നട്ടെല്ലിന്റെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

Web Desk   | Asianet News
Published : Sep 02, 2021, 10:38 PM ISTUpdated : Sep 02, 2021, 10:44 PM IST
നട്ടെല്ലിന്റെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

Synopsis

നട്ടെല്ലിന് ഏല്‍ക്കുന്ന ചെറിയ കേടുപാടുകളോ അല്ലെങ്കില്‍ പരിക്കോ പോലും മൊത്തത്തിലുള്ള ആരോഗ്യത്തെ മോശമായി ബാധിക്കാം. ഇരിക്കുമ്പോഴും കുനിയുമ്പോഴും അല്ലെങ്കില്‍ നില്‍ക്കുമ്പോഴുമെല്ലാം അറിഞ്ഞോ അറിയാതെയോ നമ്മള്‍ നട്ടെല്ലുകളില്‍ തെറ്റായ രീതിയില്‍ സമ്മര്‍ദ്ദം നല്‍കാറുണ്ട്. 

നട്ടെല്ലിന്റെ ആരോ​ഗ്യം നാം ശ്രദ്ധിക്കേണ്ട ഒന്നാണ്. നില്‍ക്കുമ്പോഴും, ഇരിക്കുമ്പോഴുമെല്ലാം നാഡീവ്യവസ്ഥയില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. നട്ടെല്ലിന് ഏല്‍ക്കുന്ന ചെറിയ കേടുപാടുകളോ അല്ലെങ്കില്‍ പരിക്കോ പോലും മൊത്തത്തിലുള്ള ആരോഗ്യത്തെ മോശമായി ബാധിക്കാം.

ഇരിക്കുമ്പോഴും കുനിയുമ്പോഴും അല്ലെങ്കില്‍ നില്‍ക്കുമ്പോഴുമെല്ലാം അറിഞ്ഞോ അറിയാതെയോ നമ്മള്‍ നട്ടെല്ലുകളില്‍ തെറ്റായ രീതിയില്‍ സമ്മര്‍ദ്ദം നല്‍കാറുണ്ട്. പുറം വേദന, കഴുത്ത് വേദന, തുടങ്ങി മറ്റ് നട്ടെല്ല് പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമായിവരുന്നത് നമ്മുടെ മോശം നില്‍പ്പ് തന്നെയാണ്. നട്ടെല്ലിന്റെ ആരോഗ്യത്തിനായി നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ...

ഒന്ന്...

ഒരുപാട് നേരം ഇരിക്കുന്നത് ഒഴിവാക്കുക. ജോലിസ്ഥലത്താണെങ്കില്‍ അല്‍പ്പനേരത്തേക്ക് ഇടവേളകളെടുത്ത് എഴുന്നേറ്റ് നില്‍ക്കുകയോ നടക്കുകയോ ചെയ്യുക. ഇടിയ്ക്കിടെ ശരീരം സ്‌ട്രെച്ച് ചെയ്യുന്നതും നല്ലതാണ്.

രണ്ട്...

ഹൈ ഹീല്‍ ചെരിപ്പുകള്‍ ഉപയോഗിക്കുന്ന പല സ്ത്രീകളെയും നാം കണ്ടിട്ടുണ്ടാവും. ഹൈ ഹീല്‍ ചെരിപ്പുകള്‍ ധരിക്കുന്നത് നട്ടെല്ലിന്റെ ആരോ​ഗ്യത്തെ ബാധിക്കാമെന്നാണ് പഠനങ്ങൾ പറയുന്നത്. 

മൂന്ന്...

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം നട്ടെല്ലിന് പ്രയാസം സൃഷ്ടിക്കുന്നതാണ്. സംസാരിക്കാനായി മൊബൈല്‍ഫോണ്‍ തോളിനും ചെവിയിലും ഇടയില്‍ വയ്ക്കല്‍, കുനിഞ്ഞിരുന്ന് ഫേണ്‍ ഉപയോഗിക്കല്‍ തുടങ്ങിയ പ്രവര്‍ത്തികള്‍ നട്ടെല്ലില്‍ വളരെയധികം സമ്മര്‍ദ്ദം ചെലുത്തുന്ന കാര്യങ്ങളാണ്.

നാല്...

നിങ്ങള്‍ കിടന്നുറങ്ങുമ്പോള്‍ തെറ്റായ പൊസിഷനില്‍ കിടക്കുന്ന ശീലം നട്ടെല്ലിന്റെ ആരോഗ്യത്തിന് ദോഷകരമാകുന്നു. ചില പൊസിഷനില്‍ കിടന്നുറങ്ങുന്നത് നട്ടെല്ലിലും കഴുത്തിലും സമ്മര്‍ദ്ദം ചെലുത്തുന്നു. ഇത് ഒടുവില്‍ സന്ധി വേദന, കഴുത്ത് വേദന, നടുവേദന എന്നിവയിലേക്ക് നയിക്കുന്നു. 

അഞ്ച്...

ജിമ്മില്‍ പോയി വ്യായാമം ചെയ്യുന്നവര്‍ ഏറെ ശ്രദ്ധിക്കേണ്ടതാണിത്.  ജിമ്മില്‍ ഭാരം വഹിക്കുകയാണെങ്കില്‍, ഒരു വിദഗ്ദ്ധന്റെ മേല്‍നോട്ടത്തില്‍ അത് ചെയ്യണം. തുടക്കക്കാര്‍ ആവേശത്തില്‍ കൂടിയ ഭാരം ഉയര്‍ത്തുന്നത് നട്ടെല്ലിന് കേടുവരുത്തും.

കൊവിഡ് 19 വൃക്കയെയും തകരാറിലാക്കാമെന്ന് പുതിയ പഠനം
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

World Brain Tumour Day 2026: ബ്രെയിൻ ക്യാൻസറിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും യാഥാർത്ഥ്യങ്ങളും
പല്ലിലെ മഞ്ഞ നിറം അകറ്റാൻ ഇതാ ഏഴ് ഈസി ടിപ്സ്