രാത്രിയിൽ കുഞ്ഞുങ്ങൾ നന്നായി ഉറങ്ങാൻ ഇതാ 4 ടിപ്സ്

By Web TeamFirst Published Jan 28, 2020, 4:56 PM IST
Highlights

ഉറക്കത്തിന് മുൻപായി കുഞ്ഞുങ്ങളെ ചെറുചൂടു വെള്ളത്തിൽ കുളിപ്പിക്കുന്നത് ഗുണം ചെയ്യും. ശരീര പേശികൾക്ക് അയവു വരുന്നതിനും ഉറക്കം വരാനും ഇത് സഹായിക്കും. 

ചില കുഞ്ഞുങ്ങൾ രാത്രി വളരെ വെെകിയാണ് ഉറങ്ങാറുള്ളത്. കുഞ്ഞുങ്ങൾ രാത്രിയിൽ നന്നായി ഉറങ്ങാൻ എന്ത് ചെയ്യണമെന്ന് ചില രക്ഷിതാക്കൾ ചോദിക്കാറുണ്ട്. ഈ നാല് കാര്യങ്ങൾ ശ്രദ്ധിച്ചാൽ രാത്രിയിൽ കുഞ്ഞുങ്ങൾക്ക് നല്ല ഉറക്കം കിട്ടാൻ സഹായിക്കും. 

ഒന്ന്...

മുറിയിലെ വെളിച്ചത്തിനും കുഞ്ഞിന്റെ ഉറക്കത്തിൽ പങ്കുണ്ടെന്ന കാര്യം പലർക്കും അറിയില്ല. കുഞ്ഞുങ്ങളെ ഉറക്കുന്ന സമയം അധികം പ്രകാശം ആവശ്യമില്ല. ഉറങ്ങുന്നതിന് മുൻപായി അരണ്ട വെളിച്ചം ലഭിക്കുന്ന രീതിയിൽ മുറി ക്രമീകരിക്കുക. ക്രമേണ ഈ വെളിച്ചം ഇടുന്നത് ഉറങ്ങാനുള്ള സമയമായെന്നതിന്റെ സൂചനയാണെന്ന് കുഞ്ഞ് മനസ്സിലാക്കി തുടങ്ങും.

രണ്ട്...

ഉറക്കത്തിന് മുൻപായി കുഞ്ഞുങ്ങളെ ചെറുചൂടു വെള്ളത്തിൽ കുളിപ്പിക്കുന്നത് ഗുണം ചെയ്യും. ശരീര പേശികൾക്ക് അയവു വരുന്നതിനും ഉറക്കം വരാനും ഇത് സഹായിക്കും. കുഞ്ഞിന്റെ ശരീരം മൃദുവായി മസാജ് ചെയ്യുന്നതും ഉറക്കത്തെ വളരെ അധികം സഹായിക്കും.

മൂന്ന്...

കുഞ്ഞുങ്ങളുടെ ഉറക്കം ഓരോ ദിവസം ഓരോ മുറിയിലാക്കരുത്. പതിവായി ഒരേ സ്ഥലത്ത് തന്നെ ഉറക്കുക. കിടക്കയിലും മുറിയിലും ഉണ്ടാകുന്ന മാറ്റം കുഞ്ഞിന്റെ ഉറക്കത്തെയും സാരമായി ബാധിച്ചേക്കാം. കുഞ്ഞിന്റെ സുഖമായ ഉറക്കത്തിന് മൃദുവായ കിടക്കയും തലയിണയും മറ്റും ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

നാല്...

രാത്രി കാലങ്ങളിൽ കുഞ്ഞ് ഉണർന്നാൽ ഉടനെ എടുക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഇങ്ങനെ എടുക്കുന്നത് കുഞ്ഞിന്റെ ഉറക്കം മുറിയാനും അധികസമയം ഉണർന്നിരിക്കാനും കാരണമാകും. കുഞ്ഞ് ഉണർന്നാൽ താരാട്ടു പാടിയോ ശരീരം മൃദുവായി തലോടിയോ ഉറക്കാൻ ശ്രമിക്കുക. 

അഞ്ച്...

കുഞ്ഞ് കട്ടിയുള്ള ആഹാരം കഴിച്ചു തുടങ്ങിയാൽ രാത്രി ഉറക്കത്തിനിടെയുള്ള മുലപ്പാൽ നൽകലും ഫോർമുല ഫീഡിങ്ങും ക്രമേണ കുറച്ചു തുടങ്ങാം.  ആദ്യ ദിവസങ്ങളിൽ ഇത് അൽപ്പം ബുദ്ധിമുട്ടായി തോന്നുമെങ്കിലും പതിയെ കുഞ്ഞ് രാത്രിയിലുടനീളം ഉറങ്ങാൻ ശീലിക്കും.

click me!