ഫ്ളോസിംഗ് അഥവാ പല്ലിന്റെ ഇടയ്ക്കുള്ള അഴുക്ക് നീക്കം ചെയ്യൽ; ഡോക്ടർ പറയുന്നത്

By Web TeamFirst Published Oct 14, 2019, 9:44 AM IST
Highlights

പല്ലുകൾക്കിടയിലെ അഴുക്ക് നീക്കം ചെയ്യാനുള്ള ഒരുപാധിയാണിത്. പല്ലുകൾക്കിടയിൽ ഭക്ഷണത്തിന് കടന്നു പോകാനായി വളരെ ചെറിയ വിടവുകളുണ്ട്. ഇവയെ നിർഗമനമാർഗങ്ങൾ അഥവാ embrasures എന്ന് പറയുന്നു. ഇവ പല വലിപ്പത്തിലാണ്. തീരെ ചെറിയ വിടവുകൾക്കാണ് ഫ്ളോസ് അഭികാമ്യം.

"സാറേ, എന്റെ മോള് പറഞ്ഞു പല്ലിന്റെയിടയിൽ നൂലിട്ട് വലിക്കാൻ, പണ്ട് പിൻ അല്ലെങ്കിൽ പല്ലുകുത്തി ഇട്ട് കുത്തുമായിരുന്നു ഇപ്പം നൂലാണ് ഉപയോഗിക്കുന്നത്  ".  "ഏത് നൂലാണ് ചേച്ചീ ഉപയോഗിക്കുന്നത് ?". "തയ്ക്കണ നൂല് അല്ലാതെ പിന്നെ ഏത് സാറേ?"  . "അയ്യോ ഇതതല്ല സാധനം, പറഞ്ഞു തരാം ഈ നൂലിനെ ദന്തൽ ഫ്ളോസ് എന്ന് പറയും.''  ഒരു രോഗിയുമായി മുൻപ് നടന്ന സംഭാഷണമാണ് ഓർത്തത്. ഇപ്പോഴും പലരും ചെയ്യാത്ത, ശരിയായി മനസിലാക്കാത്ത, ശരിയായി മനസിലാക്കി കൊടുക്കാത്ത ഒരു കാര്യമാണ് ഫ്ളോസിംഗ്.

 പല്ലുകൾക്കിടയിലെ അഴുക്ക് നീക്കം ചെയ്യാനുള്ള ഒരുപാധിയാണിത്. പല്ലുകൾക്കിടയിൽ ഭക്ഷണത്തിന് കടന്നു പോകാനായി വളരെ ചെറിയ വിടവുകളുണ്ട്. ഇവയെ നിർഗമനമാർഗങ്ങൾ അഥവാ embrasures എന്ന് പറയുന്നു. ഇവ പല
വലിപ്പത്തിലാണ് ഉണ്ടാവുക. തീരെ ചെറിയ വിടവുകൾക്കാണ് ഫ്ളോസ് അഭികാമ്യം. അൽപം കൂടി വലിയ വിടവുകളിൽ ഇന്റർദന്തൽ ബ്രഷുകളാണ് കൂടുതൽ നല്ലത്.                  

 1. എന്താണ് ദന്തൽ ഫ്ളോസ്?                                 

      1800 കാലഘട്ടത്തിൽ ലെവി സ്പിയർ പാംലി എന്ന ഗവേഷകന്റെ ശ്രമഫലമായി പ്ലാക്ക് ഗാരട്ട് എന്ന രൂപത്തിൽ തുടങ്ങിയ ഉപാധി പിന്നീട് ആധുനിക കാലത്തേയ്ക്ക് വന്നപ്പോൾ രൂപവും ഭാവവും മാറി. പല്ലുകൾക്കിടയിലെ അഴുക്കെടുക്കാൻ സഹായിക്കുന്ന നൂൽ എന്നിതിനെ വിളിക്കാം        

2. എത്ര തരം ഫ്ളോസുകളുണ്ട്?    

