുർബലപ്പെടുത്തുന്നു.  ഭക്ഷണം കഴിച്ചയുടൻ അനുഭവപ്പെടുന്ന വയറെരിച്ചിൽ ആണ് അസിഡിറ്റിയുടെ പ്രാഥമിക ലക്ഷണം.

' ജീവിതത്തിൽ ഒരിക്കലെങ്കിലും നമ്മൾ ഓരോരുത്തരും അനുഭവിച്ചേക്കാവുന്ന ഏറ്റവും സാധാരണമായ രോഗങ്ങളിൽ ഒന്നാണ് അസിഡിറ്റി. ആമാശയ ഗ്രന്ഥികൾ ആമാശയത്തിൽ ആസിഡ് ഉൽപ്പാദിപ്പിക്കുന്നത് മൂലമാണ് അസിഡിറ്റി ഉണ്ടാകുന്നത്...' -  ലോവ്നീത് ബത്ര തന്റെ സമീപകാല ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറയുന്നു. 

അമിതമായി ചായയും കാപ്പിയും കുടിക്കുന്നത് അസിഡിറ്റി പ്രശ്നം ഉണ്ടാക്കാം. കാർബണേറ്റഡ് പാനീയങ്ങൾ, കാപ്പി, കടുപ്പമുള്ള ചായ എന്നിവയുടെ പതിവ് ഉപഭോഗം ആസിഡ് റിഫ്ലക്സ് സാധ്യത വർദ്ധിപ്പിക്കും. ക്രമരഹിതമായ ഭക്ഷണ സമയമാണ് മറ്റൊരു കാരണം. ക്രമരഹിതമായ ഭക്ഷണ സമയം വയറ്റിൽ ആസിഡ് അടിഞ്ഞുകൂടുന്നതിനും ആസിഡ് റിഫ്ലക്സിനും ഓക്കാനത്തിനും ഇടയാക്കും.

പുകവലിയും കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ കഴിക്കുന്നതും അസിഡിറ്റയ്ക്ക് കാരണമാകുന്ന മറ്റൊരു കാരണമാണ്.  ഉയർന്ന കലോറിയുള്ള ഭക്ഷണങ്ങൾ ദഹിപ്പിക്കാൻ കൂടുതൽ സമയമെടുക്കുമ്പോൾ ഗ്യാസ്ട്രോ ഈസോഫേഷ്യൽ റിഫ്ലക്സ് വികസിപ്പിക്കാനുള്ള സാധ്യതയുമായി പുകവലി ബന്ധപ്പെട്ടിരിക്കുന്നു. ഇത് വീണ്ടും അസിഡിറ്റിയിലേക്ക് നയിച്ചേക്കാം.

ഭക്ഷണം കഴിച്ചയുടൻ ഉറങ്ങുന്നത് ആരോ​ഗ്യത്തിന് നല്ലതല്ല. ഉറക്കസമയം അടുത്ത് ഭക്ഷണം കഴിക്കുന്നത് ആസിഡ് റിഫ്ലക്സിനെ കൂടുതൽ വഷളാക്കും. കാരണം ഭക്ഷണത്തിന് ശേഷം ഉടൻ കിടക്കുന്നത് ദഹനത്തെ കൂടുതൽ ബുദ്ധിമുട്ടാക്കുന്നു. ഭക്ഷണം കഴിച്ച് കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലും കഴിഞ്ഞേ കിടക്കാൻ പാടുള്ളൂവെന്നും ലോവ്നീത് ബത്ര പറഞ്ഞു.

ഉറക്കക്കുറവ് ആമാശയത്തിൽ കൂടുതൽ ആസിഡ് രൂപപ്പെടാൻ ഇടയാക്കും. ഇത് LES-നെ പ്രകോപിപ്പിക്കുകയും ആസിഡ് അന്നനാളത്തിൽ എത്താൻ അനുവദിക്കുകയും നെഞ്ചെരിച്ചിൽ, ആസിഡ് റിഫ്ലക്സ് ലക്ഷണങ്ങൾ എന്നിവ ഉണ്ടാക്കുകയും ചെയ്യും. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വെറുമൊരു ഭക്ഷണമല്ല, ഒരു വികാരമാണ്! ഇന്ന് ദേശീയ ചീസ് ലവർ ഡേ, ചില കൗതുകങ്ങൾ ഇതാ...
ആരോഗ്യവും സൗന്ദര്യവും നിലനിർത്താം: ലോകപ്രശസ്തമായ 9 ഡയറ്റ് പ്ലാനുകളെക്കുറിച്ച് അറിയേണ്ടതെല്ലാം