  പല തരം ഇഴ ചേർന്ന മൾട്ടിഫിലമെന്റ് തരം ഉദാ:നൈലോൺ        ഒരു തരം ഇഴ ചേർന്ന മോണോ ഫിലമെൻറ് തരം ഉദാ:PTFE (പോളി ടെട്രാ ഫ്ളൂറോ എത്തിലീൻ)  ഇവയിൽ തന്നെ മെഴുക് അടങ്ങിയതും ഇല്ലാത്തതും ഉണ്ട്.പാരഫിൻ വാക്സാണെന്നും തിമിംഗലത്തിൽ നിന്നും ഉത്പാദിക്കപ്പെടുന്ന സ്പെർമസെറ്റി വാക്സാണെന്നും പല പഠനങ്ങളിൽ പറയുന്നു.ഇഴ കൂടിയതിൽ നാരുകൾ  കീറാനും പൊട്ടാനും സാധ്യത കൂടുതലാണ്. അതിനാൽ ഇറുകിയ തരത്തിൽ പല്ലുകൾ സ്ഥിതി ചെയ്യുന്നവർക്ക് മെഴുക് അടങ്ങിയ തരമാണ് അഭികാമ്യം.

  3. എങ്ങനെ ചെയ്യണം ?                     
   
      1.ഒരു 18 ഇഞ്ച് നൂൽ മുറിച്ചെടുക്കുക        ‌‌
      2.അത് രണ്ടു കൈകളുടെയും നടുവിരലിൽ ചുറ്റുക                                                            
      3. ഏതാണ്ട് 2-3 ഇഞ്ച് ഉപയോഗത്തിനായി  മെല്ലെ വിടുവിച്ച് പല്ലകൾക്കിടയിൽ മെല്ലെ മുമ്പോട്ടും പിന്നോട്ടും ചലിപ്പിച്ച് പതിയേ ഇറക്കുക                                                    
     4. പല്ലിലെ സ്വാഭാവികമായ വളവും തിരിവു മനുസരിച്ച് നൂലും വളയ്ക്കുകയും തിരിക്കുകയും വേണം                                        
     5. അധികം ബലമോ മർദ്ദമോ ഏൽപ്പിക്കാതെ അഴുക്കെടുത്ത് സാവധാനം വീണ്ടും മുന്നോട്ടും പിന്നോട്ടും ചലിപ്പിച്ച് സാവധാനം തിരിച്ചെടുക്കുക            
    6. അടുത്ത വൃത്തിയുള്ള 2 - 3 ഇഞ്ച് ഭാഗം കൊണ്ട് ഈ പ്രക്രിയ തുടരുക            
    7. എല്ലാ പല്ലുകൾക്കിടയിലും ഇത് തുടർന്നതിനു ശേഷം അവസാനിപ്പിക്കുക. ഇത് രാത്രിയിൽ അത്താഴം കഴിഞ്ഞ് ബ്രഷിംഗും ചെയ്തതിന് ശേഷം ചെയ്താൽ മതിയാകും.      

  4. ഇത് ചെയ്തില്ലെങ്കിൽ എന്താണ് കുഴപ്പം?   

   സാധാരണ ബ്രഷിന് എത്താൻ കഴിയാത്ത ഈ ഭാഗത്തെ അഴുക്ക് ക്രമേണ ഘനീഭവിച്ച് കാൽക്കുലസായി രൂപം മാറും. മോണരോഗം മൂർച്ഛിച്ച് പല്ലുകൾ കൊഴിഞ്ഞു പോകാൻ കാരണമാവും. അതോടോപ്പം പല്ലുകൾക്കിടയിൽ ദന്തക്ഷയം വർദ്ധിക്കാനും കാരണമാവും. പലപ്പോഴും ഈ ഭാഗങ്ങളിൽ അസഹ്യമായ പുളിപ്പ് അനുഭവപ്പെടാനും കാരണമാവും.  

  5. ഇത് കുട്ടികൾ ചെയ്യേണ്ടതുണ്ടോ ?            

   പാൽപ്പലുകൾക്കിടയിൽ സാധാരണ ബ്രഷിന് കയറി അഴുക്ക് എടുക്കാവുന്ന അകലം ഉണ്ടാവാറുണ്ട്. കുട്ടികളിൽ സ്ഥിരദന്തങ്ങൾ വന്നു തുടങ്ങിയാൽ ഫ്ളോസിംഗ് ചെയ്തു തുടങ്ങാം. അതായത് ആറു വയസു മുതൽ ഇത് ആരംഭിക്കാം.                

കടപ്പാട്:
 Dr. Manikandan.G. R 
Consultant Periodontist 
 Trivandrum

 

click me!